Movlog

Kerala

സ്വന്തം അമ്മയുടെ ക്യാബറെ നൃത്തം ആയാലും ആടുന്നത് സ്വന്തം അമ്മയാണ് എന്ന് പോലും ഓർക്കാതെ, കഥയറിയാതെ ഇരുന്ന് ആസ്വദിക്കുന്നവർ – തുറന്നടിച്ചു വക്കീൽ വീണ്ടും

ജനപ്രിയ നടൻ ദിലീപിന്റെ കേസിൽ പലപ്പോഴും താരത്തിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ദിലീപിനെ അനുകൂലിച്ച് നിലപാടുകൾ കൈക്കൊള്ളുകയും ചെയ്യുന്ന ഒരു അഭിഭാഷകയാണ് സംഗീത ലക്ഷ്മണൻ. സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയായ സംഗീത ലക്ഷ്മണൻ അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ അതിജീവിതയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകൾ പലതും വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ സംഗീത ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ കേട്ട പേരായിരുന്നു സായി ശങ്കർ എന്ന ഐടി വിദഗ്ധന്റെ. ദിലീപിന്റെ ഫോണിൽ നിന്നും നിർണായകമായ പല രേഖകളും നീക്കം ചെയ്യുകയും സ്വന്തം കംപ്യൂട്ടറിലേക്ക് മാറ്റുകയും ചെയ്ത ഐടി വിദഗ്ധൻ എന്ന രീതിയിലായിരുന്നു സായി ശങ്കറിന്റെ പേര് പൊതുജനങ്ങൾ കേട്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾ ആഘോഷിച്ച ഒരാളായിരുന്നു സായി ശങ്കർ എന്ന ഹാക്കർ. മാധ്യമങ്ങളുടെ ഈ പ്രവർത്തിയെ രൂക്ഷമായി വിമർശിക്കുകയാണ് അഡ്വക്കേറ്റ് സംഗീത. സ്വന്തം ഭാര്യ കുളിക്കുന്നത് ഒളിക്യാമറയിൽ പിടിച്ചതിന്റെ കേസ് ആയാലും ടിആർപി കൂട്ടുവാനായി അതും എടുത്ത് വളച്ചൊടിച്ച് വാർത്തയാക്കുന്നവർ ആണ് മാധ്യമങ്ങൾ എന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും സംഗീത ലക്ഷ്മണ പറയുന്നു.

സ്വന്തം അമ്മയുടെ ക്യാബറെ നൃത്തം ആയാലും ആടുന്നത് സ്വന്തം അമ്മയാണ് എന്ന് പോലും ഓർക്കാതെ, കഥയറിയാതെ ഇരുന്ന് ആസ്വദിക്കുന്ന സൈബർ ഊളകളെയും പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെയുള്ളവർ, എടാ അത് നിന്റെ അമ്മയാണ്, കഥ ഇതാണ് എന്ന് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നവരെ കുടുംബത്തോടെ ആക്രമിക്കും. അവർ അവരുടെ ജോലി ചെയ്യട്ടെ, സാരമില്ല, സാരം ആക്കണ്ട എന്നെല്ലാം പറയും. എന്നാൽ ഏതൊരു വിഷയത്തിന്റെയും മറുവശം അതുമല്ലെങ്കിൽ സാധ്യമായ ഒരു മറ്റൊരു വശം കൂടി അറിയാൻ താല്പര്യമുള്ളവർ തന്റെ കുറിപ്പ് വായിച്ചാൽ മതി എന്ന് സംഗീത വെളിപ്പെടുത്തി.

ദിലീപും ദിലീപിന്റെ അഭിഭാഷകനും ചേർന്ന് സായി ശങ്കർ എന്ന ഹാക്കറെ ഉപയോഗപ്പെടുത്തി എന്നാണ് നാട്ടിലെ മുഖ്യധാര മാധ്യമങ്ങളെ ഉപയോഗിച്ച് കേരള പോലീസ് ക്രൈം ബ്രാഞ്ച് ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. അത് ശരിയാണെങ്കിൽ തന്നെ ഏത് പ്രവർത്തിക്കാണ് ദിലീപും അഭിഭാഷകരും ഹാക്കറുടെ സേവനം തേടിയത് എന്നും, ഒരു പ്രതിയുടെ നിയമപരമായ അവകാശങ്ങൾ, ആ പ്രതിയുടെ അഭിഭാഷകരുടെ തൊഴിൽപരമായ അവകാശങ്ങൾ, സ്വാധീനങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന പ്രവർത്തിയാണോ അത് എന്നൊക്കെയുള്ള ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് കോടതി വിഷയത്തിൽ ഇടപെടുന്നത്.

പ്രതി സ്ഥാനത്തു നിൽക്കുന്ന ഹാക്കറിന്റെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ട് കേരള പോലീസ് ക്രൈം ബ്രാഞ്ച് പരസ്യ മൊഴി കൊടുത്തിരിക്കുന്നത് എന്തിനാണെന്ന് സംഗീത ചോദ്യം ചെയ്യുന്നു. കേസിനെ കുറിച്ചും കേസന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ചും പോലീസുകാർക്ക് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം ഉടായിപ്പുകൾ ചെയ്തുകൂട്ടുന്നത് എന്നതിൽ സംശയമില്ല.

ഇപ്പോഴും പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിസ്ഥാനത്ത് പോലീസ് കാണുന്നത്. എന്നാൽ അതുകൊണ്ട് മാത്രം കേസ് തെളിയില്ല എന്ന് പൊലീസിന് തന്നെ ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് പിന്നീട് രണ്ട് അനുബന്ധ കേസുകളും ഉണ്ടാക്കിയെടുത്തത്. ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്താൻ കാരണക്കാർ ആകുന്നത് മറ്റൊരു റേപ്പ് കേസ് പ്രതിയും ഒറ്റുകാരനുമായ ബാലചന്ദ്രകുമാറും, മുൻഭാര്യയുടെ ആത്മഹത്യ സംബന്ധിച്ചും,വഞ്ചന കേസിൽ നാലു കേസുകളിൽ പ്രതിയായ ഹാക്കറുമാണ്.

ഇവർ ഇരുവരുടെയും കേസുകൾ അന്വേഷിക്കുന്നത് എഡിജിപി ശ്രീജിത്ത് മേധാവിയായ കേരള പൊലീസ് ക്രൈംബ്രാഞ്ച് തന്നെ. അങ്ങനെയുള്ളവരെ ഉപയോഗിച്ച് ലഭിക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിടുന്നത്. ഇതെല്ലാം കേരളത്തിലല്ലാതെ ഈ ലോകത്ത് മറ്റെവിടെയും സാധിക്കില്ലെന്ന് സംഗീത ലക്ഷ്മണ പറയുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ഒരു സാക്ഷി പോലും കേസിലില്ല. അങ്ങനെയുള്ള ഒരു സാക്ഷിയെ പോലും കേരള പോലീസിന് കണ്ടെത്താനായിട്ടില്ല. ദിലീപിനെതിരെ കോടതിയിൽ തെളിവ് സമർപ്പിക്കാനും ചർച്ചകളിൽ രൂക്ഷമായി വിമർശിക്കാനും ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലാത്ത തെളിമയുള്ള വ്യക്തിഗതമായ സാക്ഷികൾ ഒന്നും ക്രൈംബ്രാഞ്ചിന് ഇല്ലെന്ന് രൂക്ഷമായി വിമർശിക്കുകയാണ് എന്തൊക്കെ സംഗീത ലക്ഷ്മണ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top