Movlog

Faith

രണ്ടു വൃക്കകളും തകരാറിൽ…ലിവർ സിറോസാസിന് പുറമെ വയറ്റിൽ ജലം വന്നു നിറയുന്നു…ചികിത്സാസഹായം തേടി നടി അംബിക റാവോ

നിരവധി മലയാള സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അംബിക റാവു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം ഒരു അഭിനേത്രിക്ക് പുറമേ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിലും താരം എത്തിയിരുന്നു.

ഇപ്പോഴിതാ അംബികയുടെ ഏറ്റവും പുതിയ വാർത്തകൾ ആണ് നൊമ്പരം ആവുന്നത്. സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരി ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.താരത്തിന്റെ ഇപ്പോഴുള്ള ആരോഗ്യ സ്ഥിതി വളരെ മോശമാണ്. നടിയുടെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചുകൊണ്ട് സംവിധായകൻ അനിൽ രാധാകൃഷ്ണൻ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഈ ദുരവസ്ഥയിൽ താരത്തിനെ സഹായിക്കേണ്ട കടമ മലയാളസിനിമയ്ക്ക് ഉണ്ട് എന്ന് സംവിധായകൻ പറയുന്നു. ആഷിക് അബു, അൻവർ റഷീദ്, സിദ്ദിഖ്, അമൽനീരദ് എന്നിവരുടെ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് അംബിക. ഏറ്റവും ഒടുവിൽ “കുമ്പളങ്ങി നൈറ്റ്സ്” എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അമ്മായിഅമ്മയുടെ വേഷത്തിലായിരുന്നു താരം തിളങ്ങിയത്. നിലവിൽ സഹോദരന്റെ ഫ്ലാറ്റിലാണ് അംബിക താമസിക്കുന്നത്.

തൃശ്ശൂർ ഉള്ള തിരുവമ്പാടി ക്ഷേത്രത്തിന്റെ അടുത്താണ് ഈ ഫ്ലാറ്റ്. ആരോഗ്യസ്ഥിതി വളരെ മോശമായ താരമിപ്പോൾ തീർത്തും അവശനിലയിലാണ്. രണ്ടു വൃക്കകളും നേരത്തെതന്നെ തകരാറിലായിരുന്നു. ആഴ്ചയിൽ മൂന്നു പ്രാവശ്യം ആണ് ഡയാലിസിസ് നിർദ്ദേശിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രണ്ട് തവണ മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. ഒരുപാട് ആളുകളുടെ സഹായവും കാരുണ്യം കൊണ്ടായിരുന്നു ഇതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോയത്.

എന്നാൽ എല്ലാം തകർത്തത് കോവിഡ് മഹാമാരി ആയിരുന്നു. ഇപ്പോൾ ലിവർ സിറോസിസ് മാത്രമല്ല വയറിനുള്ളിലേക്ക് ജലം വന്നുനിറയുന്നുണ്ട്. അസഹ്യമായ വേദനയാണ് അത് കുത്തി എടുക്കുമ്പോൾ ഉള്ളതെന്ന് അംബിക ദയനീയമായി പറയുന്നു. വയറ്റിൽ ജലം നിറയുമ്പോൾ ഉള്ള ഭാരം കാരണം മര്യാദയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കില്ല. സ്വന്തം വിഷമം പറഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല എന്നാൽ അത്രയും വേദന സഹിക്കാനാവാതെ ആയപ്പോഴാണ് താരം സഹായ അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.

ഡയാലിസിനും മറ്റു മരുന്നുകൾക്കും ആയി വലിയൊരു തുക തന്നെ ആവശ്യമുണ്ട്. ഒരുപാട് സുമനസ്സുകൾ താരത്തിനെ സഹായിക്കുന്നുണ്ട്. അതാണ് ഇപ്പോൾ ആകെയുള്ള ആശ്വാസം എന്ന് താരം തുറന്നു പറയുന്നു. എന്നാൽ ഇപ്പോൾ ഡയാലിസിസ് മുടങ്ങിയതോടെ വളരെ മോശമായ അവസ്ഥയിലാണ് എന്ന് വേദനയോടെ അംബിക പറയുന്നു. താരത്തിന്റെ അവസ്ഥ വളരെ മോശമാണെന്ന് ചൂണ്ടികാണിച്ച സംവിധായകൻ സിനിമാതാരങ്ങൾ കൈകോർത്ത് അവരെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

അംബികയുടെ സഹോദരൻ ആയിരുന്നു താരത്തിന്റെ ചികിത്സയിൽ ഏറ്റവും കൂടുതൽ സഹായിച്ചത്. എന്നാൽ മാസങ്ങൾക്ക് മുൻപ് സഹോദരന് സ്ട്രോക്ക് വന്നതോടെ സഹോദരനെയും നോക്കേണ്ട ചുമതല അംബികയ്ക്ക് ആയി. ഇതോടെ മറ്റുള്ളവരുടെ സഹായം തേടുകയാണ് താരം. താരത്തിന്റെ ചികിത്സ ആവശ്യങ്ങൾക്കായി ഫെഫ്‌ക സംഘടന സഹായിച്ചിരുന്നു. എന്നാൽ കോവിഡ്19 കാരണമുള്ള ലോക്ഡൗണിൽ സിനിമകൾ എടുക്കാതെ ആയപ്പോൾ താരത്തിന് വരുമാനം ഇല്ലാതെ ആയി.

“അനുരാഗ കരിക്കിൻ വെള്ളം”, “മീശമാധവൻ”, “കുമ്പളങ്ങി നൈറ്റ്സ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, “തൊമ്മനും മക്കളും”, “സോൾട് ആൻഡ് പെപ്പർ”, “രാജമാണിക്യം”, “വെള്ളിനക്ഷത്രം” എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് സംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. അസുഖം കാരണവും ഡയാലിസിസ് ചെയ്യുന്നതിനാലും നിരവധി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു എന്നും താരം വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top