Movlog

Kerala

ഞാൻ ഏഴുമാസം ഗർഭിണിയാണ് ! പൊട്ടിത്തെറിച്ച് അമ്പിളിയുടെ കാമുകി – ശബ്ദരേഖ പുറത്ത്

അമ്പിളി ഗർഭിണിയാക്കിയ കുട്ടിയുടെ ശബ്ദം എന്ന് പറഞ്ഞുകൊണ്ട് ഒരു ഓഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഓഡിയോയിൽ പറയുന്നത് പോലെയാണ് കാര്യമെങ്കിലും പോലീസ് മനപ്പൂർവം കെട്ടിച്ചമച്ച കഥയെന്നൊക്കെയാണ് കാമുകിയാണ് എന്ന് സ്വയം പറഞ്ഞ പെൺശബ്ദം സൂചിപ്പിക്കുന്നത്. എന്നാൽ ഇതുപോലൊരു കേസിൽ പോലീസ് എന്തിനാണ് അമ്പിളിയെ പോലെ ഒരുത്തനെ മനപ്പൂർവം കുടിക്കേണ്ടത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. അല്ലെങ്കിൽ തന്നെ നൂറു കേസുകൾ ഉണ്ട്, അതിന്റെ ഇടയിൽ ഇതുപോലൊരു വള്ളി പോലീസ് വെറുതെ പിടിക്കില്ല എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. എന്തായാലും സത്യം അടുത്ത് തന്നെ പുറത്ത് വരും.

അമ്പിളി എന്ന വിഘ്‌നേഷിനെതിരെ മൊഴിപറഞ്ഞാൽ അഞ്ചുലക്ഷം രൂപ പാരിതോഷികം തരാം എന്നൊക്കെ ഈ പെൺകുട്ടി പറയുന്നുണ്ട്. എന്നാൽ അവനെ അകത്തിടാൻ ആർക്കാണ് ഇത്ര ശത്രുത. അതും പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ കല്യാണ പ്രായമാകാത്ത (വിഘ്‌നേഷ് 19 -അഥവാ അമ്പിളി ടിക്‌റ്റോക് ) ഈ പയ്യന് ഇത് എന്തിന്റെ കേടാണ് എന്നാണ് സോഷ്യൽ മീഡിയക്ക് ചോദിക്കാൻ ഉള്ളത്. കേസ് ആയ സ്ഥിതിക്ക് നല്ല അസ്സൽ പണിയാണ് കിട്ടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. കാരണം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ഗർഭിണിയായിരിക്കുന്നത്. ശബ്ദസന്ദേശത്തിൽ പെൺകുട്ടി പറയുന്നുണ്ട് ഗർഭിണിയാണെന്ന്. കൂടാത്ത പുറത്ത് വരുന്ന വാർത്തകളിൽ വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷണം പോകുന്നുണ്ട്. ശബ്ദരേഖയുടെ പൂർണരൂപം കേൾക്കാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top