Movlog

Health

കോവിഡ് പ്രതിരോധനത്തിന് കൂടതൽ ഫലപ്രദമായി ഒരു അത്ഭുത മരുന്ന്. “ആർസനിക് ആൽബം 30 “

കോവിഡ് മഹാമാരി വ്യാപിച്ചപ്പോൾ മുതൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു മരുന്നാണ് ആർസനിക് ആൽബം 30. ഈ മരുന്ന് കോവിഡ് പ്രതിരോധനത്തിന് ഉത്തമം ആണെന്ന് തെളിയിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. കേരളത്തിലെ ആയിരത്തിലധികം ഉള്ള ഹോമിയോ ഡിസ്പെൻസറികളിലേക്ക് മരുന്ന് ഉൽപാദിക്കുന്ന കമ്പനിയാണ് ഹോംകോ. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ആന്റിജൻ ടെസ്റ്റ് നടത്തി.

180 ഓളം ജീവനക്കാരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. എന്നാൽ ഇവരിൽ ഒരാൾക്ക് പോലും കോവിഡ് 19 സ്ഥിരീകരിച്ചില്ല എന്നാണ് അത്ഭുതം. അത്ഭുതകരമായ ഈ ഫലത്തിന് പിന്നിൽ ആർസനിക് ആൽബം 30 എന്ന ഹോമിയോ മരുന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ആർസനിക് ആൽബം 30 എന്ന ഹോമിയോ മരുന്ന് കോവിഡിന് കൂടുതൽ ഫലപ്രദമാണെന്ന് വീണ്ടും തെളിയുകയാണ്. ഇതിനു മുമ്പ് തന്നെ പല പഞ്ചായത്തുകളിലും ജനപ്രതിനിധികൾ മുൻകൈയെടുത്ത് ആർസനിക് ആൽബം 30 ആളുകളിലേക്ക് എത്തിച്ചിരുന്നു. അവിടെയൊക്കെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറവുമാണ്.

മരുന്നു കഴിച്ചിട്ടുള്ള പ്രദേശങ്ങളിൽ മരണനിരക്ക് കുറവാണെന്നും കണ്ടുവരുന്നുണ്ട്. ആർസനിക് ആൽബം 30 എന്ന മരുന്നു കഴിക്കുന്ന കോവിഡ് പോസിറ്റീവ് ആയ രോഗികളിൽ രോഗം ഒരാഴ്ച കൊണ്ട് ഭേദമാകുന്നതും കാണുന്നുണ്ട്. ലോകത്ത് പല രാജ്യങ്ങളും ഈ മരുന്ന് ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഹോംകോയിൽ വളരെ ചിലവ് കുറച്ചാണ് ഈ മരുന്ന് ഉൽപാദിക്കുന്നത്. ആർസനിക് ആൽബം 30 പോലുള്ള കോവിഡിനു ഉപയോഗപ്രദമായ മരുന്നുകൾക്ക് വളരെ ചെറിയ വിലയാണ് ഈടാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആയുഷ് മന്ത്രാലയം മുമ്പ് അംഗീകരിച്ച ഈ മരുന്ന് കേരളസർക്കാരും വിതരണത്തിനായി അനുമതി നൽകിയിരുന്നു. വൈറൽ പനി, ചുമ, തലവേദന ഉള്ളവർക്ക് കോവിഡിന് മുമ്പ് തന്നെ ഹോമിയോയിൽ നൽകിയിരുന്ന മരുന്നാണിത്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുമ്പോൾ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി ഈ മരുന്ന് വിതരണം ചെയ്യണമെന്ന് ഹോമിയോ രംഗത്തെ വിദഗ്ധർ പറയുന്നു. കോവിഡിനെതിരെ ഉള്ള മരുന്നാണ് ഇത് എന്ന വാദമല്ല ഇവർ ഉന്നയിക്കുന്നത്. മറിച്ച് ശരീരത്തിന് പൊതുവായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഒരു മരുന്ന് ആയതിനാൽ കോവിഡിനെ ചെറുക്കാൻ ഫലപ്രദമാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. അലോപ്പതി മരുന്നുകൾ കഴിക്കുന്നവർക്ക് ഹോമിയോ ഗുളിക കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളും പാർശ്വഫലങ്ങളും ഇല്ലാത്തതിനാൽ ഏവർക്കും ഈ മരുന്ന് കഴിക്കാവുന്നതാണ്. എന്നാൽ മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top