Movlog

Faith

കുഞ്ഞും നാളിലെ കാണുന്നത് അമ്മ മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടുന്ന കാഴ്ച്ച ! അമ്മയുടെ വഴിയിലേക്ക് ഇറങ്ങാൻ പല വിധത്തിലും സമ്മർദ്ദം – ഈ പെൺകുട്ടിയുടെ കഥ എല്ലാവരും വായിച്ചിരിക്കണം

ബാല്യകാലത്ത് നമ്മൾ കടന്നു പോകുന്ന പല അവസ്ഥകളും ദുരനുഭവങ്ങളും മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. വളർന്നു വരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും തന്നെയാണ് ഓരോ വ്യക്തിയെയും നല്ലതും മോശവും ആക്കുന്നത്. കൂടെയുള്ളവരും കടന്നുപോകുന്ന സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. വിജയങ്ങൾ മാത്രം ഉള്ള ഒരു ജീവിതം ആർക്കും ഉണ്ടാവില്ല.

ഒരു നാണയത്തിന് ഇരുവശങ്ങളും ഉള്ളതുപോലെ ജീവിതത്തിൽ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകും.ജീവിതയാത്രയിൽ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നവർക്ക് മാത്രമാണ് ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ജീവിതം മുന്നോട്ടുവെച്ച പ്രതിസന്ധികളൊക്കെ അതിജീവിച്ച് വിജയം നേടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ടുംബ അധികാരി എന്ന പെൺകുട്ടിയുടെ ജീവിതകഥ ഇതിനോടകം വൈറലായി കഴിഞ്ഞു.ഏതൊരു പെൺകുട്ടിയെയും പോലെ ഒരുപാട് സ്വപ്നങ്ങളും ആയിട്ടായിരുന്നു ടുംബയുടെ കുട്ടിക്കാലം. കടുത്ത മ ദ്യ പാ നി യായ അച്ഛനും ലൈം ഗി ക ത്തൊ ഴി ലാളിയായ ഒരു അമ്മയുടെയും മകളായതിനാൽ ബാല്യകാലം മുതൽക്കേ ഒരുപാട് മോശമായ അനുഭവങ്ങൾ ഈ പെൺകുട്ടിക്ക് നേരിടേണ്ടി വന്നു.

അമ്മയെപ്പോലെ മകളും ഒരു ലൈം ഗി ക തൊഴിലാളി ആകുമെന്ന കണ്ണ് കൊണ്ടായിരുന്നു എല്ലാവരും അവളെ നോക്കിക്കണ്ടത്.അമ്മ തിരഞ്ഞെടുത്ത വഴിയിൽ തന്നെ മകളും തിരിയും എന്ന സമ്മർദ്ദം അവൾക്ക് ഉണ്ടായിരുന്നു. മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടുന്ന അമ്മയുടെ പാത പിന്തുടരാൻ അവൾ തയ്യാറായിരുന്നില്ല. മുഴുക്കുടിയനായ അച്ഛൻ അമ്മയെ മ ർ ദ്ദി ക്കു ന്ന കാഴ്ചകൾ കണ്ടായിരുന്നു ആ പെൺകുട്ടിയുടെ കുട്ടിക്കാലം.

ഈ ക്രൂ രത കണ്ട് സഹിക്കാനാവാതെ അച്ഛനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്താൻ ഉള്ള ധൈര്യം വളരെ ചെറുപ്പത്തിൽ തന്നെ അവൾക്കുണ്ടായിരുന്നു.മകളെ പഠിപ്പിക്കാൻ ഉള്ള പണം കണ്ടെത്താനായിരുന്നു അമ്മ പലർക്കൊപ്പവും കിടക്ക പങ്കിടാൻ പോയത്. എന്നാൽ ആ പണം എടുത്തു കുടിച്ചു തീർത്തു കൊണ്ട് ഭാര്യയെ മോ ശം സ്ത്രീ എന്ന് പറഞ്ഞ് മ ർ ദ്ദി ക്കു മാ യി രു ന്നു ടുംബയുടെ അച്ഛൻ.

ഒരു ലൈം ഗി കതൊഴിലാളിയുടെ മകൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ചെറുതല്ല. എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്ത അനുഭവങ്ങൾ അനവധിയാണ്.സാമ്പത്തിക ബുദ്ധിമുട്ടും മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസം കൊണ്ട് ഒടുവിൽ പഠനം നിർത്തുകയായിരുന്നു അവൾ. എന്നാൽ തനിക്കുണ്ടായ ഒരു ദുരവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത് എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

അതിനാൽ മനസ്സിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. അങ്ങനെയായിരുന്നു 2005ൽ 16 പേരടങ്ങുന്ന :ദിശ” എന്ന സംഘടന അവൾ രൂപീകരിച്ചത്. വഴിയോരങ്ങളിൽ സുരക്ഷിതം ഇല്ലാതെ കിടന്നുറങ്ങുന്ന കുട്ടികൾക്ക് അഭയകേന്ദ്രമായി മാറി ദിശ.ഗതികേട് കൊണ്ടും ചതിക്കുഴിയിൽ വീണു ചൂഷണങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ മോചിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു ടുംബയെ ഇതിലേക്ക് നയിച്ചത്. പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് സ്വാഭാവിക കാര്യമായിട്ടാണ് പല അമ്മമാരും കരുതിയത്.

എന്നാൽ ഒരുപാട് ബോധവൽക്കരണ ക്ലാസുകളിലൂടെ ആ തെറ്റിദ്ധാരണ അമ്മമാരിൽ നിന്നും തിരുത്താൻ ടുംബയ്ക്കും കൂട്ടുകാർക്കും സാധിച്ചു. പലർക്കും നേരിടേണ്ടി വന്ന ലൈം ഗി ക ചൂഷണങ്ങൾക്കെതിരെ പരാതിപ്പെടാനും അവൾ പലരെയും സഹായിച്ചു.ചൂഷണങ്ങളിൽ നിന്നും മറ്റുള്ളവരെ രക്ഷപ്പെടുത്താൻ മാത്രമായിരുന്നില്ല അവളുടെ ലക്ഷ്യം. അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും അതിനുള്ള വഴി കാണിക്കാനും അവൾക്ക് സാധിച്ചു.

പെൺകുട്ടികൾ ആർക്കു മുന്നിലും ചൂഷണം ചെയ്യപ്പെടേണ്ടവർ അല്ല എന്നും അവർക്ക് അവരുടേതായ ഒരു ജീവിതമുണ്ട് എന്നും ഒരുപാട് പെൺകുട്ടികൾക്ക് വഴികാണിച്ചു മാതൃകയായി ടുംബ. ഒരിക്കൽ പരിഹസിക്കുകയും മാറ്റി നിർത്തുകയും ചെയ്ത സമൂഹം ഇപ്പോൾ ടുംബയുടെ പ്രവർത്തികൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top