Movlog

Movie Express

ജീവയും അപർണ്ണയും കാത്തിരുന്ന ആ സന്തോഷം ജീവിതത്തിൽ വന്നെത്തി ! സന്തോഷം പങ്കുവെച്ച് താരങ്ങൾ

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ദമ്പതികളാണ് ജീവയും അപർണ്ണയും. സീ ടിവിയിൽ സംപ്രേഷണം ചെയ്ത “സാരിഗമപ” എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരു അവതാരകൻ ആണ് ജീവ. മുമ്പ് പല റിയാലിറ്റി ഷോകൾ കണ്ടിരുന്നെങ്കിലും ജീവയുടെ പ്രകടനം കാണുവാൻ വേണ്ടി ഈ റിയാലിറ്റി ഷോ കണ്ടവർ ഏറെയാണ് . അത്രയേറെ ആരാധകരെ ആണ് ഈ ഒരൊറ്റ ഷോയിലൂടെ ജീവ നേടിയെടുത്ത.

നർമം നിറഞ്ഞ സംസാര ശൈലിയും പ്രേക്ഷകരെ രസിപ്പിക്കുന്ന അവതരണവും ജീവയെ മറ്റു അവതാരകരിൽ നിന്നും വ്യത്യസ്തനാക്കുന്നു. ജീവയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ജീവയുടെ ഭാര്യ അപർണ തോമസ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ദമ്പതികൾ ഇവരുടെ ചിത്രങ്ങളും രസകരമായ വീഡിയോകളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്.

“സരിഗമപ” എന്ന മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവയും അപർണ്ണയും ഒരുമിച്ചെത്തിയ പരിപാടി ആയിരുന്നു “മിസ്റ്റർ ആൻഡ് മിസിസ്”. മികച്ച സ്വീകാര്യത ആണ് ഈ ഷോയ്ക്ക് ലഭിച്ചത്. ദമ്പതികൾ മത്സരാർത്ഥികൾ ആയെത്തിയ ഈ ഷോയിൽ വിധികർത്താക്കൾ ആയി എത്തിയത് ഗോവിന്ദ് പത്മസൂര്യയും നടി ദിവ്യ പിള്ളയും ആയിരുന്നു. “സൂര്യ മ്യൂസിക്” എന്ന ഷോയിൽ അവതാരകർ ആയെത്തിയപ്പോഴാണ് ജീവയും അപർണ്ണയും ആദ്യമായി കണ്ടു മുട്ടുന്നത്.

അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയവും അതിനു ശേഷം വിവാഹത്തിലും എത്തുകയായിരുന്നു. എയർ ഹോസ്റ്റസ് ആയ അപർണ ഒരിക്കൽ “സാരിഗമപ”യിൽ അതിഥി ആയെത്തി ജീവയെ സർപ്രൈസ് ചെയ്തിരുന്നു. ഷിറ്റു എന്നാണ് ഇവർ പരസ്പരം വിളിക്കുന്നത്. ഇവരുടെ കെമിസ്ട്രി ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. മോഡേൺ ലുക്കിൽ ഫോട്ടോഷൂട്ട് നടത്താറുള്ള അപർണ ഒരുപാട് തവണ തന്റെ വസ്ത്രധാരണത്തിനു വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്.

കാബിൻ ക്രൂവിൽ പ്രവർത്തിക്കുമ്പോൾ വിദേശത്ത് ആയിരുന്ന അപർണ ഇപ്പോൾ ജോലിയുപേക്ഷിച്ച് ജീവയുമൊത്ത് കൊച്ചിയിൽ താമസിച്ചു വരികയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് മിസ്റ്റർ ആൻഡ് മിസിസിലൂടെ അപർണ മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. “മിസ്റ്റർ ആൻഡ് മിസിസ്” എന്ന ഷോയിലേക്ക് അവതാരക ആയി ക്ഷണിച്ചപ്പോൾ ആദ്യം അപർണയ്ക്ക് ടെൻഷൻ ഉണ്ടായിരുന്നു, എന്നാൽ ജീവയാണ് പൂർണ പിന്തുണയേകി ധൈര്യം നൽകിയത് എന്ന് അപർണ പറയുന്നു.

അപർണയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ചാനലിൽ പങ്കു വെക്കുന്ന ചില വീഡിയോകളിൽ ഇരുവരും ഒരുമിച്ച് എത്താറുണ്ട്. അപർണ്ണയും ജീവയും ഒരുമിച്ചെത്തുന്ന വീഡിയോകൾ എപ്പോഴും ട്രെൻഡിങ് ആകാറുമുണ്ട്. ഇപ്പോഴിതാ അപർണ പുതിയ കാർ സ്വന്തമാക്കിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സ്വന്തമായി ഒരു പോളോ കാർ സ്വന്തമാക്കിയിരിക്കുകയാണ് അപർണ. നിരവധി പേരാണ് അപർണയെ അഭിനന്ദിച്ചു മുന്നോട്ട് വന്നിരിക്കുന്നത്.

ജീവിയ്ക്കും സുഹൃത്തിനും ഒപ്പം കാർ എടുക്കാൻ ആയി അപർണ പോകുന്നതും ഷോറൂമിൽ നിന്ന് കാർ വെളിപ്പെടുത്തുന്നതും എല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യം ഒരു പോളോ കാർ ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. എന്നാൽ പുതിയ കാർ എടുക്കുവാൻ ആയി അത് വിൽക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പോളോ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും നേട്ടവും യൂട്യൂബ് കുടുംബവുമായി പങ്കു വെക്കുകയാണ് അപർണ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top