Movlog

Kerala

അവള് പറയുന്നത് മൊത്തം സത്യമാണെങ്കിൽ പിന്നെന്തിനാ നീ അന്ന് ജയിൽ കേറി ദിലീപിനെ കണ്ടത് ? രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സംഗീത

ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു മേള ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ നടി ഭാവനയും അതിഥിയായെത്തി.

നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും, നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു എന്ന് ഭാവന ചടങ്ങിൽ സംസാരിച്ചു. പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം എന്നായിരുന്നു സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി ഭാവന എത്തിയതിനെതിരെ രൂക്ഷമായി വിമർശിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷണ. സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീകൾക്ക് വിലമതിപ്പുള്ളൂ എന്ന് കൂടി ആക്കി വെക്കരുത്. എനിക്ക് പ്രായമേറിയതിനാൽ അങ്ങോട്ട് കാശു കൊടുത്തു ഓഫർ വെച്ചാൽ പോലും ആരും പീ ഡി പ്പി ക്കാ ൻ വകുപ്പില്ല എന്ന് സംഗീത ലക്ഷ്മണ കുറിച്ചു.

ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ട് പറഞ്ഞതാണ് എന്നും പരിഹസിച്ചു കൊണ്ട് സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദമായിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും സംഗീത ലക്ഷ്മണ രൂക്ഷമായി വിമർശിച്ചു. എന്ത് ഭാവിച്ചാണ് ഭാവനയെ എഴുന്നള്ളിച്ച് കൊണ്ടു വന്നതെന്നും, ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന കർമ്മം നടക്കുന്ന വേദിയിൽ അവതരിപ്പിച്ചതെന്നും സംഗീത ലക്ഷ്മണ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

ഭാവന പറയുന്നത് സത്യം ആണ് എന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നീട് എന്തിനാണ് ദിലീപിനെ ജയിലിൽ പോയി കണ്ടതെന്നും മറ്റൊരു ഫേസ്‌ബുക്ക് കുറിപ്പിലൂടെ സംഗീത ലക്ഷ്മണ പങ്കുവെച്ചു. 2017 ൽ ആയി കൊച്ചിയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിൽ നടി പീ ഡി പ്പി ക്ക പ്പെ ട്ടത്. അതിനുശേഷം ഇതാദ്യമായിട്ടാണ് ഭാവന സംസ്ഥാനത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. അടുത്തിടെയായിരുന്നു താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.

നീണ്ട അഞ്ചു വർഷങ്ങൾ സ്വയം കുറ്റപ്പെടുത്തിയും അന്നത്തെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയും കഴിഞ്ഞ താരം കോടതി വിചാരയ്‌ക്കൊടുവിൽ ആണ് ഇത് തന്റെ മാത്രം പോരാട്ടം ആണെന്ന് തിരിച്ചറിയുന്നതും താൻ ഇര അല്ല അതിജീവിത ആണെന്ന് മനസിലാക്കുന്നതും. അങ്ങനെ ആദ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ഈ കാലയളവിൽ മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top