Movlog

Faith

മരക്കാറിന്റെ തിരക്കഥ മോശം എന്ന് ട്വീറ്റ് ചെയ്തയാളോട് തിരക്കഥാകൃത്ത് അനി ഐ വി ശശി കൊടുത്ത മറുപടി

മലയാള സിനിമ പ്രേക്ഷകർ ഒരുപാട് ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്‌ത്‌ നടന വിസ്മയം മോഹൻലാൽ നായകനായി എത്തിയ “മരക്കാർ അറബിക്കടലിലെ സിംഹം”.

റിലീസിന് മുമ്പ് തന്നെ മൂന്നു ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ആവേശവും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

റിലീസിന് മുമ്പ് തന്നെ ഒരുപാട് പ്രശ്നങ്ങളിൽ അകപ്പെട്ട സിനിമയായിരുന്നു മരക്കാർ. 2019ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ റിലീസ് കോ വി ഡ് പശ്ചാത്തലത്തിൽ നീണ്ടു പോവുകയായിരുന്നു. എന്നാൽ രണ്ടു വർഷങ്ങളായി കോ വി ഡ് തുടരുന്ന സാഹചര്യത്തിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ഏറെ പ്രശ്നങ്ങളിൽ വി മർശനത്തിനും കാരണമായി. മലയാള സിനിമയെ തന്നെ തകർക്കുന്ന നിലപാടാണ് ഇതെന്ന് വിമർശിച്ചു നിരവധി പേർ രംഗത്തെത്തി.

എന്നാൽ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ച് കൊണ്ട് മരയ്ക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്തു. തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിനെതിരെ മനപൂർവ്വമായ ഡീ ഗ്രേ ഡി ങ് നടക്കുന്നുണ്ടെന്ന രീതിയിലും വാർത്തകൾ പുറത്തു വന്നു. ഡിസംബർ രണ്ടിനു തിയേറ്ററിലെത്തിയ ചിത്രത്തിനു വമ്പൻ വരവേൽപ് ആയിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്.

എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത നിലവാരം ചിത്രത്തിന് ഇല്ലായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. സംഭാഷണത്തിലെ ഏച്ചുകെട്ടലും, തിരക്കഥയിലെ പോരായ്മയും ചൂണ്ടിക്കാണിച്ചാണ് ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. ചിത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച വ്യക്തിയോട് മാപ്പ് പറയുകയാണ് തിരക്കഥാകൃത്തായ അനി ഐ വി ശശി. പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെയും നടി സീമയുടെയും മകൻ ആണ് അനി ഐ വി ശശി.

അനിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വളരെ മോശമായ തിരക്കഥയാണ് ചിത്രത്തിലേത്. തിരക്കഥ ദുർബലം ആണെങ്കിൽ എത്ര മികച്ച ഗ്രാഫിക് പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും കാര്യമില്ല. മരക്കാർ വല്ലാതെ നിരാശപ്പെടുത്തി എന്നും ഇതുപോലെ ഒരു ചിത്രം ചെയ്യുമ്പോൾ “പഴശ്ശിരാജ”, “കാലാപാനി” പോലെയുള്ള ചിത്രങ്ങൾ റഫർ ചെയ്യണമായിരുന്നു എന്നുമായിരുന്നു ചിത്രത്തിനെതിരെയുള്ള ഒരു ട്വീറ്റ്.

ഈ ട്വീറ്റിന് മറുപടി ആയി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു അനി ഐ വി ശശി നൽകിയത്. സമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ പ്രചരിക്കുന്ന മനപൂർവ്വമായ ഡീ ഗ്രേ ഡിങ്ങിനെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. ഒരു ചിത്രത്തെ കുറച്ചു നിരൂപണം നടത്തുന്നതിൽ യാതൊരു തെറ്റില്ല,

എന്നാൽ സിനിമയെ മനഃപൂർവം താഴ്ത്തികെട്ടുകയും സിനിമ പോലും കാണാതെ എന്തും പറയാമെന്ന് അവസ്ഥയുമാണ് ഇപ്പോൾ നിലകൊള്ളുന്നത് എന്ന് മോഹൻലാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ് ഒരു സിനിമ ഉണ്ടാവുന്നത്. അതിനെ തകർക്കുന്ന ഇത്തരം പ്രവണതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് മോഹൻലാൽ. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലിമരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രം നിർമിച്ചത് ആശിർവാദ് സിനിമാസിനോടൊപ്പം മൂൻഷോട്ട് എന്റർടെയ്ന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്. അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്,

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top