Movlog

Faith

വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ് ആൻ അഗസ്റ്റിൻ !

ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ കുഞ്ചാക്കോ ബോബൻ നായകനായ “എൽസമ്മ എന്ന ആൺകുട്ടി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആൻ അഗസ്റ്റിൻ. പ്രശസ്ത നടൻ അഗസ്റ്റിന്റെ മകൾ ആണ് ആൻ അഗസ്റ്റിൻ. “അർജുനൻ സാക്ഷി”, “ത്രീ കിങ്‌സ്”, “ഡാ തടിയാ”, “ആർട്ടിസ്റ്റ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ആൻ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന ആൻ അഗസ്റ്റിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.

അടുത്തിടെയായിരുന്നു ആൻ അഗസ്റ്റിനും ജോമോനും വിവാഹമോചിതരായത്. ഞെട്ടലോടെയാണ് ആരാധകരും മലയാള സിനിമാലോകവും ഈ വാർത്ത ഏറ്റെടുത്തത്. മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ. “ജേക്കബിന്റെ സ്വർഗ്ഗരാജ്യം”, “എന്ന് നിന്റെ മൊയ്തീൻ”, ” ചാർലി”, “ഒരു വടക്കൻ സെൽഫി” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോനാണ്. മലയാള സിനിമ ഏറെ ആഘോഷിച്ച താര വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ പ്രണയവും വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു.

നടിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോൻ ആണ് കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് എന്നാണ് പുറത്തു വന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചൊന്നും താരങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

വിവാഹമോചനത്തിനു പിന്നാലെ ആനിന്റെ അമ്മയുടെ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഏഴു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇവർ വേർ പിരിഞ്ഞത്. 2014ലാണ് ജോമോനും ആൻ അഗസ്റ്റിനും വിവാഹിതരായത്. കുറെ നാളായി ഇവർ തമ്മിൽ അകൽച്ച ആയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു താരദമ്പതികളുടെ വിവാഹ മോചനം.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആൻ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജീവിതത്തിൽ വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനം ആയിരുന്നു വിവാഹമെന്ന് ആൻ അഗസ്റ്റിൻ വെളിപ്പെടുത്തുന്നു. 23 വയസ്സുള്ള, പക്വതയില്ലാത്ത ഒരു പെൺകുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം മാത്രം ആയിരുന്നു വിവാഹം. പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്ന് താരത്തിന് ഇന്നും അറിയില്ല.

എന്തായാലും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പോസിറ്റീവായി കാണുകയാണ് ആൻ അഗസ്റ്റിൻ ഇപ്പോൾ. അച്ഛന്റെ മരണം ഉണ്ടാക്കിയ വേദനയും ശൂന്യതയും ഇതുവരെ മറികടക്കാൻ താരത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴും അച്ഛനോട് സംസാരിക്കാറുണ്ട് ആൻ. ജീവിതത്തിൽ പ്രതിസന്ധികളും ഒരുപാട് വിഷമവും ഉണ്ടാകുമ്പോൾ ആൻ അഗസ്റ്റിൻ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. “ഞാനില്ലേ നിന്റെ കൂടെ” എന്ന് ആ മുഴങ്ങുന്ന ശബ്ദത്തിൽ രഞ്ജിത്ത് പറയുമ്പോൾ അത് ആൻ അഗസ്റ്റിന് വലിയ ആശ്വാസമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top