Movlog

Faith

“മുങ്ങാം ; കൂടെ മുങ്ങാൻ ആരേലും ഉണ്ടെങ്കിൽ ഇപ്പൊ മുങ്ങണം” അനിലേട്ടൻ എഴുതിയ വരികളാണിത്…!

ചിലർ അങ്ങനെ ആണ്. ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും – എന്ത് പറയാൻ, ജീവിതം അത്രയേ ഉള്ളു. നമ്മുടെ കയ്യിലല്ലല്ലോ ഒന്നും “മുങ്ങാം ; കൂടെ മുങ്ങാൻ ആരേലും ഉണ്ടെങ്കിൽ ഇപ്പൊ മുങ്ങണം 2017 ൽ ഈ ചിത്രം FB യിൽ പോസ്റ്റ് ചെയ്തപ്പോൾ അനിലേട്ടൻ എഴുതിയ വരികളാണിത്…!! നെഞ്ച് തകർന്നിരിക്കുമ്പോൾ ഈ വരികൾ വീണ്ടും വീണ്ടും മുറിവേൽപിക്കുന്നു. കൈരളി ടി.വി യിൽ ആരും ചിന്തിക്കാത്ത ഒരാശയവുമായി ജുറാസിക് വേൾഡ് എന്ന പരിപാടിയിലൂടെയാണ് അനിലേട്ടനെ ആദ്യം കാണുന്നത്. പിന്നെ ഒരുപാട് കാലം കാണാനുണ്ടായിരുന്നില്ല. പിന്നെ ഞെട്ടിപ്പിച്ച അഭിനയ മിന്നലാട്ടങ്ങളുമായി ഞാൻ സ്റ്റീവ് ലോപ്പസിലൂടെ തിരിച്ചെത്തി. പിന്നെ വസന്തകാലമായിരുന്നു, അനിൽ നെടുമങ്ങാടിന്റെ അഭിനയ തേരോട്ടത്തിന്റെ… കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

അയാൾ നടന്ന് തുടങ്ങുകയായിരുന്നു ; വലിയ വിസ്മയങ്ങളിലേക്ക്…പക്ഷെ കെട്ടകാലം അനിലേട്ടനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കും കരുതി വെച്ചത് മുങ്ങാം കുഴിയിടാൻ ആഗ്രഹമുള്ളവന് ഒരു പുഴയായിരുന്നു. തന്റെ ഓളങ്ങളെ ഇഷ്ടപ്പെട്ടവനെ ഇനിയൊരിക്കലും വിട്ടു നൽകാത്ത വിധം പുഴ കെട്ടിപിടിച്ചു. പുഴ ശ്വാസം മുട്ടിച്ചപ്പോൾ അനിലേട്ടൻ ചിരിച്ചോയെന്നറിയില്ല ; പക്ഷെ ഞങ്ങൾ കരയുകയാണ്. ഇനിയും തീരാത്ത പകയുമായി മുടിയഴിച്ചാടുന്ന 2020 നെ ചങ്കിടറി ശപിച്ചു കൊണ്ട്! മണിക്കൂറുകൾ മുൻപെ സച്ചിയുടെ ചിത്രം FB കവറാക്കി അനിലേട്ടൻ എഴുതി ; ഇനി മരിക്കും വരെ ആ ചിത്രം മാറ്റില്ലെന്നുറപ്പിച്ച്…!

ഒരിക്കൽ കൂടി ആ അക്കൗണ്ട് തുറന്നു. ഒരുപാട് സർക്കാസ പോസ്റ്റുകൾ കണ്ട ആ ടൈം ലൈനിൽ കണ്ണുനീർ വീണ് നനഞ്ഞിട്ടുണ്ട്. തേങ്ങലുകൾക്കിടയിൽ ചില വാക്കുകളും കേട്ടു. “അറം പറ്റിപ്പോയല്ലോ അനിലേ”രാഹുൽ മോഹൻ രാഗിണി “

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top