Movlog

Health

സമൂഹമാധ്യമങ്ങളിൽ യോഗ പരിശീലന ചിത്രങ്ങൾ പങ്കുവെച്ച് അവതാരികയും ഡിജെയുമായ നന്ദിനി

മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയപ്പെട്ട അവതാരകയാണ് നന്ദിനി. ടെലിവിഷൻ അവതാരക, ഡിസ്കോ ജോക്കി, റേഡിയോ ജോക്കി എന്നീ നിലകളിൽ ഏറെ ശ്രദ്ധേയമാണ് നന്ദിനി നായർ. “ഹലോ നമസ്തേ “എന്ന സെലിബ്രിറ്റി ചാറ്റ് ഷോയുടെ അവതാരികയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന നന്ദിനിയുടെ അവതരണ ശൈലിയും സംസാരവും ഏറെ ആകര്ഷണീയമാണ്. നർമം നിറഞ്ഞ അവതരണത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റ നന്ദിനി മിനിസ്ക്രീനിനു പുറമേ മലയാള സിനിമയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “ജമ്നാപ്യാരി”, “ലൗ 24 *7 “, “ചിറകൊടിഞ്ഞ കിനാവുകൾ”, “അലമാര” , “മനോഹരം”, “മറിയം വന്ന് വിളക്കൂതി” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇതിനുപുറമേ സിനിമ ഡിയുടെ “എങ്കിലേ എന്നോട് പറ” എന്ന സെലിബ്രിറ്റി ഫൺ ചാറ്റ് ഷോയുടെ അവതാരകയായും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട് നന്ദിനി. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ നന്ദിനിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ജാം ജോസഫ് ജോർജ് ആണ് താരത്തിന്റെ യോഗ സ്കിൽസ് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിനു ലൈക്കും കമന്റ്മായി മുന്നോട്ട് എത്തിയത്. നന്ദിനിയുടെ ചിത്രങ്ങൾ എല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top