Movlog

Kerala

രമാദേവി വീണ്ടും മുത്തശ്ശിയായി ! പുതിയ സന്തോഷം പങ്കുവെച്ച പഞ്ചരത്നങ്ങൾ

കേരളക്കരയ്ക്ക് ഏറെ സുപരിചിതരാണ് പഞ്ചരത്നങ്ങളും അവരുടെ അമ്മ രമാദേവിയും. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ രമാദേവിക്ക് ഒറ്റപ്രസവത്തിൽ ആണ് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നീ അഞ്ച് മക്കൾ പിറക്കുന്നത്. നിമിഷങ്ങളുടെ ഇടവേളകളിൽ പിറന്ന അഞ്ചു കൺമണികളും അവരുടെ അമ്മ രമാദേവിയും അച്ഛൻ പ്രേംകുമാറും അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മലയാളികൾ അവരെ സ്നേഹത്തോടെ പഞ്ചരത്നങ്ങൾ എന്ന് വിശേഷിപ്പിച്ചു.

പഞ്ചരത്നങ്ങളുടെ വീട്ടിലെ ഓരോ ചെറിയ വിശേഷങ്ങളും സന്തോഷവും സ്വന്തം വീട്ടിൽ എന്നപോലെ ആഘോഷിക്കുമായിരുന്നു മലയാളികൾ. പഞ്ചരത്നങ്ങളിൽ 3 സഹോദരിമാരുടെ വിവാഹം ഒരേദിവസം കഴിഞ്ഞതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ

ശ്രദ്ധേയമായിരുന്നു.അടുത്തിടെ പഞ്ചരത്നങ്ങളിൽ മൂന്നാമത്തെ സഹോദരിയായ ഉത്തരയ്ക്ക് ഒരു കുഞ്ഞു ജനിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കൺമണിയെ വരവേൽക്കുകയാണ് ഈ കുടുംബം. പഞ്ചരത്നങ്ങളിലെ മൂത്തയാളായ ഉത്തരയാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കൊല്ലം പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം. ഇതോടെ വീണ്ടും

മുത്തശ്ശിയായി ഇരിക്കുകയാണ് രമാദേവി. കൊല്ലം ആയുർ സ്വദേശി അജിത്കുമാർ ആണ് ഉത്തരയുടെ ഭർത്താവ്. മസ്‌കറ്റിൽ ഹോട്ടൽ മാനേജർ ആണ് അജിത് കുമാർ. ഉത്തര ഫാഷൻ ഡിസൈനറാണ്. കുടുംബത്തിലേക്ക് രണ്ടാമത്തെ കൺമണി എത്തിയതിന്റെ

സന്തോഷത്തിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവി.1995 നവംബർ 18നാണ് രമാദേവിക്കും പ്രേംകുമാറിനും പഞ്ചരത്നങ്ങൾ പിറന്നത്.

കുട്ടികൾക്ക് പത്തു വയസ്സായപ്പോൾ അവരുടെ അച്ഛൻ നഷ്ടപ്പെട്ടു. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പിന്നീടുള്ള ജീവിതത്തിൽ പ്രതിസന്ധികളെ എല്ലാം ഒറ്റയ്ക്ക്

തരണംചെയ്തു മക്കൾക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു രമാദേവി എന്ന ‘അമ്മ. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി കൊണ്ട് പിന്നീടുള്ള ജീവിതം കെട്ടിപ്പടുത്തു ഉയർത്തി ആ അമ്മ. മക്കൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ നല്ല

രീതിയിൽ വിവാഹം കഴിപ്പിക്കുകയും ചെയ്ത സന്തോഷത്തിനു പിന്നാലെ ഒരു മുത്തശ്ശി ആയതിന്റെ നിർവൃതിയിലാണ് ഇപ്പോൾ രമാദേവി

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top