Movlog

India

കയ്യെഴുത്തു കണ്ടവർ എല്ലാം ഞെട്ടി ! ലോക ഹാൻഡ് റൈറ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആൻ മരിയ

കുട്ടികൾക്കും മുതിർന്നവർക്കും പ്രധാനമായി വേണ്ട ഒരു കാര്യമാണ് വൃത്തിയുള്ള കയ്യക്ഷരം. പലപ്പോഴും പല ഡോക്ടർമാരുടെയും കയ്യക്ഷരം മനസ്സിലാകുന്നില്ലെന്ന് പലരും പറയാറുണ്ട്. പഠനത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വൃത്തിയുള്ള കൈയക്ഷരം. പലപ്പോഴും കയ്യക്ഷരം മോശമാകുന്നത് കൊണ്ട് വേണ്ടത്ര മാർക്ക് ലഭിക്കാത്ത കുട്ടികളുണ്ട്. പല ജോലികൾക്കും നല്ല കൈയ്യക്ഷരം ഒരു മാനദണ്ഡമാണ്. മോശമായ കയ്യക്ഷരം ഉള്ളവർക്ക് സ്വയം എഴുതിയത് വായിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകും. ഇത് അവരുടെ ആത്മവിശ്വാസത്തെ തന്നെ തളർത്തിക്കളയും.

വിദ്യാർഥികൾക്ക് നല്ല കൈയക്ഷരം ഇല്ലെങ്കിൽ അവർ എഴുതിയത് എന്താണെന്ന് മനസ്സിലാകാതെ എക്സാമിനർമാർക്ക് യഥാർത്ഥ മാർക്കുകൾ നൽകാനും സാധിക്കില്ല. അതായത് ചോദ്യത്തിനുള്ള ഉത്തരം ഉണ്ടെങ്കിലും കൈയ്യക്ഷരം നല്ലത് അല്ലാത്തതിനാൽ അർഹതപ്പെട്ട മാർക്ക് ലഭിക്കാതെ വരുന്നു. വേഗതയും വൃത്തിയുമുള്ള കയ്യക്ഷരം ഇല്ലാത്തതുകൊണ്ട് ഒരുപാട് പഠനാവസരങ്ങൾ നഷ്ടമായ ഒരുപാട് വിദ്യാർത്ഥികളുണ്ട്. വളരെ നല്ല കയ്യക്ഷരം ഉള്ള കുട്ടികൾ പലപ്പോഴും ക്രിയാത്മകമായി ചിന്തിക്കുന്നവർ ആയിരിക്കും.

നല്ല കൈയ്യക്ഷരത്തിൽ നിന്നുമാണ് നല്ല എഴുത്തുകാർ ഉണ്ടാവുന്നത്. കാലമെത്ര പുരോഗമിച്ച് സ്മാർട്ട്ഫോണുകളും ടച്ച് സ്ക്രീനുകളും ഉണ്ടായാലും കൈ കൊണ്ട് എഴുതിയ നോട്ടുകൾ തന്നെയാണ് ഒരു കുട്ടിയുടെ ബുദ്ധിവികാസത്തിനും പഠനത്തിനും സഹായിക്കുന്നത്. അതുകൊണ്ട് ഒരു വിദ്യാർത്ഥിയുടെ പഠനത്തിന് വൃത്തിയുള്ള കയ്യക്ഷരം അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് ലോക കയ്യെഴുത്തു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളി വിദ്യാർത്ഥിനി ആൻ മരിയയെ കുറിച്ചാണ്.

കണ്ണൂർ കുടിയാന്മല സ്വദേശി ബിജുവിന്റെ മകളാണ് ആൻ മരിയ. ഈ കുട്ടിയുടെ ഭംഗിയുള്ള കയ്യക്ഷരം ആണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കമ്പ്യൂട്ടർ ഫോണ്ടുകളും അച്ചടി മെഷീനുകളിലും നൽകുന്ന അക്ഷരങ്ങളെക്കാൾ മികച്ച കൈയ്യക്ഷരം ആണ് ഈ കുട്ടിക്ക് സ്വന്തമായിട്ടുള്ളത്. അസാമാന്യ വൈഭവമുള്ള ആന്മരിയക്ക് ഇതിനോടകം നിരവധി അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കണ്ണൂർ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ആൻ മരിയ. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ആണ് ഈ കൊച്ചുമിടുക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി ആണ് മത്സരം നടത്തിയത്. 13 തൊട്ട് 19 വരെയുള്ള പ്രായമുള്ള കൗമാരപ്രായക്കാരുടെ ആർട്ടിസ്റ്റ് വിഭാഗത്തിലാണ് ആൻ മറിയയ്ക്ക് സമ്മാനം ലഭിച്ചത്. ഒരുപാട് കഴിവുള്ള ആന്മരിയക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചിരിക്കുന്നത്. അത്രയേറെ കഠിനാധ്വാനം ചെയ്തിട്ട് തന്നെയാണ് ലോകപ്രശസ്തമായ ഒരു അംഗീകാരം മരിയയെ തേടിയെത്തിയത്. കുട്ടിക്കാലം മുതൽ സ്വയം ആർജ്ജിച്ച് എടുക്കുകയും നിരന്തരമായ കഠിന പരിശ്രമത്തിലൂടെ നേടിയ വിജയവുമാണ് ആന്മരിയക്ക് ഈ അപൂർവ നേട്ടം.

പ്രൈമറി ക്ലാസിലെ അധ്യാപികമാരാണ് ആന്മരിയക്ക് കാലിഗ്രാഫിയിൽ പ്രാഥമിക പരിശീലനം നൽകിയത്. പിന്നീട് അവൾ അത് സ്വായത്തമാക്കുകയായിരുന്നു. ഇപ്പോൾ അച്ചടിയെ വെല്ലുന്ന കൈയ്യക്ഷരം ആണ് ആന്മരിയക്ക് ഉള്ളത്. മലയാളികൾക്ക് ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ചന്ദ്രൻ കുന്നിൽ ബിജു ജോസിന്റെയും സ്വപ്ന ഫ്രാന്സിസിന്റെയും മകളാണ് ആൻ മരിയ. പലരും എത്ര ശ്രമിച്ചിട്ടും സാധിക്കാത്ത ഒന്നു തന്നെയാണ് ഭംഗിയുള്ള കയ്യക്ഷരം. കുട്ടികളിൽ നിന്നും ടീച്ചർമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്. എന്നാൽ ഈ കാര്യത്തിൽ സമാനതകളില്ലാത്ത കഴിവ് ലഭിച്ചിട്ടുള്ള ആന്മരിയയുടെ വിജയം ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top