Movlog

Movie Express

അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളെ നോക്കാൻ ആണ് എന്ന് പറഞ്ഞാണ് വിളിച്ചത്

ലോക്ക് ഡൗൺ കാലങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ താരങ്ങളാണ് അമ്മാമ്മയും കൊച്ചുമോനും. ആ കാലത്ത് തന്നെ ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചാരത്തോടെ ആണ് മുന്നോട്ട് പോയിരുന്നത്. മേരി ജോസഫ് എന്ന അമ്മാമ്മയും ജെൻസൺ എന്ന കൊച്ചുമോനും.ഈ വീഡിയോകൾക്ക് ആരാധകർ നിരവധി ആയിരുന്നു. ഇപ്പോൾ ഇതാ ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഈ അമ്മാമ്മ. അമ്മാമ്മ ഷോകളുടെയും പരിപാടികളുടെയും ഒക്കെ തിരക്കിലാണ്. അമ്മാമ്മയും കൊച്ചുമോനും സോഷ്യൽ മീഡിയയിൽ വൈറൽ ആയ ശേഷം നിരവധി അവസരങ്ങൾ ആണ് തേടി എത്തിയിട്ടുള്ളത്.

ആദ്യമായി അമ്മാമ്മ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സ്വതവേ രസകരമായി പറയുകയാണ്. അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളെ നോക്കാൻ ആണ് എന്ന് പറഞ്ഞാണ് വിളിച്ചത് പക്ഷേ ഞാൻ അവിടെ ചെന്നപ്പോൾ മരിച്ചോളാൻ പറഞ്ഞു എന്ന് അമ്മാമ ചിരിയോടെ പറയുന്നുണ്ട്. രസകരമായ രീതിയിൽ ആണ് അമ്മമ്മ പൊതുവേ സംസാരിക്കാനുള്ളത്. സിനിമയിൽ മാത്രം അല്ല അമ്മാമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമ്മാമ്മയുടെ പരസ്യങ്ങൾക്ക് എല്ലാം ആരാധകരും നിരവധിയായിരുന്നു. ഓരോ വിശേഷങ്ങളും തങ്ങളുടെ ആരാധകരെ അറിയിക്കാൻ മറക്കാത്ത വ്യക്തി കൂടിയാണ് ജിൻസൺ.

സോഷ്യൽ മീഡിയയിലൂടെ താരങ്ങളായവർ നിരവധിയാണ്. അത്തരത്തിൽ ആരുടെയും ഹൃദയം നിറയുന്ന വീഡിയോകളുമായി ആയിരുന്നു അമ്മാമ്മയും കൊച്ചുമകനും എത്തുന്നത്. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ട പോകുന്നവർക്ക് ഇത്തരത്തിൽ രസകരമായ ചില നിമിഷങ്ങൾ നൽകാൻ സാധിക്കുക എന്നത് വലിയ സന്തോഷം നിറയ്ക്കുന്ന കാര്യമാണ്. ടിക്ടോക്, ഇൻസ്റ്റഗ്രാം ഒക്കെ എന്താണെന്ന് പോലുമറിയാത്താ ആളുകൾ അവർക്കിടയിലേക്ക് ആണ് പലപ്പോഴും ഇത്തരത്തിലുള്ള ചില വീഡിയോകളും ആയി കൊച്ചുമക്കൾ എത്തുന്നത്. അത് വളരെയധികം സന്തോഷമാണ് ഇവർക്കും നൽകുന്നത്.

അവരെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയയിൽ ഇതിനെ ലഭിക്കുന്ന പ്രചാരം എത്രവലുതാണെന്ന് ഒന്നും അവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. എന്നിട്ടും പലപ്പോഴും ഇത്തരം വീഡിയോകൾ ചെയ്യുന്നത് കൊച്ചു മക്കളുടെ സന്തോഷത്തിനു വേണ്ടിയാണ്. നിരവധി ആളുകൾക്ക് പ്രചോദനമാകാൻ ഇത് സാധിക്കുന്നു. ജീവിതസായാഹ്നത്തിൽ എന്തെങ്കിലുമൊക്കെ അവരും സന്തോഷകരമായി ചെയ്യട്ടെ എന്ന് കരുതുന്നവർ നിരവധിയാണ്. കപ്പിൾ വീഡിയോകളും മറ്റും നിലനിൽക്കുന്ന സമയത്തായിരുന്നു ജിൻസൺ ഒരു പുതിയ ആശയവുമായി രംഗത്ത് വന്നത്. വലിയതോതിൽ ഇത് ക്ലിക്ക് ആവുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top