Movlog

Movie Express

അമൃത സുരേഷ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു ? പോസ്റ്റ് ശ്രദ്ധേയമാകുന്നു !

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന അമൃത, സഹോദരി അഭിരാമിയുമായി ചേർന്ന് “അമൃതംഗമയ” എന്ന മ്യൂസിക് ബാൻഡ് രൂപീകരിച്ചു. മികച്ച സ്വീകാര്യത ആണ് ഇവർക്ക് ലഭിച്ചത്. സഹോദരിമാർ ഒരുമിച്ച് വ്‌ളോഗും നടത്തുന്നുണ്ട്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയിരുന്ന തെന്നിന്ത്യൻ താരം ബാലയെ ആയിരുന്നു അമൃത വിവാഹം കഴിച്ചത്.

കുടുംബ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഇവർ വിവാഹമോചിതരായി. ഇവരുടെ മകൾ അവന്തിക അമൃതയ്ക്ക് ഒപ്പമാണ്. വിവാഹമോചനത്തെ തുടർന്ന് ഒരുപാട് വിവാദങ്ങളിൽ ഇവരുടെ പേരുകൾ ചേർത്ത് പ്രചരിച്ചിരുന്നു. വർഷങ്ങളായി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും ഇന്നും ഇവരുടെ വിവാഹമോചന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട് . ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അമൃതയും സഹോദരിയും എത്തിയതും ചർച്ചാവിഷയമായിരുന്നു .

അന്ധമായ പ്രണയത്തിൽ അകപ്പെട്ടത് കൊണ്ടാണ് പത്തൊമ്പതാം വയസ്സിൽ വിവാഹിതയാകാൻ തീരുമാനിച്ചത് എന്ന് അമൃത ഇതിനുമുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആ തീരുമാനം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്നും പിൻമാറുകയായിരുന്നു അമൃത. കലാരംഗത്ത് ഏറെ സജീവമായ അമൃത സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ്. അമൃതയെ പോലെ തന്നെ പ്രശസ്തയാണ് അമൃതയുടെ മകൾ പാപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവന്തിക. അമൃതയുടെ ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

“എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേർന്നതാണ് .എന്റെ ജീവിതത്തിൽ ഞാൻ വരുത്തിയ മനോഹരമായ തെറ്റുകൾ ,എനിക്ക് കടന്നു പോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും, വിജയഗാഥകളും അതിനു പിന്നാലെ മറ്റൊരു ദിനത്തിൽ എത്തി നിൽക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി .വിശദവിവരങ്ങൾ ഉടൻ തന്നെ തുറന്നു പറയുന്നതാണ്. ഐ ലവ് യു സോ മച് “, എന്നായിരുന്നു അമൃത് കുറിച്ചത്. സുപ്രധാനമായ തീരുമാനം എന്താണെന്ന് അറിയുവാനുള്ള ആകാംഷയിലാണ് അമൃതയുടെ ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top