Movlog

Kerala

അർച്ചന സുശീലന്റെ ഹൽദി ചിത്രങ്ങൾ വൈറൽ ആകുന്നു ? സത്യാവസ്ഥ ഇതാണ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ടു പേരുകളാണ് ഗ്ലോറിയയും സോഫിയയും. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരങ്ങളാണ് അർച്ചന സുശീലനും ശ്രീകലയും. നായികയായി ശ്രീകല തിളങ്ങിയപ്പോൾ വില്ലത്തി ആയ അർച്ചനയും ഒപ്പം തന്നെ തിളങ്ങി. വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു ഈ പരമ്പരയിൽ അർച്ചന ചെയ്തത്.

പരമ്പര സംപ്രേഷണം ചെയ്തിരുന്ന കാലത്ത് പുറത്തു പോകുമ്പോൾ ഗ്ലോറിയയോട് ദേഷ്യമുള്ള അമ്മമാർ വന്ന് അടിച്ച അനുഭവങ്ങളും അർച്ചനയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇത് താരത്തിന്റെ അഭിനയ മികവാണ് സൂചിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ ഏറെക്കാലം സംപ്രേഷണം ചെയ്തിരുന്ന പരമ്പര അർച്ചനയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. കിരൺ ടിവിയിലെ അവതാരകയായി മിനിസ്ക്രീനിൽ എത്തിയ അർച്ചനയെ അന്നുമുതലേ മലയാളികൾ സ്വീകരിച്ചതാണ്.

വില്ലത്തി വേഷമാണെങ്കിലും മികച്ച സ്വീകാര്യതയാണ് താരത്തിനു ലഭിച്ചിരുന്നത്. ഇപ്പോഴിതാ അർച്ചനയുടെ ഹൽദി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റിച്ച കപിൽ-ഐ ബാലാജി ഭാസ്കർ എന്നിവരുടെ വിവാഹ ആഘോഷത്തിന്റെ ഭാഗമായി നടന്ന ഹൽദി ചടങ്ങിൽ താരം പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അർച്ചനയുടെ അടുത്ത സുഹൃത്തുക്കളായ ഇവരുടെ വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു താരം.

ആഘോഷങ്ങളുടെ പ്രത്യേക രീതികളും ഭക്ഷണവുമെല്ലാം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നിരവധി പരമ്പരകളിൽ തിളങ്ങിയിട്ടുള്ള അർച്ചന തമിഴ് പരമ്പരകളിലും സജീവമാണ്. സ്നേഹതീരം, അമ്മ, അമ്മക്കിളി,ഗീതാഞ്ജലി, കറുത്തമുത്ത്, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി പരമ്പരകളിൽ താരം തിളങ്ങിയിട്ടുണ്ട്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്.

മല്ലുസിംഗ്, കാര്യസ്ഥൻ, തിങ്കൾ മുതൽ വെള്ളിവരെ, കൊച്ചി തുടങ്ങി നിരവധി മലയാള സിനിമകളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്. ഡൽഹിയിലുള്ള വ്യവസായ പ്രമുഖനുമായ പ്രണയത്തിലായിരുന്ന അർച്ചന 2014 ആയിരുന്നു വിവാഹിതയായത്. മാർക്കറ്റും പ്രൊഫഷണലായ മനോജ് യാദവ് ആണ് അർച്ചനയുടെ ഭർത്താവ്. ഒമ്പതു വർഷത്തോളം നീണ്ട പ്രണയമാണ് വിവാഹത്തിൽ ചെന്നെത്തിയത്. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു അർച്ചന.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ഗെയിം ഷോ ആണ് ബിഗ് ബോസ്. നൂറു ദിവസങ്ങൾ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ കഴിഞ്ഞു കൊണ്ട് മത്സരിക്കുന്ന ഒരു വൈവിധ്യമാർന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഫോൺ പോലും ഉപയോഗിക്കാതെ നൂറു ദിവസം മറ്റു മത്സരാർത്ഥികൾക്കൊപ്പം കഴിയണം. ആദ്യ സീസണിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു അർച്ചന സുശീലൻ. സാബു ആയിരുന്നു ആദ്യ സീസണിന്റെ വിജയി.

ബിഗ് ബോസിന് ശേഷം മിനിസ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ അർച്ചന, “സീതാകല്യാണം”, “ശബരിമല സ്വാമി അയ്യപ്പൻ”, “ചാക്കോമറിയം” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചു. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ താരം സെലിബ്രിറ്റി റിയാലിറ്റി ഷോയായ “സൂര്യ ജോഡി നമ്പർ വൺ” ലും തിളങ്ങിയിരുന്നു. അനീഷ് റഹ്മാൻ എന്ന നർത്തകന്റെ ജോഡി ആയിട്ടായിരുന്നു അർച്ചന ഈ പരിപാടിയിൽ തിളങ്ങിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top