Movlog

Movie Express

കാവ്യയെ പോലെ ആയതു കൊണ്ടല്ല തന്നെ സിനിമയിലേക്ക് എടുത്തതെന്ന് അനു സിതാര

2013 ൽ പുറത്തിറങ്ങിയ “പൊട്ടാസ് ബോംബ് ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് അനു സിതാര .കേരള തനിമയുടെയും  ,ശാലീന സൗന്ദര്യത്തിന്റെയും മറുവാക്ക് ആയാണ് അനു സിത്താരയെ മലയാളികൾ കാണുന്നത്

.”ഹാപ്പി വെഡിങ് “,”നീയും ഞാനും “,”രാമന്റെ ഏദൻതോട്ടം “,”ഒരു കുപ്രസിദ്ധ പയ്യൻ “,”ഒരു ഇന്ത്യൻ പ്രണയ കഥ “,”ആൻഡ് ദി ഓസ്കാർ ഗോസ് ടു “,”ജോണി ജോണി എസ് അപ്പ “,”മാമാങ്കം ” എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം .തന്റെ അഭിനയ മികവും ശാലീന സൗന്ദര്യം കൊണ്ട് ഒരു വലിയ ആരാധകവലയത്തെ സൃഷ്ടിക്കാൻ തന്നെ ഈ താരത്തിന് സാധിച്ചിട്ടുണ്ട് .

ഫാഷൻ ഫോട്ടോഗ്രാഫർ ആയ വിഷ്ണുവാണ് അനുവിന്റെ ഭർത്താവ് .2015 ലായിരുന്നു ഇവരുടെ വിവാഹം . സൂപ്പർസ്റ്റാറുകൾക്കൊപ്പവും ഈ ചെറിയപ്രായത്തിൽ തന്നെ അനു സിതാര അഭിനയിച്ചിട്ടുണ്ട് .മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് ഉണ്ണി മുകുന്ദൻ അനുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് .വിവാഹത്തിന് ശേഷമാണ് ആണ് സിതാര സിനിമയിലേക്കെത്തുന്നത് .ഭർത്താവ് വിഷ്ണു ഇല്ലായിരുന്നെങ്കിൽ താൻ ഒരു വീട്ടമ്മ ആയി ഒതുങ്ങുമായിരുന്നു എന്ന് അനു സിതാര പറയുന്നു

.കാവ്യാ മാധവൻ സിനിമയിൽ നിന്നും മാറിയ സമയത്താണ് അനു എത്തുന്നത് .അത് വരെ മലയാള സിനിമ കണ്ടിരുന്ന ശാലീന സൗന്ദര്യത്തിന്റെ പ്രതിരൂപം ആയിരുന്നു കാവ്യാ മാധവൻ .അത് കൊണ്ട് തന്നെ കാവ്യ പോയപ്പോൾ ആ സ്ഥാനത്തേക്ക് ആരാധകർ അനുവിനെ പ്രതിഷ്ഠിക്കുകയായിരുന്നു .”ഒരു ഇന്ത്യൻ പ്രണയകഥ ” എന്ന സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അവതരിപ്പിച്ചാണ് അനു സിനിമയിലേക്കെത്തുന്നത് .ലക്ഷ്മി ഗോപാലസ്വാമിയുമായി സാമ്യം ഉള്ളതിനാൽ ആണ് തന്നെ തിരഞ്ഞെടുത്തത് എന്നും അനു പറയുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top