Movlog

Movie Express

അച്ഛന്റെ അവസാന യാത്രയിൽ ഒരിക്കൽ ആംബുലൻസ് നിർത്തിച്ചു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിരുന്നു – അച്ഛന്റെ വാക്കുകൾ ഓർത്ത് ആൻ

വളരെ സ്വാഭാവികമായ അഭിനയം കൊണ്ട് മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തിട്ടുള്ള നടനാണ് അഗസ്റ്റിൻ. പ്രിയ താരത്തിന്റെ അകാല വിയോഗം മലയാളികളെ ഏറെ വിഷമിപ്പിച്ചിരുന്നു. അച്ഛന്റെ പിന്നാലെ മകൾ ആൻ അഗസ്റ്റിനും മലയാള സിനിമയിലെത്തി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം അടക്കം നേടിയിട്ടുണ്ട് ആൻ അഗസ്റ്റിൻ.

ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ കുഞ്ചാക്കോ ബോബൻ നായകനായ “എൽസമ്മ എന്ന ആൺകുട്ടി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആൻ അഗസ്റ്റിൻ. “അർജുനൻ സാക്ഷി”, “ത്രീ കിങ്‌സ്”, “ഡാ തടിയാ”, “ആർട്ടിസ്റ്റ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ആൻ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ ആയിരുന്നു ആൻ വിവാഹം കഴിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആൻ എങ്കിലും താരപ്പൊലിമയിൽ ഒട്ടും പിറകിലല്ല ജോമോൻ ടി ജോൺ. നിരവധി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്ത മലയാളത്തിലെ മികച്ച സിനിമാട്ടോഗ്രാഫർ ആണ് ജോമോൻ ടി ജോൺ. “ജേക്കബിന്റെ സ്വർഗ്ഗരാജ്യം”, “എന്ന് നിന്റെ മൊയ്തീൻ”, ” ചാർലി”, “ഒരു വടക്കൻ സെൽഫി” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോനാണ്.

ഇവരുടെ വിവാഹ മോചന വാർത്തകൾ ഞെട്ടലോടെ ആയിരുന്നു മലയാള പ്രേക്ഷകർ ഏറ്റെടുത്തത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. തിരിച്ചുവരവിന് ഇടയിൽ അച്ഛനെ കുറിച്ച് ആൻ അഗസ്റ്റിൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അഗസ്റ്റിൻ ആളൊരു ഭക്ഷണ പ്രിയൻ ആയിരുന്നു. വീട്ടിലേക്ക് എല്ലാവരെയും വിളിച്ച് സൽക്കരിക്കാൻ ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു താരത്തിന്.

അവസാനകാലത്ത് വയ്യാണ്ടായപ്പോൾ പോലും അതിനൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല. ആനും നടനും നിർമാതാവുമായ വിജയ് ബാബുവും അതിഥികളായി എത്തിയ ഒരു പരിപാടിയിൽ വച്ചായിരുന്നു അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ താരം പങ്കുവെച്ചത്. ആൻ ഇപ്പോൾ മധുരപലഹാരങ്ങൾ ഒഴിവാക്കിയുള്ള നോമ്പിൽ ആണ്. അച്ഛൻ ഉള്ള സമയത്ത് നോമ്പുകാലം ഒക്കെ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ആഘോഷങ്ങൾ ഒന്നും ഇല്ലെന്നും താരം പറയുന്നു. എന്നാൽ പള്ളിയിലേക്ക് പോകും എന്നു ആൻ കൂട്ടിച്ചേർത്തു.

ആനും വിജയവും വളരെ അടുത്ത സുഹൃത്തുക്കളാണ്. അഗസ്റ്റിനിനെ നേരിട്ട് കണ്ടില്ലെങ്കിലും ആനിലൂടെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് എന്ന് വിജയ്ബാബു പരിപാടിയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് അച്ഛനെ കൊണ്ട് ആംബുലൻസിൽ വരുന്ന സമയത്ത് ഉണ്ടായ ഒരു അനുഭവം താരം പങ്കു വെച്ചത്. അഗസ്റ്റിന്റെ അവസാനനാളുകളിൽ കോഴിക്കോട് നിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടു പോവുകയായിരുന്നു. കുറ്റിപ്പുറം എത്തിയപ്പോൾ അഗസ്റ്റിൻ വണ്ടി ഒന്ന് നിർത്താൻ പറഞ്ഞു.

എന്തിനാണ് വണ്ടി നിർത്തുന്നതെന്ന് എല്ലാവരും ചോദിച്ചു. വണ്ടി നിർത്തിയ അവിടെ ഒരു ചെറിയ കട ഉണ്ടെന്നും അവിടെ നിന്നും അപ്പവും സ്റ്റ്യുവും കഴിക്കണം എന്നും അഗസ്റ്റിൻ പറഞ്ഞു. നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകൾ ഒക്കെ അഗസ്റ്റിന് അറിയാമായിരുന്നു. അഗസ്റ്റിൻ പറയുന്ന കടകളിലെ ഭക്ഷണം നല്ല രുചിയും ആയിരിക്കും. അവസാന മാസങ്ങളിലും ആ ഇടങ്ങളിൽ എത്തുമ്പോൾ അച്ഛൻ വണ്ടി നിർത്തിക്കും ആയിരുന്നു എന്ന് ആൻ പറയുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top