Movlog

Movie Express

അമ്മാവന്മാർക്ക് ഇപ്പൊ അനശ്വരയെ ബട്ടൺ ഇടിപ്പിക്കണം – അതിരു വിടുന്ന മലയാളി സംസ്കാരം

മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ വിജയത്തോടെ മലയാള സിനിമയിലെ ശക്തമായ ഒരു ബാലതാരമായി തന്നെ അനശ്വര മാറുകയായിരുന്നു. സൂപ്പർ ശരണ്യയിലൂടെ ഒരു മികച്ച നടി കൂടിയാണ് താനെന്ന് താരം തെളിയിക്കുക ആയിരുന്നു. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ മൈക്ക് എന്ന ചിത്രത്തിൽ ശക്തമായ ഒരു വേഷത്തിൽ തന്നെയായിരുന്നു അനശ്വര എത്തിയത്.

തന്റെ പതിനെട്ടാം പിറന്നാളിന് ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ അത് വലിയ രീതിയിൽ തന്നെ പ്രശ്നമായി മാറുകയും ചെയ്തിരുന്നു. ഷോർട്ട്സ് അണിഞ്ഞ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഇതിനാണ് സൈബർ നേരിടേണ്ടി വന്നത്. എന്നാൽ ഈ സമയത്ത് താരത്തെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. റിമ കല്ലിങ്കൽ അടക്കമുള്ള നടിമാർ താരത്തിനൊപ്പം തന്നെ നിൽക്കുന്നു എന്ന തരത്തിലായിരുന്നു പോസ്റ്റുകളുമായി രംഗത്ത് വന്നത്. എന്നാൽ ചിത്രത്തിലെ പ്രമോഷൻ പരിപാടികളിൽ ഒരു വ്യത്യസ്ത ലുക്കിലാണ് താരം എത്തിയത്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ താരം എത്തിയത് ഒരു ചെക്ക് ഷർട്ട് ധരിച്ചാണ്.

ഈ ചെക്ക് ഷർട്ടിലെ ബട്ടൺ ഇട്ടിട്ടില്ല എന്ന പേരിലാണ് ഇപ്പോൾ താരം സൈബർ ആക്രമണം നേരിടുന്നത്. ഫേസ്ബുക്കിലെ സാദാചാരവാദികൾ ആണ് ഇപ്പോൾ ഇത്തരം കമന്റുകളും ആയി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം മര്യാദയ്ക്ക് വസ്ത്രം ധരിക്കു, എന്നിട്ട് സംസാരിക്കു എന്ന രീതിയിൽ ഒക്കെയാണ് പലരും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിലും നല്ലത് ഷർട്ട് ഇടാതെ ഇരിക്കുന്നത് അല്ലേ എന്ന് തുടങ്ങി പോകുന്നുണ്ട് കമന്റുകൾ. എന്തിനാണ് അവിടേക്ക് മാത്രം നോക്കുന്നത് എന്നും ചില ആളുകൾ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

എന്നാൽ അനശ്വര ഈ കാര്യത്തിൽ ഇതുവരെ മറുപടികളും ആയി രംഗത്തെത്തിയിട്ടില്ല എന്നതാണ് സത്യം. പലപ്പോഴും ഇത്തരത്തിലുള്ള കമന്റുകൾക്ക് ചുട്ട മറുപടി തന്നെയാണ് അനശ്വര നൽകാറുള്ളത്. ഇത്തവണ അനശ്വര യാതൊരു മറുപടിയും പറഞ്ഞിട്ടില്ല. അനിഖ സുരേന്ദ്രൻ അടക്കമുള്ള താരങ്ങൾ ഫേസ്ബുക്കിലൂടെ വരുന്ന മോശം കമന്റുകളെ കുറിച്ച് അടുത്ത സമയത്തായിരുന്നു പ്രതികരിച്ചിരുന്നത്. ഫേസ്ബുക്കിലെ അമ്മാവൻമാർക്ക് ചില കാര്യങ്ങളോട് യോജിക്കാൻ പറ്റില്ല എന്ന തരത്തിലായിരുന്നു അനിഖ അടക്കമുള്ള താരങ്ങൾ പ്രതികരിച്ചിരുന്നത്. സാനിയ ഇയ്യപ്പൻ, അനശ്വര രാജൻ, എസ്തർ അനിൽ തുടങ്ങിയ യുവ താരനിരയാണ് പലപ്പോഴും ഇത്തരത്തിലുള്ള മോശം കമന്റുകൾക്ക് ഇരയാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top