Movlog

India

അംബാനി കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറി – വാർത്തകളിൽ വ്യക്തത വരുത്തി ഒഫീഷ്യൽ – സംഭവം ഇങ്ങനെ

ഇന്ത്യയിലെ പ്രധാന വ്യവസായ പ്രമുഖനാണ് മുകേഷ് അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായികളിൽ ഒരാളായ മുകേഷ് അംബാനി ധീരുഭായ് അംബാനിയുടെയും കോകിലബെൻ അംബാനിയുടെയും മകനാണ്. ലോകത്തിലെ ധനികരിൽ ഏഴാമനായ അംബാനി ഇപ്പോൾ ബക്കിംഗ്ഹാം ഷെയറിലെ സ്റ്റോക് പാർക്കിൽ ഒരു കൊട്ടാരത്തിനു സമാനമായ ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയിലെ ആൾട്ട് മൗണ്ട് റോഡിലെ ആന്റലിയയിലാണ് അംബാനി കുടുംബം താമസിക്കുന്നത്.

നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് ഇതിനുമുമ്പും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനമാണ് ആന്റിലിയ. 2012ലാണ് മുകേഷ് അംബാനിയും കുടുംബവും ഈ വീട്ടിൽ പ്രവേശിച്ചത്. 27 നിലയുള്ള വീട്ടിൽ, മൂന്ന് ഹെലിപാഡുകളും, എയർ ട്രാഫിക് കണ്ട്രോളും, 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, ബോൾ റൂം, 9 ലിഫ്റ്റുകൾ, അൻപത് സീറ്റുള്ള തീയേറ്റർ, സ്വിമ്മിങ് പൂൾ, സ്പാ, അമ്പലം, സ്നോ റൂം തുടങ്ങി നിരവധി ആർഭാടവും, എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.

അംബാനിയുടെ മകളുടെ വിവാഹ ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അത്രയേറെ അത്യാഡംബരമായ വിവാഹങ്ങൾ ആയിരുന്നു ഇവരുടേത്. ഇപ്പോഴിതാ ബക്കിംഗ്ഹാം ഷെയറിലെ സ്റ്റോക് പാർക്കിൽ 300 ഏക്കർ വരുന്ന സ്ഥലവും ബംഗ്ലാവും സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. 49 കിടപ്പുമുറികൾ, ഒരു ബ്രിടീഷ് ഡോക്ടർ അടങ്ങിയിട്ടുള ആശുപത്രി സംവിധാനങ്ങൾ, ആന്റിലിയയ്ക്ക് സമാനമായ പ്രാർത്ഥനാ മന്ദിരം എന്നിങ്ങനെ വിവിധ സൗകര്യങ്ങളും ആർഭാടങ്ങളും ഉള്ള ഒരു വസ്ഥിതി ആണിത്.

കോവിഡ് കാലഘട്ടത്തിൽ അംബാനി കുടുംബാംഗങ്ങൾ മുഴുവനും ആന്റിലയിലായിരുന്നു മുഴുവൻ സമയവും ചെലവഴിച്ചിരുന്നത്. തുറസായ സ്ഥലം ഒന്നും ഇല്ലാത്ത ഈ വീടിനകത്തു തന്നെ കഴിയേണ്ടി വന്നപ്പോൾ ആണ് മറ്റൊരു വസതി വേണമെന്ന ആഗ്രഹം കുടുംബാംഗങ്ങൾക്ക് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ അംബാനി കുടുംബം ലണ്ടനിലെ ബംഗ്ലാവിലേക്ക് താമസം മാറുകയാണ് എന്ന വാർത്തകളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സാധാരണ മുംബൈയിലെ ആന്റിലിയയിലാണ് അംബാനി കുടുംബം ദീപാവലി ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് അംബാനി കുടുംബം ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിച്ചത്. സ്റ്റോക് പാർക്കിലെ ബംഗ്ലാവിൽ വെച്ചായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം. എന്നാൽ ആഗോള തലത്തിൽ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാത്രമുള്ള ഒരു നടപടിയാണ് ഇതെന്ന് പുറത്തുവിട്ടിരിക്കുകയാണ് റിലയൻസ്. അംബാനി കുടുംബത്തിന്റെ താമസം ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കോ ലോകത്തിന്റെ മറ്റുനഗരങ്ങളിലേക്കോ മാറ്റാൻ തൽക്കാലം ആലോചന ഇല്ല എന്നാണ് റിലയൻസ് പുറത്തുവിട്ടത്.

ഗോൾഫിനും സ്പോർട്ടിംഗിനും പ്രാധാന്യം നൽകുന്ന ഒരു റിസോർട്ടിനു വേണ്ടിയാണ് ലണ്ടണിലെ സ്റ്റോക് പാർക്കിൽ സ്ഥലം വാങ്ങിയത് എന്നും റിലയൻസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ അംബാനി കുടുംബം ലണ്ടനിലേക്ക് താമസം മാറുകയാണെന്ന വാർത്തകൾ നിഷേധിക്കുകയാണ് റിലയൻസ്. ബ്രിട്ടനിലെ പ്രധാനപ്പെട്ട കൺട്രി ക്ലബ്ബുകളിൽ ഒന്നാണ് അംബാനി സ്വന്തമാക്കിയ ബക്കിങ്ഹാം ഷെയർ കൊട്ടാരം. സ്വകാര്യ വസതിയായിരുന്ന ഈ മാൻഷൻ 1908ന് ശേഷമാണ് കണ്ട്രി ക്ലബ് ആയി മാറ്റിയത്. 300 ഏക്കർ വിസ്തൃതിയിൽ ഉള്ള ബംഗ്ലാവ് 592 കോടി രൂപയ്ക്കാണ് അംബാനി സ്വന്തമാക്കിയത്.

ജെയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിൽ ഒന്നായ “ഗോൾഡ് ഫിംഗർ” നെറ്ഫ്ലിക്സിൽ തരംഗമായ ക്രൗൺ സീരീസ് ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോൾഫ് കോഴ്സും തുടങ്ങി നിരവധി സൗകര്യങ്ങളും സജ്ജീകരണമാണ് ഇവിടെയുള്ളത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചു.

ലണ്ടനിൽ സ്റ്റോക് പാർക്കിലേക്ക് താമസം മാറാൻ അംബാനി കുടുംബത്തിന് പദ്ധതി ഉള്ളതായി ഒരു പത്രത്തിൽ വന്നതോടെയാണ് സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായത്. ഇതോടെ റിലയൻസ് ചെയർമാൻ അംബാനിയും കുടുംബവും ലണ്ടനിലേക്കോ മറ്റെവിടെയെങ്കിലുമോ താമസം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് റിലയൻസ് ഗ്രൂപ്പ് ലിമിറ്റഡ്. ഈ പൈതൃകസ്വത്ത് ഒരു പ്രീമിയർ ഗോൾഫിങ് സ്പോർട്സ് റിസോർട്ട് ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് റിലയൻസ് വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top