Movlog

Movie Express

കുഞ്ഞിനെ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് അനു സിതാര

2013 ൽ പുറത്തിറങ്ങിയ “പൊട്ടാസ് ബോംബ് ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് അനു സിതാര. ശാലീന സൗന്ദര്യവും അഭിനയമികവും കൊണ്ട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അനുസിത്താര. നീണ്ട മുടിയും, വിടർന്ന കണ്ണുകളും ,നർത്തന ഭാവങ്ങളും ഒക്കെയുള്ള ഈ വയനാടുകാരി വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

മോനിഷ, കാവ്യാമാധവൻ തുടങ്ങിയ ശാലീനത നിറഞ്ഞ മുഖങ്ങൾക്കൊപ്പം മലയാളികൾ ചേർത്തുനിർത്തിയ പേരാണ് അനുസിത്താരയുടെ. “ഹാപ്പി വെഡിങ് “,”നീയും ഞാനും “,”രാമന്റെ ഏദൻതോട്ടം “,”ഒരു കുപ്രസിദ്ധ പയ്യൻ “,”ഒരു ഇന്ത്യൻ പ്രണയ കഥ “,”ആൻഡ് ദി ഓസ്കാർ ഗോസ് ടു “,”ജോണി ജോണി എസ് അപ്പ “,”മാമാങ്കം ” എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. തന്റെ അഭിനയ മികവും ശാലീന സൗന്ദര്യം കൊണ്ട് ഒരു വലിയ ആരാധകവലയത്തെ സൃഷ്ടിക്കാൻ തന്നെ ഈ താരത്തിന് സാധിച്ചിട്ടുണ്ട് .

ലോക് ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ ജന്മസ്ഥലമായ വയനാടിന്റെ സംസ്കാരം വെളിപ്പെടുത്തുന്ന വീഡിയോകൾ പങ്കു വെച്ചിരുന്നു. മമ്മൂട്ടി നായകൻ ആയ “മാമാങ്കം ” ആയിരുന്നു തിയേറ്ററിൽ എത്തിയ അനു സിതാരയുടെ അവസാനത്തെ ചിത്രം. ഫാഷൻ ഫോട്ടോഗ്രാഫർ ആയ വിഷ്ണുവാണ് അനുവിന്റെ ഭർത്താവ്. 2015 ലായിരുന്നു ഇവരുടെ വിവാഹം. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും ഈ ചെറിയ പ്രായത്തിൽ തന്നെ അനു സിതാര അഭിനയിച്ചിട്ടുണ്ട് .

വിവാഹം കഴിഞ്ഞ് തിരിച്ചു വരവ് അസാധ്യമെന്നു കരുതുന്ന മലയാള സിനിമയിൽ വിവാഹത്തിനു ശേഷം എത്തിയ താരമാണ് അനു സിത്താര. ഭർത്താവ് വിഷ്ണു ഇല്ലായിരുന്നെങ്കിൽ താൻ ഒരു വീട്ടമ്മ ആയി ഒതുങ്ങുമായിരുന്നു എന്ന് അനു സിതാര ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ വിഷ്ണുവിന്റെ ഭാര്യയായപ്പോൾ അത് ജീവിതത്തെ ഈ രീതിയിൽ മാറ്റിമറിക്കുമെന്ന് അനു പോലും കരുതിയില്ല. പ്ലസ് ടു വിൽ പഠിക്കുന്ന കാലത്തായിരുന്നു വിഷ്ണു തന്റെ ഇഷ്ടം അനുവിനോട് തുറന്ന് പറയുന്നത് .

സിനിമയുടെ തിരക്കുകൾ കാരണം കൊച്ചിയിലേക്ക് താമസം മാറിയെങ്കിലും സിനിമയിൽ നിന്നും ചെറിയ അവധി കിട്ടിയാൽ പോലും വയനാട്ടിലേക്ക് ഓടിയെത്തും അനു സിതാര. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കു വെക്കുകയാണ് അനു സിതാര. അനുവിന്റെ ഏറെ കാലത്തെ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീട്. അങ്ങനെ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് അനു സ്വന്തം നാടായ വയനാടിൽ. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് അനു സിതാര ഈ വിശേഷം പങ്കു വെച്ചത്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി മുന്നോട്ട് വന്നത്. ഇപ്പോഴിതാ വളരെ ശക്തമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. തനിക്കുണ്ടാവുന്ന മക്കളെ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് പങ്കു വെക്കുകയാണ് അനു സിതാര. സ്കൂളിൽ ജാതി കോളത്തിൽ ഒന്നും ചേർക്കില്ലെന്നും പതിനെട്ട് വയസ് കഴിഞ്ഞ് അവർ തന്നെ തീരുമാനിക്കട്ടെ എന്നും അനു സിതാര പറയുന്നു. മുസ്ലിം പള്ളികളിലും, ക്രിസ്ത്യൻ പള്ളികളിലും, അമ്പലങ്ങളിലും പോകാറുണ്ട് അനു സിതാര. ഇത് ആത്മീയ ധൈര്യം നൽകുന്നു എന്ന് താരം വെളിപ്പെടുത്തി.

അനു സിതാരയുടെ അച്ഛൻ മുസ്ലിമും ‘അമ്മ ഹിന്ദുവുമാണ്. അത് കൊണ്ട് രണ്ടു മതത്തിലെ വിശ്വാസങ്ങളും ആചാരങ്ങളും അനു സിതാര അനുഷ്ഠിക്കാറുണ്ട്. മതസൗഹാർദം സ്വന്തം വീട്ടിൽ അനുഭവിച്ച ആൾ ആണ് അനു സിതാര. പെരുന്നാളിന് ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും, ഓണത്തിന് അമ്മമ്മ സദ്യ ഉണ്ടാക്കും എന്നിട്ട് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും രുചിച്ച് നോക്കും. അനുവിന്റെ പിതാവ് അബ്ദുൽ സലാമിന്റെയും മാതാവ് രേണുകയുടെയും വിപ്ലവകരമായ ഒരു വിവാഹം ആയിരുന്നു. അനു ജനിച്ചതിന് ശേഷമായിരുന്നു അമ്മയുടെ വീട്ടുകാരുടെ പിണക്കം മാറിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top