Movlog

India

ഷൂട്ടിങിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക്ക് ജോനാസിന് അപകടം !

അമേരിക്കൻ പോപ്പ് ഗായകനും പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജോനാസിന് അപകടം. തന്റെ ഏറ്റവും പുതിയ ഷോയുടെ ഷൂട്ടിംഗിനിടെയാണ് അപ്രതീക്ഷിതമായി നിക്കിന് അപകടം പറ്റിയത്. ശനിയാഴ്ച രാത്രി ആയിരുന്നു അപകടം നടന്നത്. അപകടം നടന്ന ഉടനെ പരിക്കേറ്റ നിക്ക് ജോനാസിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് ആംബുലൻസ് എത്തിയാണ് നിക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിക്ക് ജോനാസിന്റെ ഏറ്റവും പുതിയ ഷോ ആയ വോയിസ്ന്റെ ഷൂട്ടിംഗ് ലോസ് ഏഞ്ചൽസിൽ പുരോഗമിക്കുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് തന്റെ വെബ്സീരീസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രിയങ്ക ചോപ്ര ലണ്ടനിൽ ആയിരുന്നു. ഇത് ആദ്യമായി അല്ല നിക്കിന് ഷൂട്ടിങ്ങിനിടെ അപകടം സംഭവിക്കുന്നത്. ഇതിനുമുമ്പ് 2018ൽ മെക്സിക്കോയിൽ ഒരു ഷോയ്ക്ക് പങ്കെടുക്കാൻ പോയപ്പോഴും താരത്തിന് അപകടം പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നിക്ക് ജോനാസ്. വാരിയെല്ലിന് ആണ് പരിക്ക് പറ്റിയതെന്നും ഇപ്പോൾ ഭേദമുണ്ട് എന്നും നിക്ക് വെളിപ്പെടുത്തി. വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തെത്തിയ താരമാണ് നിക്ക് ജോനാസ്. മൂത്ത രണ്ടു സഹോദരങ്ങളുമായി ചേർന്ന് ജോനാസ് ബ്രദേഴ്സ് എന്ന ബാൻഡും രൂപീകരിച്ചിട്ടുണ്ട്. 2018ൽ പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചു ഇന്ത്യയുടെ മരുമകനായി നിക്ക്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top