Movlog

Faith

ഹൃദയഭേദകമായി അനിലേട്ടന്റെ അവസാന ചിത്രങ്ങൾ – കണ്ണീർ

മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടങ്ങളുടെ വർഷമാണ് .നിരവധി താരങ്ങളാണ് 2020 എന്ന വർഷം അവസാനിക്കുമ്പോഴേക്കും ഈ ലോകത്തോട് വിട പറയുന്നത് . സുശാന്ത് സിങ് രാജ്പുത് ,ഋഷി കപൂർ ,ഇർഫാൻ ഖാൻ ,എസ് പി ബാലസുബ്രമണ്യം ,സംവിധായകൻ സച്ചി ,ശശി കലിങ്ക ,രവി വള്ളത്തോൾ ,അനിൽ മുരളി ,ഷാജി തിലകൻ ,ഷാനവാസ് നരണിപ്പുഴ ,സുഗതകുമാരി തുടങ്ങി നിരവധി പ്രശസ്തരാണ് ഈ വർഷം നമ്മളെ വിട്ടു പോയത് .ഇവരുടെ അടുത്തേക്ക് യാത്രയായിരിക്കുകയാണ് നടൻ അനിൽ നെടുമങ്ങാട് .കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു സജീവമായി കൊണ്ടിരിക്കുമ്പോഴാണ് അനിലിന്റെ അപ്രതീക്ഷിത വിയോഗം .

ടി വി അവതാരകൻ ആയി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അനിൽ നെടുമങ്ങാട് “തസ്കരവീരൻ ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു .പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറി .രാജീവ് രവി സംവിധാനം ചെയ്ത 2014 ൽ പുറത്തിറങ്ങിയ “ഞാൻ സ്റ്റീവ് ലോപ്പസ് ” എന്ന സിനിമയാണ് അനിലിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറിയത് .പിന്നീട് “കിസ്മത് “,”കമ്മട്ടിപ്പാടം “,”അയ്യപ്പനും കോശിയും “,”പൊറിഞ്ചു മറിയം ജോസ് “,”പാവാട “,”പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ” എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു താരം .

അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് .ജോജു നായകൻ ആകുന്ന “പീസ് ” എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി അനിൽ നെടുമങ്ങാട് തൊടുപുഴയിൽ കഴിഞ്ഞു വരികയാണ് .ഷൂട്ടിങ്ങിൽ നിന്ന് ലഭിച്ച ഇടവേളയിലാണ് സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കുവാൻ അനിൽ എത്തിയത് .ജലാശയത്തിൽ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയതാണ് അപകടത്തിനുള്ള കാരണം .അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് അദ്ദേഹത്തെ കണ്ടെത്തി പുറത്തെടുത്തത് .ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ താരം മരണമടഞ്ഞിരുന്നു .താരത്തിന്റെ മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളിൽ സുഹൃത്തുക്കൾ പകർത്തിയെടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .ഹൃദയം നുറുങ്ങുന്ന വേദ നയോടെയല്ലാതെ അനിലിന്റെ ഈ അവസാന ചിത്രങ്ങൾ ആർക്കും കണ്ടു തീർക്കാനാവില്ല .

നിരവധി താരങ്ങളാണ് പ്രിയ നടന് ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ട് വന്നിരിക്കുന്നത് .മുഖ്യ മന്ത്രി പിണറായി വിജയൻ ,പൃഥ്വിരാജ് ,ദുൽഖർ സൽമാൻ ,അജു വർഗീസ് ,ടോവിനോ തോമസ് ,ബിജു മേനോൻ ,സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങൾ ആണ് സഹപ്രവർത്തകന് സമൂഹ മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ നേർന്നത് .താരത്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ടുള്ള നിരവധി പേരുടെ കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .വളരെ വലിയൊരു ആഖാതം തന്നെയാണ് 2020 ലെ ക്രിസ്മസ് ദിനം മലയാള സിനിമയ്ക്ക് നൽകിയത് .അനിൽ നെടുമങ്ങാടിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top