Movlog

Film News

ആ കാരണം കൊണ്ടായിരിക്കാം ആളുകൾ മറ്റേതിന് ട്രൈ ചെയ്യാതിരുന്നത് ! അനുശ്രീ മനസ്സ് തുറക്കുന്നു

ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ക്ലെസ് ” എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായിക ആയി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുശ്രീ. നർമം നിറഞ്ഞ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു.

നാടൻ കഥാപാത്രങ്ങളും ശക്തമായ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് അനുശ്രീ. സ്വാഭാവിക അഭിനയം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ആരാധകരെ നേടിയെടുത്ത താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് .

എപ്പോഴും നാടൻ കഥാപാത്രങ്ങൾ തേടിയെത്തുന്നതിനാൽ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഗംഭീര മേക്കോവർ നടത്തിയുള്ള അനുശ്രീയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താരത്തിനെ പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നു. വിമർശനങ്ങളെ ഒന്നും വക വെക്കാതെ ശക്തമായി മുന്നോട്ട് പോവുകയാണ് താരം.

ലാൽ ജോസ് ചിത്രത്തിൽ വലിയ ഒരു ബാനറിന്റെ സിനിമയിലൂടെ തുടക്കം കുറിച്ചതിനാൽ കാസ്റ്റിംഗ് കൗച്ച് പോലുള്ള കാര്യങ്ങൾ ഒന്നും ഇത് വരെ നേരിടേണ്ടി വന്നില്ല എന്ന് അനുശ്രീ വ്യക്തമാക്കുന്നു. “ഡയമണ്ട് നെക്ക്ലെസ്” നു ശേഷം നിരവധി ലാൽ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അനുശ്രീ.

ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയെത്തിയ അനുശ്രീയുടെ കഴിവ് കണ്ട് തിരിച്ചറിഞ്ഞായിരുന്നു ലാൽ ജോസ് തന്റെ സിനിമയിൽ അഭിനയിക്കാൻ അനുശ്രീക്ക് അവസരം നൽകിയത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ലാൽ ജോസിന്റെ തീരുമാനം ശരിയാണെന്ന് അനുശ്രീ തെളിയിക്കുകയും ചെയ്‌തു.

ഒരു നടി എന്ന നിലയിൽ അനുശ്രീയെ കൂടുതൽ ശ്രദ്ധേയമാക്കിയ ചിത്രമായിരുന്നു “ഇതിഹാസ”. ഒരു അഭിമുഖത്തിൽ ആയിരുന്നു കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അനുശ്രീ പ്രതികരിച്ചത്. മറ്റുള്ളവർക്ക് ചിലപ്പോൾ അങ്ങനെയുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടാകും എന്നാൽ തനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല എന്ന് അനുശ്രീ വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top