കേരളം ഉറ്റു നോക്കിയ ഇലക്ഷൻ കൊറോണ മഹാമാരിക്കിടയിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രോട്ടോക്കോളും തെറ്റിച്ചു ഗംഭീരമായി ആഘോഷമാക്കിയത് എല്ലാ മലയാളികളും കണ്ടതാണ്. ഇലക്ഷൻ അവസാനിച്ചു ഭരണമുറപ്പിച്ചു സാക്ഷാൽ മുഖ്യ മന്ത്രി വരെ കോവിഡ് പ്രോട്ടോകോൾ അതും ട്രിപ്പിൾ ലോക്ക് ഡൗൺ ആയ തിരുവനന്തപുരത്ത് വെച്ച് ലംഘിച്ച ഫോട്ടോകളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തിയിരുന്നു. അത് കൂടാതെ എതിർ സംഘടനകൾ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി എത്തിയിരുന്നു.
ഇതേ ആവേശത്തോടെ ആണ് കാത്തിരുന്നു കിട്ടിയ പ്രതിപക്ഷ നേതാവിനെ കിട്ടിയപ്പോൾ അണികൾ നിരത്തിയത്. പ്രതിപക്ഷ നേതാവ് ആയി ചുമതലയേറ്റു മണിക്കൂറുകൾക്കകം വി ഡി സതീശനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് എ ഐ എസ് എഫ് നേതാവ് എൻ അരുൺ ആണ്. അരുൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കാര്യങ്ങൾ ഇങ്ങനെ ” പ്രതിപക്ഷ നേതാവിൻ്റെ കോവിഡ് പ്രോട്ടോകോൾ .പാലിച്ചുള്ള സ്വീകരണമാണല്ലേ ഈ കാണുന്നത്.ഈ പ്രതിപക്ഷ നേതാവിൻ്റെ സംഘമല്ലേ അകലവും പ്രോട്ടോകോളും പാലിച്ച് നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് കുത്തിത്തിരുപ്പ് ഉണ്ടാക്കി ബഹിഷ്കരിച്ചത്.എന്ത് പ്രഹസനമാണ് പ്രതിപക്ഷത്തിൻ്റെ നേതാവേ – കഷ്ട്ടം ”
ഇതിൽ നിന്നും മനസിലാക്കുന്നത് സാധാരണക്കാരന് വേണ്ടി മാത്രമാണ് ഇവിടെ കോവിഡ് പ്രോട്ടോകോൾ, കഴിഞ്ഞ ആഴ്ച ഒരു ഹൃദയ സംബന്ധമായ രോഗിയുടെ വണ്ടി പിടിച്ചെടുത്തു നടത്തി വിട്ട പോലീസ് നടപടിയും പിന്നീട് അദ്ദേഹം മരണമടയുന്ന കാഴചയും എല്ലാം തെളിയിക്കുന്നതും ഇത് തന്നെ. ഭരണഘടന അനുശാസിക്കുന്ന ഒരു കാര്യവും പാലിക്കാതെ രാഷ്ട്രീയ പാർട്ടികളും അവരുടെ അണികളും ചെയ്തു കൂട്ടുന്നത് ഇനിയും കാണാനും കൃത്യ സമയത് വോട്ട് ചെയ്യിപ്പിക്കാനും അവർക്കുള്ള സാമർഥ്യം എന്ന് മനുഷ്യർ മനസിലാക്കുന്നോ അന്ന് ,മാത്രമേ ഈ നിയമങ്ങൾക്ക് കൃത്യമായ വില ലഭിക്കുകയുള്ളു. സാധാരണക്കാരന് നീതി ലഭിക്കുകയുള്ളു
