Movlog

Health

പ്രതിരോധ ശക്തി വർധിക്കാൻ ഒരു ഉഗ്രൻ എനർജി ഡ്രിങ്ക്.

ആളുകൾ പ്രതിരോധ ശക്തിയെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് കൊറോണ വൈറസ് വന്നതോടെ ആണ് എന്ന് വേണമെങ്കിൽ പറയാം. അത് വരെ അസുഖങ്ങളെ നിസാരമായി കണ്ടിരുന്ന ആളുകൾ ഇപ്പോൾ പ്രതിരോധ ശക്തി കൂട്ടുവാൻ ഉള്ള നെട്ടോട്ടത്തിൽ ആണ്. പ്രതിരോധ ശക്തി കുറഞ്ഞവർക്ക് കോറോണവൈറസിന്റെ തീവ്രത കൂടും എന്ന ഭയമാണ് ഇങ്ങനെ ഒരു മാറ്റത്തിന് കാരണം. ഒരു അസുഖം വന്ന് അത് മാറ്റുവാൻ നോക്കുന്നതിലും നല്ലത് ഒരു അസുഖം വരാതിരിക്കാൻ ശ്രമിക്കുന്നതാണ്. അസുഖങ്ങളിൽ നിന്നും അകന്നു നിൽക്കാൻ മനുഷ്യശരീരത്തിനു പ്രതിരോധ ശക്തി ഉണ്ടാകണം. പ്രിതിരോധ ശക്തി വർധിപ്പിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു എനർജി ഡ്രിങ്ക് ഉണ്ട്.

വെറും മൂന്ന് ചേരുവകൾ അടങ്ങിയ ഒരു ഒറ്റമൂലി ആണിത്. ഈ പാനീയം ഉണ്ടാക്കുവാൻ ആയി ആദ്യം വേണ്ടത് കറുകപ്പുല്ല് ആണ്. ഒരുപാട് ഔഷധഗുണമുള്ള ഒരു ചെടിയാണ് കറുകപ്പുല്ല്. മൃഗങ്ങൾ പോലും വയറിനു സുഖമില്ലാതാവുമ്പോൾ ഇത് കഴിച്ചു ശർദ്ധിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ശരീരത്തിനുള്ളിലെ ടോക്സിൻസ് പുറന്തള്ളാൻ സഹായിക്കുന്ന ഔഷധഗുണമുള്ള സസ്യമാണ് കറുകപ്പുല്ല്. കറുകപ്പുല്ലിൽ ആന്റിഓക്സിഡന്റ്സും , ഹൈഡ്രജന്റെ അളവും കൂടുതൽ ആണ്. അതിനാൽ ശരീരത്തിലെ വെള്ളത്തിന്റെ അംശം നിലനിർത്തുന്നു. കറുകപ്പുല്ല് കഴിക്കുന്നതിലൂടെ ഡിഹൈഡ്രേഷൻ ഒഴിവാക്കാം.

കറുകപ്പട്ടയാണ് ഈ പാനീയം ഉണ്ടാക്കാൻ വേണ്ട രണ്ടാമത്തെ ചേരുവ. ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ പുറത്തേക്ക് തള്ളാൻ സഹായിക്കുന്ന ഒന്നാണ് കറുകപ്പട്ട. മൂന്നാമത്തെ ചേരുവ കുടകപ്പാല തോൽ ആണ്. ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയ കുടകപ്പാലിൻറെ ഉണങ്ങിയ തോലാണ് ഈ പാനീയത്തിനായി ചേർക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിൽ ഈ ചേരുവകൾ ചേർത്ത് തിളപ്പിക്കുക. പാത്രം മൂടി വെച്ച് വേണം തിളപ്പിക്കാൻ. അല്ലെങ്കിൽ ഔഷധഗുണങ്ങൾ നഷ്ടമാവും. ദിവസേന ഈ പാനീയം ഒരു ലിറ്റർ കുടിക്കുന്നതിലൂടെ പ്രതിരോധ ശക്തി വർധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top