Movlog

Faith

“ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ “..മുല്ലപ്പെരിയാർ വിഷയത്തിൽ രാജ്യസഭയിൽ വികാരാധീനനായി അൽഫോൻസ് കണ്ണന്താനം

നമ്മുടെ സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു മഹാവിപത്ത് ആണ് മുല്ലപെരിയാർ ഡാം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ഒരൊറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഒരു ഭാഗ്യ പരീക്ഷണം ആണ് മുല്ലപ്പെരിയാർ ഡാം. ഏതൊരു ഡാമിനും 40 തൊട്ട് 50 വർഷം മാത്രമാണ് കാലാവധി. ഈ കാലാവധി കഴിഞ്ഞാൽ എത്ര ബലവും ശക്തവുമായ ഡാം ആണെങ്കിൽ പോലും അത് ഇല്ലാതാക്കി പുതിയ ഡാം നിർമിക്കേണ്ടതുണ്ട്.

എന്നാൽ മുല്ലപ്പെരിയാർ ഡാം ഇന്ന് 125 വർഷങ്ങൾ പിന്നിട്ട് ജനലക്ഷങ്ങൾക്കും, പ്രകൃതിക്കും ഭീഷണിയായി നിലനിൽക്കുകയാണ്. ഓരോ ദിവസവും മലയാളികൾ എഴുന്നേൽക്കുന്നത് മുല്ലപ്പെരിയാർ തകർന്നു എന്ന വാർത്ത കേൾക്കുമെന്ന ഞെട്ടലിലാണ്. ലക്ഷക്കണക്കിന് ആളുകൾക്കും അവർ ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തിനും യാതൊരു വില നൽകാത്ത നടപടികൾ ആണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്.

മുല്ലപ്പെരിയാർ ഡാം തകർന്നാലും ഇടുക്കി ഡാം താങ്ങി നിർത്തും എന്ന അടിസ്ഥാനരഹിതമായ വാദങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നീ മൂന്ന് ഡാമുകൾ ചേർന്നാണ് ഇടുക്കി ഡാം എന്ന് പറയുന്നത്. ലോകത്തിൽ വെച്ച് തന്നെ ഏറ്റവും ദുർബലമായ ഡാം ആണ് കുളമാവ് ഡാം. ചെറുതും സംഭരണശേഷി കുറഞ്ഞതുമായ കുളമാവ് ഡാം, ചെറുതോണി ഡാം എന്നിവ മുല്ലപ്പെരിയാറിന്റെ തകർച്ച താങ്ങി നിൽക്കും എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളത്.

മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒപ്പം ഈ ഡാമുകളും തകരുമെന്ന് തീർച്ചയാണ്. ഈ മൂന്ന് ഡാമുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളും അതിന്റെ പ്രഹരശേഷിയും മറ്റും ഒരിക്കലും ഇടുക്കി ഡാമിന് താങ്ങി നില്ക്കാൻ കഴിയില്ല എന്നതാണ് സത്യം. യു എൻ പഠന റിപ്പോർട്ടുകൾ പ്രകാരം 35 ലക്ഷം ആളുകളുടെയും അവിടുത്തെ ജൈവസമ്പത്തിനും ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ രാജ്യസഭയിൽ പ്രതികരിച്ച അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസംഗം ആണ് ശ്രദ്ധേയമാവുന്നത്.

1886 ൽ നിർമിച്ച ഡാം ആണ് മുല്ലപ്പെരിയാർ. മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞപ്പോൾ വികാരനിർഭരമായി അൽഫോൺസ് കണ്ണന്താനം. സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിജീവിക്കാൻ ആവുക എങ്ങനെയാണെന്ന് കണ്ണന്താനം ചോദിക്കുന്നു. ഒരു പുതിയ ഡാമിന്റെ ആവശ്യമില്ല എന്ന് കോടതി വിധിച്ചപ്പോൾ ആകെ തകർന്നു പോയി എന്നും കണ്ണന്താനം രാജ്യസഭയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കേരളത്തിലെ അഞ്ചു ജില്ലകളാണ് ഇല്ലാതാവുക. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരിക്കും ഇതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. മനുഷ്യന് 75 വയസാണ് ആയുസ്സ്. അതുപോലെ മനുഷ്യനിർമ്മിതമായ എല്ലാ വസ്തുക്കൾക്കും കാലാവധിയുണ്ട്. അപ്പോൾ സുർക്കി കൊണ്ടുണ്ടാക്കിയ ഡാമിനു 125 വർഷങ്ങൾ അതിജീവിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്. 35 ലക്ഷത്തോളം വരുന്ന മലയാളികൾക്ക് ഇപ്പോൾ ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

നിലനിൽപ്പിനായി തമിഴ്നാടിനെ ആശ്രയിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തമിഴ് നാടിന് ആവശ്യമുള്ള വെള്ളവും വൈദ്യുതിയും എല്ലാം നൽകാം, എന്നാൽ കേരളത്തിലെ ജനങ്ങളെ സമാധാനത്തോടെ ഉറങ്ങാൻ അനുവദിക്കൂ എന്നായിരുന്നു അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ ആവശ്യപ്പെട്ടത്. ഇന്ത്യ ഒന്നാണ് ഇന്ത്യയിലെ ജനങ്ങൾ ഒന്നാണ്. തന്നെ അമ്മ ഗർഭം ധരിച്ചത് മഹാരാഷ്ട്രയിലാണ്. ജനിച്ചത് കേരളത്തിലും പഠിച്ചത് കേരളത്തിലും ഷില്ലോങ്ങിലുമാണ്. എംഎൽഎയായത് കേരളത്തിലാണെങ്കിൽ ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള എംപിയാണ്.

നമ്മൾ എല്ലാവരും ഈ രാജ്യത്തിന്റെ ഭാഗമാണ്. നമ്മൾ ഒന്നാണ്. അതുകൊണ്ട് ഭാരതത്തിലെ ഓരോ ജീവനും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് എന്ന അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ ഓർമിപ്പിച്ചു. ഉത്തരേന്ത്യയിൽ ആളുകളുടെ കാലുകൾ സ്പർശിക്കുന്നത് ദൈവീകമായ ഒരു കാര്യമാണ്. എന്നാൽ മലയാളികൾ മറ്റൊരാളുടെ കാൽ സ്പർശിക്കുന്നത് അഭിമാനമായി കാണുന്നവരല്ല. എങ്കിലും എല്ലാവരുടെയും കാലുകൾ സ്പർശിക്കാൻ തയ്യാറാണെന്നും ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top