Movlog

Film News

ഇതുപോലൊരു വാർത്ത ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല ! അതുകൊണ്ടു തന്നെ വൻ നിരാശയാണ് എല്ലായിടത്തു നിന്നും പുറത്ത് വരുന്നത്

“റബ് നെ ബനാ ദി ജോഡി” എന്ന സിനിമയിലൂടെ ഷാരൂഖാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുഷ്ക ശർമ. “സുൽത്താൻ”, “പികെ”, “ഏ ദിൽ ഹേ മുഷ്കിൽ”, “സഞ്ജു” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമയിലെ താരറാണിയായി മാറുകയായിരുന്നു അനുഷ്ക ശർമ. അഭിനയത്തിനു പുറമേ ക്ലീൻ സ്റ്റേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമ കൂടിയാണ് അനുഷ്ക . 2017ൽ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയും ആയിട്ടുള്ള അനുഷ്കയുടെ വിവാഹം. ഇന്ത്യയിലെ പവർ കപ്പിൾ എന്നാണ് ഇവർ അറിയപ്പെടുന്നത്.

ഇവരുടെ പ്രണയ വാർത്തകൾ പ്രചരിക്കുന്ന നാൾ മുതലേ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. വിരുഷ്ക എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരദമ്പതികൾ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുഷ്ക ഗർഭിണിയായതും ഇവർക്ക് മകൾ ജനിച്ചതും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. എന്നാൽ മകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വയ്ക്കാറില്ല താരങ്ങൾ.

വാമിക എന്നാണ് വിരുഷ്കയുടെ മകളുടെ പേര്. താര പുത്രിയുടെ മുഖമൊന്ന് കാണുവാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ഒരു പഴയകാല അഭിമുഖത്തിൽ അനുഷ്ക പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സിനിമകളിൽ ഇപ്പോൾ സജീവമല്ലാത്ത അനുഷ്ക നിർമാണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ കാരണമായി താരം മുമ്പ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. പണ്ട് ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ അനുഷ്കയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹമെന്നും, വിവാഹിതയാകാനും കുട്ടികളുണ്ടാകാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അനുഷ്ക തുറന്നുപറഞ്ഞു.

വിവാഹത്തിനുശേഷം ജോലിചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നും അഭിമുഖത്തിൽ അനുഷ്ക പറഞ്ഞിരുന്നു. കോഹ്ലിയുമായുള്ള വിവാഹത്തിനു മുൻപ് അനുഷ്ക അഭിമുഖത്തിൽ പറഞ്ഞ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. മകളുടെ ജനനശേഷം പൂർണ്ണമായും മകളുടെ കാര്യങ്ങളിലും കുടുംബത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു ജീവിക്കുകയാണ് അനുഷ്ക. സഹോദരനുമായി ചേർന്ന് രൂപീകരിച്ച പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ശ്രമം. അനുഷ്ക അഭിനയം വിടുന്നു എന്ന കേട്ടതിന്റെ ഞെട്ടലിലാണ് ആരാധകർ. ഇങ്ങനെ ഒരു തീരുമാനം താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top