Movlog

Movie Express

ഞങ്ങളെ സ്വീകരിച്ച എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് ഗോപിയും അമൃതയും ! – എല്ലാവരെയും ഓണം ക്ഷണിച്ച് അമൃതാ സുരേഷ്

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ഇപ്പോൾ നേരിടുന്ന രണ്ടുപേരാണ് അമൃതാ സുരേഷും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ സദാചാര കൂട്ടങ്ങൾ ഇവരെ വളയാൻ തുടങ്ങിയത്. ഇപ്പോഴിതാ ഓണത്തിന് വീണ്ടും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ഓണപ്പാട്ട് സ്വീകരിച്ച എല്ലാവർക്കും നന്ദി എന്നു പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് അമൃത സുരേഷ് തന്നെയാണ്. ഞങ്ങളുടെ ബാവേലി വന്നു എന്നു തുടങ്ങുന്ന ഓണപ്പാട്ട് സ്വീകരിച്ച് എല്ലാവർക്കും നന്ദി.

ഓണമാഘോഷിക്കുന്ന നിങ്ങളുടെ നിമിഷങ്ങളിലും ഞങ്ങളുടെ ഈ പാട്ട് റീലുകൾ ആയും പോസ്റ്റുകൾ ആയും ഒക്കെ ഉപയോഗിക്കാം. ഈ ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന് അമൃത തന്നെ ആരാധകരോട് പറയുന്നത്. ഞങ്ങളുടെ പാട്ട് ഉൾപ്പെടുത്തി പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിലും ഞങ്ങളെ ടാഗ് ചെയ്യണം എന്നും, അതെല്ലാം ഞങ്ങൾ ഒഫീഷ്യൽ അക്കൗണ്ട് വഴി ഷെയർ ചെയ്യും എന്നും അമൃതയും ഗോപീ സുന്ദറും അറിയിച്ചിട്ടുണ്ട്.

ഈ കാര്യം ഇരുവരും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവരുടെയും പുതിയ പാട്ട് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അമൃതയും ഗോപീ സുന്ദറും ഒരുമിച്ചുള്ള ആദ്യത്തെ ഓണം കൂടിയാണ് ഇത്. വിവാഹശേഷമുള്ള ഇവരുടെ ഓണത്തിന് മധുരമേറിയത് ആണ്. അതുകൊണ്ടു തന്നെ ഇവർക്ക് ആശംസകളുമായി ആളുകൾ എത്തുന്നുണ്ട്. ഈ ഓണം ഒരുമിച്ച് ആഘോഷിക്കാം എന്നാണ് അമൃത പറഞ്ഞിരിക്കുന്നത്. പോസ്റ്റിനൊപ്പം മനോഹരമായ അവരുടെ ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്

നിരവധി ആരാധകരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. അമൃതയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. പ്രത്യേകിച്ച് ഗോപീ സുന്ദറിന് ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും വലിയ ആകാംഷയോടെയാണ് പ്രേക്ഷകരും ഏറ്റെടുക്കാറുള്ളത്. വലിയതോതിൽ തന്നെ സൈബർ ആക്രമണങ്ങൾ നേരിട്ട് ഉള്ളവരാണ് അമൃത സുരേഷും ഗോപി സുന്ദറും. സൈബർ ആക്രമണങ്ങൾക്ക് ഒന്നും തന്നെ യാതൊരു വിലയും നൽകുന്നില്ലെന്നാണ് ഗോപി സുന്ദർ പറഞ്ഞത്. മറ്റുള്ളവർ എന്ത് പറയുന്നു എന്ന കാര്യം ആലോചിച്ച് ജീവിക്കാറില്ല. ചുറ്റുമുള്ളവരെ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ താൻ അങ്ങനെ അല്ല. നമ്മൾ മരിക്കുമ്പോൾ ഒപ്പം ആരും വരുന്നില്ലല്ലോ. എന്നൊക്കെ ആയിരുന്നു ഗോപി സുന്ദർ ചോദിച്ചിരുന്നത്. മികച്ച സ്വീകാര്യതയാണ് ഇവരുടെ പുതിയ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. നാടൻ വേഷത്തിൽ തന്നെയാണ് ഇരുവരും എത്തിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-15808").on("click", function(){ $(".com-click-id-15808").show(); $(".disqus-thread-15808").show(); $(".com-but-15808").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });