Movlog

Kerala

വിസ്മയക്ക് പിന്നാലെ അർച്ചനയുടെ വിടവാങ്ങൽ കേരളത്തെ തളർത്തുന്നു..

കഴിഞ്ഞ ദിവസം പുലർച്ചയ്ക്ക് ആയിരുന്നു കൊല്ലം സ്വദേശിനി വിസ്മയയെ ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ ജീവൻ അവസാനിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ വിടവാങ്ങലോടെ ആണ് യുവതി നേരിടേണ്ടി വന്ന വലിയ പ്രശ്നങ്ങളെ കുറിച്ച് പുറം ലോകം അറിയുന്നത്. സ്ത്രീധനത്തിനെ ചൊല്ലി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഭർത്താവ്, ആ പെൺകുട്ടിയുടെ വിടവാങ്ങലിന്റെ വേദനയിൽ നിന്നും കേരളക്കര മുക്തരാകുന്നതിന് മുമ്പ് മറ്റൊരു സങ്കടകരമായ വാർത്ത നമ്മളെ തേടിയെത്തുന്നത്. വിഴിഞ്ഞം വെങ്ങാനൂരിൽ ആണ് 24 വയസ്സുകാരി അർച്ചനയെ കൊളുത്തി ജീവൻ വെടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

അർച്ചനയുടെ കുടുംബ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ഭർത്താവ് സുരേഷ് യുവതിയെ വിളിച്ചു കൊണ്ടു പോയത്. അർച്ചനയെ കൂട്ടിക്കൊണ്ടു പോകുവാൻ ആയി വീട്ടിലേക്ക് എത്തിയ സുരേഷിന്റെ കയ്യിൽ ഡീസലിന്റെ കുപ്പി ഉണ്ടായിരുന്നു. അത് എന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ ഉറുമ്പിനെ കൊല്ലാൻ ആയിരുന്നു എന്ന് സുരേഷ് പറഞ്ഞതായി അർച്ചനയുടെ അച്ഛൻ അശോകൻ പറയുന്നു. രാത്രി 8.30ന് വീട്ടിൽ നിന്നിറങ്ങിയതിനുശേഷം 12.30ന് ജീവൻ നഷ്ടപെട്ട വിവരം വിളിച്ചു പറഞ്ഞു എന്ന് അർച്ചനയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

വെങ്ങാനൂരിലെ വാടക വീട്ടിൽ വെച്ചായിരുന്നു അർച്ചനയെ ഈ കൃത്യം ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസിനെ കണ്ട് ഓടിയ ഭർത്താവ് സുരേഷിനെ പിടികൂടിയിട്ടുണ്ട് . അർച്ചനയുടെ വേർപാടിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. വിവാഹത്തിനു ശേഷം ഭർതൃവീട്ടുകാർ പണം ആവശ്യപ്പെട്ടതായും അർച്ചനയുടെ അമ്മ മോളി വെളിപ്പെടുത്തി. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സുരേഷിന് ഒപ്പം അർച്ചന ഇറങ്ങി പോയതോടെ വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തി കൊടുക്കുകയായിരുന്നു. വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇവർ തമ്മിൽ വഴക്കുകൾ പതിവായിരുന്നു എന്ന് സമീപവാസികൾ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top