Movlog

Movie Express

തന്നെ ആരും പ്രേമിക്കുന്നില്ല ! എല്ലാവരും എന്നെ ഒരു അനുജത്തി ആയി ആണ് കാണുന്നതെന്ന് പരാതിയുമായി അനുമോൾ

anumol love

ഒരുപാട് ആരാധകർ മിനിസ്ക്രീനിൽ ഉള്ള താരമാണ് അനുമോൾ. സോഷ്യൽ മീഡിയയിലും ചാനൽ പരിപാടികളിലും സജീവമാണ് താരം.താരത്തിന്റെ ജനപ്രീതി കൂട്ടിയത് ടമാർ പടാർ തുടങ്ങിയ പരിപാടികളാണ്. അനുമോളുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം ‘അനുജത്തി ‘എന്ന സീരിയലിലൂടെയാണ്. ‘ഒരിടത്തൊരു രാജകുമാരി’,’ സീത’,’ സൂസു’ തുടങ്ങിയ സീരിയലിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.താരം ഇപ്പോൾ സീരിയലിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. സുസു എന്ന സീരിയലിൽ അനുമോൾക്കൊപ്പം മല്ലിക സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്.തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് മല്ലിക സുകുമാരന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതെന്നും നടി പറയുന്നു.

മല്ലികമ്മയോട് ഭയഭക്തിബഹുമാനമാണ് എന്നും സെറ്റിൽ മറ്റുള്ളവരോട് എല്ലാം തമാശ പറയാൻ പോകുമെങ്കിലും മല്ലികാമ്മയുടെ അടുത്ത് പോകാറില്ലെന്ന് നടി പറയുന്നു. രാജുവേട്ടൻ നമ്മുടെ പരിപാടി കാണാറുണ്ടെന്നും തന്റെ അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞെന്നും മല്ലികാമ്മ പറഞ്ഞു. തനിക്ക് ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി എന്ന് അനുമോൾ പറഞ്ഞു.

തന്റെ കല്യാണത്തെക്കുറിച്ചും താരം അഭിപ്രായംപെട്ടു . ‘ഇപ്പോൾ എല്ലായിടത്തും ലവ് മാർറൈജ് ആണല്ലോ പക്ഷേ തന്നെ ആരും ലവ് ചെയ്യുന്നില്ല. എല്ലാവരും തന്നെ അനുജത്തി ആയിട്ടാണ് കാണുന്നത്’ എന്നാണ് താരത്തിന്റെ അഭിപ്രായം.ചിലപ്പോൾ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടായിരിക്കും എന്ന് താരം പറയുന്നു.സോഷ്യൽ മീഡിയയിലൂടെ തന്നെ കല്യാണം എല്ലാവരെയും അറിയിക്കുമെന്ന് താരം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top