Movlog

Faith

അമൃതയുടെ വീട്ടിൽ നിന്നും വിയോഗ വാർത്ത ! കണ്ണീരോടെ കുടുംബം – ആശ്വസിപ്പിച്ചു ആരാധകരും

അമൃത സുരേഷ് എന്ന ഗായികയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അമൃത സുരേഷ് പിന്നീട് പിന്നണി ഗാന രംഗത്ത് എത്തുകയായിരുന്നു. സ്വരമാധുര്യം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരം പ്രശസ്ത നടൻ ബാലയെ ആയിരുന്നു വിവാഹം കഴിച്ചത്. ദാമ്പത്യജീവിതത്തിലെ സ്വരച്ചേർച്ച കാരണം ഇവർ വിവാഹബന്ധം വേർപെടുത്തിയിരുന്നു.

അമൃതയുടെയും ബാലയുടെയും മകൾ ആണ് പാപ്പു എന്ന അവന്തിക. മാതാപിതാക്കളെ പോലെ തന്നെ അവന്തികയും പ്രേക്ഷകർക്കിടയിൽ സുപരിചിതമാണ്. അമൃതയുടെ അമ്മയും അവന്തികയും ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനലിന് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും നിറസാന്നിധ്യം ആണ് അവന്തിക. വിവാഹം വേർപ്പെടുത്തിയതിനു ശേഷം അമൃതയ്ക്ക് ഒപ്പം ആണ് മകൾ.

വിവാഹ മോചനത്തിന് ശേഷം സഹോദരി അഭിരാമി സുരേഷും ആയി ചേർന്ന് അമൃതംഗമയ എന്ന ബാൻഡ് രൂപീകരിച്ച അമൃത വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാറുണ്ട്. എ ജി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയുടെ വിയോഗ വാർത്തയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അമൃത. അമൃതയുടെ അച്ഛന്റെ അമ്മയെ ആണ് കുടുംബത്തിന് നഷ്ടമായിരിക്കുന്നത്.

ഞങ്ങളുടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി എന്നാണ് അമൃത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അമൃതയുടെ അച്ഛമ്മ ആയിരുന്നു താരത്തിന്റെ ആദ്യത്തെ സംഗീത ഗുരു. പാപ്പുവിന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ ശബ്ദം ഇനി സ്വർഗ്ഗത്തിലെ ഭഗവാനു വേണ്ടി എന്നായിരുന്നു അമൃത സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. പ്രിയപ്പെട്ട അച്ഛമ്മയുടെ വിയോഗത്തിൽ അമൃത പങ്കുവെച്ച് ഹൃദയസ്പർശിയായ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിരവധി പേരാണ് അമൃതയുടെ അച്ഛമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തെത്തിയത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ ആയിരുന്നു അമൃത മുൻ ഭർത്താവ് ആയ ബാലയെ പരിചയപ്പെടുന്നത്. ഷോയിൽ വിധികർത്താവായി എത്തിയതായിരുന്നു ബാല. ആ പരിചയം പിന്നീട് സൗഹൃദം ആവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്തു. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു അമൃത വിവാഹം കഴിച്ചത്.

എന്നാൽ ആ തീരുമാനം ഒരു തെറ്റ് ആയിരുന്നു എന്ന് അമൃത പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇവർ വേർപിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അമൃതയുടെ വിവാഹവും വിവാഹ മോചനവും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മകൾക്ക് വേണ്ടി ഇവർ ഒന്നിക്കണം എന്ന് നിരന്തരം ആരാധകരും കമന്റുകളിലൂടെ പറയുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ആയിരുന്നു ബാലയുടെ രണ്ടാം വിവാഹം.

ഡോക്ടർ എലിസബത്തിനെ ആണ് ബാല വിവാഹം കഴിച്ചത്. എലിസബത്തിനൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ബാല ഇപ്പോൾ. അമൃത മകൾ പപ്പുവിനോടൊപ്പം ബാന്ഡിന്റെയും യൂട്യൂബ് ചാനലുകളുടെയും തിരക്കുകളിലാണ്. അടുത്തിടെ ദുബായ് എക്സ്പോയിലും അമൃതയുടെ ബാൻഡിന്റെ പരിപാടി ഉണ്ടായിരുന്നു. ബിഗ് ബോസ് എന്ന ജനപ്രിയ ഷോയിലും അമൃതയും സഹോദരി അഭിരാമിയും പങ്കെടുത്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top