Movlog

Movie Express

ഓരോ വീഴ്ചയ്ക്ക് ശേഷം ഒരു ഉയർച്ച ഉണ്ടാകും ! പുത്തൻ ഫോട്ടോസ് നു കമന്റ്

2017ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ “ആട് 2” എന്ന സിനിമയിലൂടെ ജയസൂര്യയുടെ നായികയായി അഭിനയരംഗത്തെത്തിയ താരമാണ് അമേയ മാത്യു. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ യൂട്യൂബ് സീരീസായ “കരിക്ക് “ലൂടെ ആണ് താരം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. ഒരൊറ്റ വീഡിയോയിൽ തന്നെ മറ്റു കരിക്ക് താരങ്ങൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് അമേയയ്ക്ക് ലഭിച്ചത്. “ഒരു പഴയ ബോംബ് കഥ”, ” തിമിരം” എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അമേയ.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന് മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്വന്തം ജീവിതത്തെ കുറിച്ചും അച്ഛനെയും അമ്മയെയും കുറിച്ചുമെല്ലാം താരം അഭിമുഖങ്ങളിലും മറ്റും തുറന്നു പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അമേയയ്ക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു.

അച്ഛന്റെ അപ്രതീക്ഷിത വിയോഗം അമേയയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു അച്ഛന്റെ വേർപാട്. അത് സൃഷ്ടിച്ച ശൂന്യത ഇപ്പോഴും മായാതെ നിൽക്കുകയാണ്. അച്ഛന്റെ വേർപാടിൽ പഠനത്തിൽ പോലും ശ്രദ്ധകേന്ദ്രീകരിക്കാൻ ആവാത്തവിധം തകർന്നു പോയിരുന്നു താരം. പ്ലസ് ടു പരീക്ഷയിൽ ജയിക്കുമോ എന്ന് പോലും അമേയ ഭയന്നിരുന്നു. ജീവിതത്തിൽ വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടം തന്നെയായിരുന്നു അതെന്ന് അമേയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് വളരെ സജീവമായിട്ടുള്ള താരം മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള അമേയ തന്റെ ശക്തമായ നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രചോദനമേകുന്ന നിരവധി കുറിപ്പുകൾ അമേയ പങ്കു വെക്കാറുണ്ട്. “സമൂഹം നിനക്കു മുന്നിൽ നിർമ്മിച്ചിരിക്കുന്ന വേലിക്കെട്ടുകൾ അതിജീവിച്ച് കഴുകനെപോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക” എന്ന് എല്ലാ പെൺകുട്ടികളോടും ആയി താരം പങ്കുവെച്ചിരുന്നു.

“കരിക്ക്” എന്ന വെബ് സീരീസിലെ കഥാപാത്രം അമേയയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. അമേയ എന്ന പേരിൽ തന്നെയാണ് താരം സീരീസിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുള്ള താരം നാടൻ, മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ എത്താറുണ്ട്. അടുത്തിടെ താരം വൊൽക്‌സ്‌വാഗൻ പോളോ എന്ന കാർ താരം സ്വന്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി താരം പങ്കു വെച്ച ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ഒരു റസ്റ്റോറന്റിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കു വെച്ചത്. വ്യത്യസ്ത ചിരികൾ ആണ് ഈ ചിത്രങ്ങളിൽ താരത്തിനുള്ളത്. അമേയയുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. 2017ൽ മോഡലിംഗ് കരിയർ ആരംഭിച്ച അമേയ, “ദി പ്രീസ്റ്റ്”, “വുൾഫ്”എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top