Movlog

Movie Express

മാധ്യമങ്ങളോട് ആദ്യമായി ചുണ്ടനക്കി പ്രതികരിച്ചു അമ്പിളി ചേട്ടൻ – വീഡിയോ ശ്രദ്ധേയം

സംവിധായകൻ കെ മധു ഒരുക്കിയ മലയാളത്തിലെ താരരാജാവായ മമ്മൂക്കയെ പ്രധാന കഥാപാത്രമാക്കി പുറത്തിറക്കിയ സിബി മൈ 5 ദി ബ്രെയിൻ എന്ന സിനിമയുടെ വിജയാഘോഷത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. സംവിധായകൻ കെ മധു ജഗതി ശ്രീകുമാറിന്റെ വീട്ടിൽ നേരിട്ട് എത്തിയാണ് സിനിമയുടെ വിജയം ആഘോഷിച്ചത്. ചലച്ചിത്രത്തിൽ ജഗതിയുടെ വേഷമായ വിക്രമനെ പ്രേഷകർ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്. ഈ സിനിമയിലൂടെ ജഗതിയുടെ പുതിയ തിരിച്ചുവരവായിട്ടാണ് തന്റെ ആരാധകർ കണക്കാക്കുന്നത്.

സിബിഐ 5 തിയേറ്ററിൽ കാണാൻ പോവാം? ആ പോവാം എന്ന് ചുണ്ടനക്കി പറയുന്ന ജഗതിയെ കണ്ട് ആരാധകർ പറയുന്നത് തന്റെ തിരിച്ചുവരവിന്റെ വഴി കൂടിയാണ് തുറന്നിരിക്കുന്നത് എന്നാണ്. സംവിധായകൻ കെ മധു മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ ‘വളരെ ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഞാൻ ഇന്ന് ഇവിടെയിരിക്കുന്നത്. സിനിമയുടെ വിജയം അമ്പിളി ചേട്ടനൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. സിബിഐ അഞ്ചാം ഭാഗം ആലോചിച്ചപ്പോൾ തന്നെ അമ്പിളി ചേട്ടൻ മനസ്സിൽ ഉണ്ടായിരുന്നു.

സിനിമയുടെ ഇതിനു മുമ്പുള്ള നാല് ഭാഗങ്ങളിൽ വ്യത്യസ്ത വേഷങ്ങളായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. ഈ ചലച്ചിത്രത്തിലും അത്രത്തോളം പ്രാധാന്യമുള്ള വേഷമായിരിക്കണമെന്നത് ഞങ്ങളുടെ ഓരോത്തരുടെയും നിർബന്ധമായിരുന്നു. അദ്ദേഹത്തെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കൊണ്ടു വന്നാണ് അഭിനയിപ്പിച്ചത്. ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികൾ അദ്ദേഹത്തിന്റെ രംഗങ്ങൾ കണ്ട് കൈയടിക്കുകയും പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നാണ് കാണാൻ കഴിയുന്നത്. മമ്മൂട്ടിയ്ക്കും ജഗതി തന്നെ വിക്രമൻ ആകണമെന്ന് വലിയ ആഗ്രഹമായിരുന്നു. സിബിഐ ആറാം ഭാഗം ഉണ്ടായേക്കാം. അപ്പോഴും വിക്രമനായി അമ്പിളി ചേട്ടൻ ഉണ്ടായിരിക്കുന്നതാണ്.”

മമ്മൂക്കയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ സിബിഐ അഞ്ചാം ഭാഗം വലിയ തരംഗമാണ് സിനിമ ഇൻഡസ്ട്രിയിൽ സൃഷിച്ചത്. സിനിമയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും വളരെ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. എന്നാൽ ബോക്സ്‌ ഓഫീസിൽ വലിയ രീതിയിലുള്ള തരംഗമായിരുന്നു ഈ ചിത്രം സൃഷ്ടിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സേതുരാമയ്യർ എന്ന കുറ്റാന്വേഷകന്റെ തിരിച്ചു വരവ് മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്.

മുഖ്യ കഥാപാത്രത്തിന്റെ വലംകൈയായി വിക്രമൻ എത്തിയതോടെ പ്രേഷകർ നിറഞ്ഞ ഹൃദയത്തിൽ നെഞ്ചിലെട്ടുകയായിരുന്നു. മമ്മൂട്ടി, ജഗതി കൂടാതെ മുകേഷ്, സായികുമാർ, മാളവിക മേനോൻ, രഞ്ജി പണിക്കർ, സൗബിൻ സാഹിർ, സുദേവ് നായർ, ആശ ശരത്, കനിഹാ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, സ്വാസിക തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ പ്രേത്യേക്ഷപ്പെട്ടിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top