Movlog

Movie Express

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് പൗരുഷമുള്ള ആൾ ലാലേട്ടൻ മാത്രമാണ് :ഐശ്വര്യ ലക്ഷ്മി.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മായനദി എന്ന ചിത്രമാണ് താരത്തിന് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. ആദ്യ ചിത്രം തന്നെ വലിയ വിജയമായ ഐശ്വര്യയെ തേടി കൈനിറയെ ചിത്രങ്ങൾ എത്തി. വിജയ് സൂപ്പറും പൗർണമിയും, വരത്തൻ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യ മികച്ചതാക്കിയ ചിത്രങ്ങൾ തന്നെയാണ്. ഇതിനു മുൻപ് ചില പരസ്യങ്ങളുടെ മോഡലായും താരം എത്തിയിട്ടുണ്ടായിരുന്നു. 2017 അഭിനയം തുടങ്ങിയ താരത്തിന്റെ ആദ്യചിത്രം തന്നെ വിജയമായപ്പോൾ അതേ വർഷം തന്നെ ടോവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തിലും എത്തിയതോടെ കരിയർ ഗ്രാഫ് തന്നെ മാറി എന്നതാണ് സത്യം. നായികയായി തമിഴിലും ഒരു കൈ നോക്കി.

മലയാളത്തിൽ തുടക്കത്തിൽ തന്നെ വലിയ വിജയങ്ങൾ കൊയ്യാൻ സാധിച്ച മറ്റൊരു നടിയില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ തന്റെ ഇഷ്ടതാരം നടൻ മോഹൻലാൽ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മോഹൻലാൽ അഭിനയിച്ച സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ എന്ന വേഷം വലിയ ഇഷ്ടമാണെന്നും താരം പറയുന്നു. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നുമില്ല. അദ്ദേഹം ചെയ്ത എല്ലാ സിനിമകളും തനിക്കിഷ്ടം ആണ്. എന്നാൽ മുണ്ട് പറിച്ചു വില്ലന്മാരെ ഇടിക്കുന്ന ആടുതോമ ആണ് ഏറ്റവും ഇഷ്ടം. ലാലേട്ടൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും പറയുന്നുണ്ട്.

സിൽക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് പൗ രുഷമുള്ള നായകനെന്നത് ലാലേട്ടൻ ആണെന്നുമാണ് ഐശ്വര്യലക്ഷ്മി പറയുന്നത്. സിനിമയ്ക്ക് പുറത്ത് മാത്രമല്ല സിനിമയ്ക്ക് അകത്തും മോഹൻലാലിന് ആരാധകർ നിരവധി ആണ് എന്നുള്ളതിന് ഒരു ഉദാഹരണം തന്നെയാണ് ഈ ഒരു തുറന്നു പറച്ചിൽ. നിരവധി ആളുകൾ ഇഷ്ടപ്പെടുന്ന ഒരു താരം തന്നെയാണ് മോഹൻലാൽ. അദ്ദേഹമെന്നും അഭിനയം കൊണ്ടും ജീവിതം കൊണ്ടും ആളുകളെ വിസ്മയിപ്പിക്കുകയായിരുന്നു ചെയ്തിട്ടുണ്ടായിരുന്നത്.

സ്ഫടികം എന്ന ചിത്രം എക്കാലത്തെയും മോഹൻലാലിന്റെ മാസ്സ് ക്ലാസ്സ് ചിത്രം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയും മികച്ച ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നത്. എങ്കിലും മായാനദിയിലെ അപർണ എന്ന അപ്പുവിനെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിച്ചത് ഈ കഥാപാത്രം തന്നെയായിരുന്നു. ആസിഫ് അലി നിവിൻ പോളി തുടങ്ങിയ താരനിരയുടെ ഒപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top