Movlog

Health

കാൻസറിനെ പ്രതിരോധിക്കുന്ന ഭക്ഷണ ശീലങ്ങൾ.

ഇന്ന് ഒരുപാട് ആളുകളിൽ കാണുന്ന ഒരു അസുഖമാണ് ക്യാൻസർ. പണ്ട് കാലങ്ങളിൽ വിരളമായി കേട്ടിരുന്ന ഈ അസുഖം ഇന്ന് സർവസാധാരണമായിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകൾ പുരോഗമിച്ചപ്പോൾ കാൻസർ പോലുള്ള രോഗങ്ങളെ ആരംഭ ഘട്ടങ്ങളിൽ തന്നെ കണ്ടു പിടിച്ചു ചികിത്സിച്ചു മാറ്റാൻ ഉള്ള സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്. ഭക്ഷണം കൊണ്ട് ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അങ്ങനെ ഉള്ള ഒന്നാണ് ആന്റി കാൻസർ ഡയറ്റ്. ക്യാൻസറിന് കാരണമാവുന്ന ഭക്ഷണങ്ങൾ പോലെ ക്യാൻസറിനെ ചെറുത്ത് നിൽക്കുന്ന ഭക്ഷണങ്ങളുമുണ്ട്. ഭക്ഷണത്തിൽ അടങ്ങേണ്ട ഈ ഘടകങ്ങളെ കുറിച്ച് അറിഞ്ഞാൽ മാത്രമേ കാൻസർ അകറ്റി ആരോഗ്യകരമായ ഒരു സമൂഹത്തെ നിർമിക്കാൻ സാധിക്കൂ.

ആഹാരത്തിൽ ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് കാർബോഹൈഡ്രേറ്റ് അഥവാ അന്നജം. ഇന്ന് എന്ത് രോഗം വന്നാലും ആളുകൾ കുറ്റപ്പെടുത്തുന്ന ഒന്നാണ് കാർബോഹൈഡ്രേറ്റ്സ്. അന്നജം മറ്റു ഘടകങ്ങളെ പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. എന്നാൽ അതിൽ നമ്മൾ എന്ത് തിരഞ്ഞെടുക്കുന്നു, അതിന്റെ അളവ് എന്നൊക്കെ ആണ് ചിന്തിക്കേണ്ട വിഷയങ്ങൾ. ഇപ്പോഴും നാരോട് കൂടിയ അന്നജം തിരഞ്ഞെടുക്കുക. തവിടോട് കൂടിയുള്ള അരി, തവിടോട് കൂടിയ ഗോതമ്പ്, മുത്താറി തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനപ്രക്രിയ സുഗമമം ആക്കുകയും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുകയും ചെയ്യും. ഇങ്ങനെ തിരഞ്ഞെടുക്കുന്നതിലൂടെ കാൻസർ പോലുള്ള രോഗങ്ങൾക്കെതിരെ നമ്മുടെ ശരീരത്തെ നമ്മൾ സുരക്ഷിതമാക്കുന്നു.

ശരീരത്തിന് പ്രധാനായ വേണ്ട മറ്റൊരു ഘടകം ആണ് പ്രോട്ടീൻ. പാൽ, മുട്ട, മാംസം എന്നിവ പ്രൊറ്റീനുകളുടെ ഉത്തമ സ്രോതസ് ആണ്. അത് പോലെ ഉത്തമമായ ഒന്നാണ് കൊഴുപ്പുകളും. ഒരു വ്യക്തിക്ക് ഒരു ദിവസം മൂന്ന് ടീസ്പൂൺ എങ്കിലും എണ്ണ കഴിക്കാവുന്നതാണ്. ഒരേ എണ്ണ ഉപയോഗിച്ച് എല്ലാം പാകം ചെയ്യുന്നതിന് പകരം ഓരോ വിഭവത്തിനും ഓരോ തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നതിലൂടെ എല്ലാ എണ്ണയുടെ ഗുണങ്ങളും ലഭിക്കുന്നതാണ്. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വെള്ളം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും വെള്ളം. ഇങ്ങനെ മലമൂത്ര വിസർജനം സുഗമം ആക്കുന്ന ഭക്ഷണരീതികൾ സ്വീകരിക്കുന്നതിലൂടെ നമ്മൾ അറിഞ്ഞോ അറിയാതെയോ കഴിക്കുന്ന കാർസിനോജൻ അടങ്ങിയ ഭക്ഷണം പുറന്തള്ളാൻ സഹായിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top