Movlog

Movie Express

ആദ്യ രാത്രി തന്നെ ഞങ്ങൾ കറങ്ങാൻ പോകും ! രാത്രി പുറത്തേക്ക് ഇറങ്ങി കൊഞ്ഞനം കുത്തുന്ന ഒരു സെൽഫി അമ്മയ്ക്ക് അയക്കണം എന്നാണ് ആഗ്രഹം ! ഇതിനു കാരണം ഇതാണ് –

കിരൺ ടിവിയിലൂടെ അവതാരകയായി മലയാളികൾക്ക് മുമ്പിലെത്തിയ താരമാണ് എലീന പടിക്കൽ. “ഭാര്യ” എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വില്ലത്തിയായി പ്രവേശിച്ച എലീന കൂടുതൽ ജനപ്രീതി നേടിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ്. എലീനയുടെ അവതരണവും അഭിനയവും ഏറ്റെടുത്ത പ്രേക്ഷകർ എലീന എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്.എല്ലാവരോടും കളിച്ച് ചിരിച്ച് മികച്ച രീതിയിലുള്ള പ്രകടനമാണ് എലീന ഷോയിലുടനീളം കാഴ്ചവച്ചത്.

എലീനയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി നായർ ആണ് വരൻ. തന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെ സ്വാധീനിക്കാനാകുന്ന ഒരാൾ ആണ് രോഹിത് എന്ന് എലീന പങ്കു വെച്ചിരുന്നു .ആറു വർഷത്തെ സൗഹൃദവും പ്രണയവും ആണ് വിവാഹത്തിലേക്കെത്തിയിരിക്കുന്നത്. സാധാരണ പ്രണയകഥകൾ പോലെ ചുറ്റിക്കറങ്ങാനൊന്നും എലീനയ്ക്ക് താല്പര്യമില്ലായിരുന്നു .ആദ്യം തന്നെ മാതാപിതാക്കളോട് തന്റെ പ്രണയത്തെ കുറിച്ച് എലീന മനസ് തുറന്നു .പഠനം കഴിഞ്ഞു നോക്കാം എന്നായിരുന്നു അവരുടെ മറുപടി .അങ്ങനെ രോഹിതിന് ജോലി കിട്ടിയപ്പോൾ വീണ്ടും വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവർ വിസമ്മതിച്ചു .എന്നാൽ ഒളിച്ചോടാനും പട്ടിണി കിടക്കാനും എലീന തയ്യാറായിരുന്നില്ല .വീട്ടുകാർ സമ്മതിക്കുമ്പോൾ വിവാഹം നടത്തിയാൽ മതി എന്നായിരുന്നു എലീനയുടെ നിലപാട് .ഒടുവിൽ ഇവരുടെ പ്രണയത്തിലെ തീവ്രത തിരിച്ചറിഞ്ഞ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ആഗസ്റ്റ് അവസാനത്തോടെ ആയിരിക്കും പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് എലീന ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കൂട്ടുകാർക്കൊപ്പം പുറത്തേക്ക് പോയാൽ വൈകീട്ട് ആറു മാണി ആകുമ്പോഴേക്കും വീട്ടിൽ എത്തണം എന്ന് എലീനയുടെ അമ്മയ്ക്ക് നിർബന്ധം ആണ്. അത് കൊണ്ട് വിവാഹം കഴിഞ്ഞാൽ വൈകുന്നേരം ആറു മാണി വരെ കിടന്നുറങ്ങി രാത്രി പുറത്തേക്ക് ഇറങ്ങി കൊഞ്ഞനം കുത്തുന്ന ഒരു സെൽഫി അമ്മയ്ക്ക് അയക്കണം എന്ന് എലീന പറയുന്നു. വീട്ടുകാർ സ്വാതന്ത്ര്യം നൽകിയിരുന്നെങ്കിലും അത് ഒരു പട്ടം പോലെ ആണെന്ന് എലീന പറയുന്നു. ഇടയ്ക്ക് ഇങ്ങനെ വലിച്ചു കൊണ്ടേയിരിക്കും. വിവാഹം കഴിഞ്ഞാലും കലാരംഗത്ത് സജീവമായിരിക്കും എന്നും വിരുന്നുകൾ ഒക്കെ കഴിഞ്ഞ് കുറച്ചു കൂടി തടിച്ചിട്ട് തിരിച്ചു വരുമെന്ന് എലീന തമാശരൂപേണ പറയുന്നു. വിവാഹത്തിന് ഹിന്ദു ആചാരപ്രകാരമുള്ള ഒരു കല്യാണപ്പെണ്ണായി കാണാം എന്നും റിസപ്‌ഷനു ആയിരിക്കും ക്രിസ്ത്യൻ വധുവിന്റെ വേഷം എന്ന് എലീന കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top