Movlog

Movie Express

ഭർത്താവ് ഉപേക്ഷിച്ചു – അബീഷുമായി നടന്നത് എന്തെന്ന് തുറന്നു പറഞ്ഞ് അർച്ചന കവി -വീഡിയോ

എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത “നീലത്താമര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരമാണ് അർച്ചന കവി. ന്യൂഡൽഹിയിൽ ജനിച്ചു വളർന്ന അർച്ചന കവി അവതാരകയായി എത്തിയതിനു ശേഷം ആണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. യെസ് ഇന്ത്യാവിഷൻ എന്ന ചാനലിലെ “ബ്ലഡി ലവ്” എന്ന പരിപാടി അവതരിപ്പിച്ച അർച്ചന കവിയെ ലാൽജോസ് തന്റെ സിനിമയിലെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു.

“നീലത്താമര” യ്ക്ക് ശേഷം “മമ്മി ആൻ മി”, “ബെസ്റ്റ് ഓഫ് ലക്ക്”, “പട്ടം പോലെ”, “അഭിയും ഞാനും”, “ഹണി ബീ “, “നാടോടിമന്നൻ” തുടങ്ങി നിരവധി സിനിമകളിൽ താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “സുന്ദരി നീയും സുന്ദരൻ ഞാനും” എന്ന റിയാലിറ്റി ഷോ അവതാരകയായും അർച്ചന തിളങ്ങി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള അർച്ചനാകവിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ അർച്ചനകവി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം ശ്രദ്ധേയം ആകാറുണ്ട്.

അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും വെബ്സീരീസ്, ബ്ലോഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2014 ജനുവരിയിലാണ് അർച്ചനയും കൊമേഡിയൻ കൂടിയായ അബീഷും വിവാഹിതരാകുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകൾ ആയിരുന്നു വിവാഹം.

ആദ്യകാലങ്ങളിൽ അർച്ചനയുടെ യൂട്യൂബ് വീഡിയോകളിൽ അബീഷ് നിറഞ്ഞുനിന്നിരുന്നു. എന്നാൽ അടുത്തിടെ അർച്ചന പങ്കുവെക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷിന്റെ സാന്നിധ്യമില്ലാതെ ആയതിനെ തുടർന്ന് ഇവർ വി വാ ഹ മോ ചി ത രാ യോ എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അഭീഷുമായുള്ള വി വാ ഹ മോ ച നത്തെ കുറിച്ചും ജീവിതത്തിൽ കടന്നുപോയ വി ഷാ ദ രോ ഗ ത്തെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് അർച്ചന കവി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താൻ കഴിക്കുന്ന മരുന്നുകളും അനുഭവിച്ച പ്രയാസം നിറഞ്ഞ യാത്രയും താരം പങ്കുവെച്ചത്.

എല്ലാവരും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നമാണെങ്കിലും തന്റെ ജീവിതത്തിൽ അത് വലിയ ആ ഘാ ത മാ ണ് ഉണ്ടാക്കിയതെന്ന് അർച്ചനകവി പറയുന്നു. ആ രോ ഗ്യ പ്ര ശ്നം നേരിട്ടപ്പോൾ മാതാപിതാക്കൾക്കൊപ്പം ഡൽഹിയിലായിരുന്നു താരം. വി ഷാ ദ രോ ഗം അനുഭവപ്പെടുമ്പോൾ ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് മാതാപിതാക്കളാണ് പറഞ്ഞത്. മാസത്തിൽ 15 ദിവസങ്ങളോളം പ്രയാസമനുഭവിക്കുന്നതിനാൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഒരിക്കൽ പള്ളിയിൽ വെച്ച് തകർന്ന് പോകുമെന്ന അവസ്ഥ ഉണ്ടായപ്പോൾ തനിക്ക് ബൈ പോ ളാ ർ ആണെന്ന് പോലും അർച്ചന സംശയിച്ചു. എന്നാൽ പള്ളിയിൽ ഒരു രംഗം ഉണ്ടാക്കേണ്ട എന്ന് കരുതി വീട്ടിലെത്തി രണ്ടു ദിവസങ്ങളോളം കരച്ചിലായിരുന്നു താരം. അങ്ങനെ അമ്മയോട് സഹായം വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഡോ ക്ട റെ സമീപിച്ച് രുന്നുകൾ കഴിക്കുകയും ആയിരുന്നു. അഭീഷുമായുള്ള വിവാഹമോചനത്തെ കുറിച്ചും താരം തുറന്നു പറയുന്നു. അബീഷും അർച്ചനയും വളരെ നല്ല രണ്ടു വ്യക്തിത്വങ്ങളാണ്. എന്നാൽ ഒരുമിച്ചുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല എന്നതാണ് സത്യം.

ഇരുവരും സ്വന്തം യാത്രകളിൽ സന്തുഷ്ടരാണെന്നും പരസ്പരം യാതൊരു വെറുപ്പുമില്ല എന്നും അർച്ചന കവി പങ്കുവെച്ചു. ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്ത് തന്നെ ആയിരിക്കണം ജീവിതപങ്കാളി എന്ന് കരുതുന്നവരുണ്ട്. എന്നാൽ തന്റെ കാര്യത്തിൽ ഏറ്റവും അടുത്ത സുഹൃത്ത് സുഹൃത്തായി തന്നെ നിൽക്കുന്നതാണ് ഇഷ്ടമെന്നും ചില ആളുകൾ സുഹൃത്തുക്കൾ മാത്രമാകാനാണ് നല്ലതെന്നും താരം പറയുന്നു. അഭിനയത്തേക്കാൾ ഇപ്പോൾ എഴുതിനോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വന്തമായി ഒരു സിനിമ ഒരുക്കണമെന്നും ആണ് അർച്ചനയുടെ ആഗ്രഹം.

താരത്തിന്റെ തുറന്നുപറച്ചിലിനുശേഷം വാർത്തകൾ വളച്ചൊടിച്ച് ഓൺലൈൻ മാധ്യമങ്ങൾ പ്രചരിക്കുന്നതിനോടും പ്രതികരിച്ച അർച്ചന ഇൻസ്റ്റാഗ്രാമിൽ ലൈവ് എത്തിയിരുന്നു. അർച്ചന കവിയുടെ രോ ഗ വി വരം പുറത്ത്, ഭർത്താവ് ഉപേക്ഷിച്ച്, ആർക്കും ഉണ്ടാകരുത് ഇങ്ങനെയൊരു അവസ്ഥ എന്ന തലക്കെട്ടോടെ തന്നെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകളോട് ശക്തമായി പ്രതികരിക്കുകയാണ് താരം. കേവലം കുറച്ചു ലൈക്കുകൾ കിട്ടുവാൻ വേണ്ടി വാർത്തകൾ വളച്ചൊടിക്കുന്നത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ല എന്നും താരം ചൂണ്ടിക്കാണിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top