Movlog

Kerala

അമ്പിളി ദേവിയുടെ വീട്ടിൽ പുതിയ സന്തോഷം…ഇതൊന്നും കാണാൻ ആദിത്യന് ഭാഗ്യമില്ലെന്ന് ആരാധകർ!

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു പ്രശസ്ത താരദമ്പതികളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുടുംബ പ്രശ്നം. ആരോപണങ്ങളും വെളിപ്പെടുത്തലുകളും അതിന്റെ പ്രതികരണവുമായി അമ്പിളി ദേവിയും ആദിത്യനും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. അതിനോടൊപ്പം ആരാധകരുടെ സംശയങ്ങളും ചോദ്യങ്ങളും അമ്പിളിയുടെ അമ്മയുടെ അഭിമുഖവും, ആദിത്യന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീയുടെ അഭിമുഖവും എല്ലാം ഈ ചർച്ചകൾക്ക് ആക്കം കൂട്ടി.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളിദേവി. കലോത്സവവേദികളിൽ തിളങ്ങി കലാതിലകമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന അമ്പിളിദേവി നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത “മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും” എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അമ്പിളി ദേവി മിനി സ്ക്രീനിൽ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

മികച്ച ഒരു നർത്തകി കൂടിയാണ് താരം. ആദ്യവിവാഹം വേർപെടുത്തിയതിനു ശേഷം സീരിയൽ താരം ആദിത്യൻ ജയനെ ആണ് അമ്പിളിദേവി വിവാഹം കഴിച്ചത് . “സീത” എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്. വിവാഹത്തിന് ശേഷവും താര ദമ്പതികൾ മിനിസ്ക്രീനിൽ സജീവമായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അമ്പിളി ദേവിയും ആദിത്യനും.

രണ്ടാമത് ഒരു മകൻ പിറന്നതോടെ താൽക്കാലികമായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അമ്പിളിദേവി. മക്കളുടെ പിറന്നാളും,വിവാഹ വാർഷികവും, കുടുംബത്തിലെ പ്രധാന വിശേഷങ്ങളും പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ഇരുവരും. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വിവാഹ മോ ച ന വാർത്തകൾ പുറത്തു വന്നത്. ആദിത്യനു മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച അമ്പിളി തന്റെ ജീ വ ന് ഭീ ഷ ണി യു ണ്ടെ ന്നും എന്തും ചെയ്യാൻ മടിക്കാത്ത ഒരു ക്രി മി ന ൽ ആണ് ആദിത്യൻ എന്നും വെളിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെ ഞെ ട്ടി ക്കുന്ന പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു അമ്പിളിയുടെ കൗ ൺ. സിലിം ഗ് സൈ ക്കോ ള ജി സ്റ്റ്. അമ്പിളിയുടെ ജീവൻ അപ ക ട ത്തി ലാ ണെ ന്നും എന്തെങ്കിലും ചെയ്യണമെങ്കിൽ ഇപ്പോൾ ചെയ്യണമെന്നും അവർ വെളിപ്പെടുത്തി. ഇതോടെ അമ്പിളിദേവി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പ്രേക്ഷകർ വിലയിരുത്തി. എന്നാൽ അമ്പിളിയുടെ ആരോപണങ്ങൾ വ്യാ ജ മാ ണെ ന്നും അമ്പിളിക്ക് മറ്റൊരു പുരുഷനുമായി ബന്ധം ഉണ്ടെന്നും ആരോപിച്ച് ആദിത്യൻ മുന്നോട്ടുവന്നു.

അതിനു തെളിവായി പല സ്ക്രീൻഷോട്ടുകളും ആദിത്യൻ ചൂണ്ടിക്കാണിച്ചു. ആദിത്യന്റെ ആരോപണങ്ങൾക്ക് ഉള്ള മറുപടി ആയി അമ്പിളി ദേവിയും എത്തിയിരുന്നു. ആദിത്യനുമായുള്ള വിവാഹത്തിന് മുമ്പുള്ള ഒരു ആലോചനയുടെ കാര്യങ്ങളാണ് പറയുന്നതെന്നും ആദിത്യൻ തന്നെ പീ ഡി പ്പി ച്ച തായും അമ്പിളി വെളിപ്പെടുത്തി. പ്രശ്നങ്ങൾക്ക് എല്ലാം ഒടുവിൽ തന്റെ നൃത്ത സ്‌കൂളുമായി മുന്നോട്ട് പോവുകയായിരുന്നു അമ്പിളി ദേവി.

ഇപ്പോഴിതാ അമ്പിളി ദേവിയുടെ വീട്ടിൽ ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ദിനങ്ങൾ ആണ്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമ്പിളി ദേവി. വളരെ ശക്തമായ ഒരു കഥാപാത്രത്തിലൂടെ ആണ് അമ്പിളി ദേവിയുടെ തിരിച്ചുവരവ്. ഇത് കൂടാതെ മകൻ അർജുന്റെ രണ്ടാം പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കുകയാണ് അമ്പിളി. മകനോടൊപ്പം ഉള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കു വെച്ച് കൊണ്ടായിരുന്നു അമ്പിളി ദേവി മകന് പിറന്നാൾ ആശംസകൾ നേർന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top