Movlog

Kerala

നമുക്ക് ചേരുന്ന പങ്കാളിയെ കിട്ടിയാൽ, സാമ്പത്തികം ഉണ്ടെങ്കിൽ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുക…വിവാഹത്തെക്കുറിച്ചുള്ള ഉപദേശം ശ്രദ്ധേയമാകുന്നു !

കിരൺ ടിവിയിൽ അവതാരകയായി എത്തി പിന്നീട് “ഭാര്യ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് എലീന പടിക്കൽ. “ഭാര്യ” എന്ന പരമ്പരയിൽ വില്ലത്തി വേഷമാണ് അവതരിപ്പിച്ചെങ്കിലും അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രീതി നേടാൻ അലീനയ്ക്ക് എളുപ്പം സാധിച്ചു. നിരവധി ഷോകളിൽ അവതാരക ആയി എത്തിയ അലീന ബിഗ് ബോസിലെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധേയ ആകുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകർ എലീനയെ കുറിച്ച് കൂടുതൽ അറിയുവാൻ തുടങ്ങിയത് ബിഗ് ബോസിലൂടെ ആണ്. ബിഗ് ബോസിലെ എല്ലാ മത്സരാർത്ഥികൾക്ക് ഒപ്പം കളിച്ചും രസിച്ചും വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഇടയ്ക്കുവെച്ച് ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുകയായിരുന്നു. ബിഗ് ബോസിൽ വെച്ച് ആയിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. കോഴിക്കോട് സ്വദേശിയായ രോഹിതും ആയ പ്രണയത്തിലായിരുന്നു അലീന.

ആറു വർഷത്തെ സൗഹൃദവും പ്രണയവും ആണ് വിവാഹത്തിലേക്കെത്തിയിരിക്കുന്നത്. സാധാരണ പ്രണയകഥകൾ പോലെ ചുറ്റിക്കറങ്ങാനൊന്നും എലീനയ്ക്ക് താല്പര്യമില്ലായിരുന്നു .ആദ്യം തന്നെ മാതാപിതാക്കളോട് തന്റെ പ്രണയത്തെ കുറിച്ച് എലീന മനസ് തുറന്നു .പഠനം കഴിഞ്ഞു നോക്കാം എന്നായിരുന്നു അവരുടെ മറുപടി .അങ്ങനെ രോഹിതിന് ജോലി കിട്ടിയപ്പോൾ വീണ്ടും വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവർ വിസമ്മതിച്ചു.

എന്നാൽ ഒളിച്ചോടാനും പട്ടിണി കിടക്കാനും എലീന തയ്യാറായിരുന്നില്ല. വീട്ടുകാർ സമ്മതിക്കുമ്പോൾ വിവാഹം നടത്തിയാൽ മതി എന്നായിരുന്നു എലീനയുടെ നിലപാട്. രണ്ടു മതവിഭാഗത്തിൽ പെട്ടവർ ആയതിനാൽ വീട്ടുകാർ ആദ്യം ഇവരുടെ ബന്ധത്തിനെ ശക്തമായി എതിർത്തു. എന്നാൽ ഇവരുടെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കി പിന്നീട് വിവാഹം നടത്താൻ സമ്മതിക്കുകയായിരുന്നു. അലീനയുടെ വിവാഹനിശ്ചയ ചിത്രങ്ങളും, ഹൽദിയും, മെഹെന്ദിയും, വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു.

മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചു കൊണ്ട് കോഴിക്കോട് അപ്പോളോ ഡിമോറയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹ ജീവിതത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും താരം പങ്കുവയ്ക്കുന്ന കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അലീന ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

പ്രണയകാലത്ത് നൽകിയിരുന്ന വാഗ്ദാനങ്ങളും ആഗ്രഹങ്ങളും എല്ലാം വിവാഹത്തിനു ശേഷം സാധിച്ചു തരികയാണ് രോഹിത് എന്ന് അലീന പറഞ്ഞു. ഭർത്താവെന്ന നിലയിൽ രോഹിത് ഒരേ പൊളി ആണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് രോഹിത്തിനോടൊപ്പം കോഴിക്കോട് കഴിയുകയാണ് അലീനയിപ്പോൾ. ഏഴു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ചപ്പോൾ ജീവിതം കുറച്ചു കൂടി മനോഹരമായെന്നും അലീന പങ്കുവയ്ക്കുന്നു.

പഴയതു പോലെ പുറത്തുപോകാൻ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ടതില്ല എന്നും കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു എന്നും താരം പറയുന്നു. എപ്പോഴും കൂടെ തന്നെ ഉള്ളതുകൊണ്ട് മെസ്സേജ് അയക്കാൻ ഉള്ള ബുദ്ധിമുട്ടും ഫോൺവിളികളും ഒന്നും വേണ്ട. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുക എന്ന ഉപദേശവും താരം നൽകുന്നു. നമുക്ക് ചേരുന്ന ആൾആണെന്ന് മനസ്സിലായി കഴിഞ്ഞാൽ സാമ്പത്തികം ഉണ്ടെങ്കിൽ വേഗം കല്യാണം കഴിക്കുക എന്നാണ് അലീനയുടെ ഉപദേശം.

ചെറിയ പ്രായത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ കുടുംബം വളർത്തിക്കൊണ്ടു വരാൻ സാധിക്കും. ഞങ്ങൾ രണ്ടുപേരും അധികം പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് കുടുംബം നോക്കാൻ ആകുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ ആ കുട്ടിത്തം കൊണ്ടുനടക്കുന്നതിനോടൊപ്പം തന്നെ പക്വതയും കൊണ്ടുവരുന്നുണ്ട് എന്ന് അലീന പറയുന്നു. ഒരു ജീവിതപങ്കാളി എന്ന നിലയിൽ രോഹിത് അടിപൊളി ആണെന്നും സ്വന്തം ഭർത്താവിനെ കുറിച്ച് പൊക്കി പറയാൻ പാടില്ലെങ്കിലും രോഹിത് വളരെ മനോഹരമായ വ്യക്തിയാണെന്നും അലീന പറയുന്നു.

ഒരു ഭർത്താവ് എന്ന നിലയിൽ രോഹിത് ഇങ്ങനെയൊക്കെ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല എന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ മെച്യൂട് ആയപോലെ ഉണ്ടെന്നും പ്രണയകാലത്ത് പറഞ്ഞ സംഭവങ്ങൾ എല്ലാം ഇപ്പോൾ പാലിച്ചു കൊണ്ടിരിക്കുകയാണെന്നും അലീന പറയുന്നു. അക്കാര്യത്തിൽ താൻ ഭാഗ്യവതി ആണെന്നും അലീന കൂട്ടിച്ചേർത്തു. ഒരു കാലത്ത് ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top