Movlog

Faith

ഐശ്വര്യ ചെയ്ത അത്യാഹിതം – കുടുംബം മറച്ചു വെച്ച് – ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്ത്

1994ൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാന താരമാണ് ഐശ്വര്യ റായി ബച്ചൻ. മണിരത്നം സംവിധാനം ചെയ്ത “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യറായി, “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ”, “ജീൻസ്”, “എന്തിരൻ” തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “ഓർ പ്യാർ ഹോ ഗയ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച താരം സൗന്ദര്യത്തോടൊപ്പം അഭിനയമികവും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു.

“ഹം ദിൽ ദേ ചുകേ സനം”, “ദേവദാസ്”, “ഗുരു”, ” ജോധാ അക്ബർ”, “മുഹബത്തേൻ”, “ഏയ് ദിൽ ഹേ മുഷ്‌കിൽ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഐശ്വര്യ റായി ബച്ചൻ 2007 ലായിരുന്നു അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട് ആരാധ്യ ബച്ചൻ. മംഗലൂരിൽ ജനിച്ച ഐശ്വര്യ റായി മികച്ച നർത്തകി കൂടിയാണ്. ആർക്കിടെക്ചർ ബിരുദം നേടാൻ കോളേജിലേക്ക് പ്രവേശിച്ചെങ്കിലും ഇടയ്ക്ക് വെച്ച് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു താരം.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും വളരെ സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 48 ആം പിറന്നാൾ. മകൾ ആരാധ്യയ്ക്കും ഭർത്താവ് അഭിഷേക് ബച്ചനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഐശ്വര്യ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നത്തേയും പോലെ അതീവ സുന്ദരിയായിട്ടായിരുന്നു പിറന്നാൾ ദിനത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. 2007ഏപ്രിൽ 20 നായിരുന്നു ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ആ താരവിവാഹം.

“ഉംറാവോ ജാൻ”, “ഗുരു”, “കുച്ച് ന കഹോ”, ” രാവൺ”, “ധൂം 2” എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അഭിഷേകും ഐശ്വര്യയും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനുരാഗ് കശ്യപ് നിർമ്മിക്കുന്ന “ഗുലാബ് ജാമുൻ” എന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുകയാണ് ഇവർ. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” ആണ് ഐശ്വര്യ നായിക ആയെത്തുന്ന ഏറ്റവും പുതിയ ചിത്രം. വിക്രം, പ്രഭു, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ.

ഇപ്പോഴിതാ ഐശ്വര്യയെ കുറിച്ചുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ആരാധകരെ ഞെട്ടിച്ചുകളഞ്ഞ വ്യാജവാർത്ത പുറത്തു വിട്ടത് പാക് മാധ്യമങ്ങൾ ആണ്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യ റായ് ബച്ചൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.” ഏയ് ദിൽ ഹെ മുഷ്കിൽ” എന്ന ചിത്രത്തിൽ രൺബീർ കപൂറിനൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചത് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും ഇതുകാരണം ഐശ്വര്യ ജീവത്യാഗം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതുകൂടാതെ ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർ എന്ന പേരിൽ ഒരു വ്യാജ പ്രതികരണവും അവർ പുറത്തുവിട്ടു. എന്നെ മ രി ക്കാൻ വിടൂ, ഇങ്ങനെ പരിതാപകരമായ ഒരു ജീവിതം ജീവിക്കുന്നതിനേക്കാൾ നല്ലത് മ രി ക്കു ന്നതാണ് എന്ന് ഐശ്വര്യ പറഞ്ഞു എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയത് ആയിട്ടാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് കൂടാതെ ഐശ്വര്യയുടെ ജീവത്യാഗത്തെ കുറിച്ച് പുറം ലോകം അറിയാതിരിക്കാൻ ആശുപത്രിയിൽ എത്തിക്കാതെ ഒരു ഡോക്ടറെ ബച്ചൻ കുടുംബം വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു എന്നും മാധ്യമങ്ങൾ പുറത്തു വിട്ടു.

ഈ വാർത്ത പുറത്തുവരുമ്പോൾ ഭർത്താവും നടനുമായ അഭിഷേകിന് ഒപ്പം മനീഷ് മൽഹോത്രയുടെ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ. പുലർച്ചെ രണ്ടു മണി വരെ മനീഷിനൊപ്പം ഐശ്വര്യയും അഭിഷേകും ഉണ്ടായിരുന്നു എന്നും വളരെ സന്തോഷവതിയായി ഫോട്ടോകൾക്ക് പോസ് ചെയ്യുകയായിരുന്നു ഐശ്വര്യ എന്നും മനീഷ് മൽഹോത്ര വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });