Movlog

Kerala

ദിലീപിന്റെ കേസിൽ താരത്തിനെ പിന്തുണച്ച് നടൻ ആദിത്യൻ ജയൻ !

കുറച്ചു മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു പേരായിരുന്നു ആദിത്യൻ ജയൻ. പ്രശസ്ത നടി അമ്പിളി ദേവിയെ വിവാഹ കഴിച്ച ആദിത്യൻ ജയന് മറ്റൊരു ബന്ധമുണ്ടെന്നും തന്നെ പീ ഡി പ്പി ക്കാ റു ണ്ട് എന്നും ആരോപിച്ച് അമ്പിളി ദേവി രംഗത്തെത്തിയതോടെ ഇവരുടെ കുടുംബപ്രശ്നങ്ങളും വിവാഹ മോ ചന വർത്തകളുമായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ. ഒരിടവേളയ്ക്കു ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ് താരം.

ഇത്തവണ നടൻ ദിലീപിനെ പിന്തുണച്ച് ആദിത്യൻ മുന്നോട്ടു വന്നതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമ മേഖലയെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു 2017ൽ നടി ആ ക്ര മി ക്ക പ്പെ ട്ട സംഭവം. ഈ കേസിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് മലയാള സിനിമയ്ക്ക് തന്നെ കളങ്കം വരുത്തിച്ച സംഭവം ആയിരുന്നു. അടുത്തിടെ ഈ കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളും സംഭവങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

നടിയെ ആ ക്ര മി ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും ശ്രമിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ ദിലീപിനും കൂട്ടർക്കും എതിരെ പുതിയ രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും സംഘത്തെയും ചോദ്യം ചെയ്‌ത്‌ വരികയായിരുന്നു. ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ചു ആദിത്യ ജയൻ പങ്കുവെച്ച് കുറിപ്പാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാവുന്നത്.

ദിലീപിന്റെയും കാവ്യയുടെയും ഒരു ഫോട്ടോയും ഇതിനു പിന്നാലെ ചില വീഡിയോകളും ആദിത്യൻ പങ്കുവെച്ചിട്ടുണ്ട്. മീഡിയ വൺ ചാനലിന്റെ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ ആരോപണങ്ങളെല്ലാം വെറും നുണയാണ് എന്ന് വാദിക്കുന്ന നിർമ്മാതാവിന്റെ വീഡിയോ ആദിത്യൻ ജയൻ പങ്കുവെച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ബാലചന്ദ്ര കുമാറിനെതിരെ വരുന്ന വിമർശനങ്ങളുടെ വീഡിയോയും ആദിത്യൻ പങ്കുവെക്കുന്നുണ്ട്.

കഥപറയുമ്പോൾ കൃത്യമായി പറയുക എന്നും കാക്കനാട് ജയിൽ അല്ല ആലുവ ജയിൽ ആണെന്നും ചുമ്മാതെ ഇരുന്ന് അടിക്കുവാണ് എന്നും കുറിക്കുന്ന ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുടെ വീഡിയോയും ആദിത്യൻ പങ്കു വെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു കാവ്യയും ദിലീപും നിറചിരിയോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് കീഴിൽ ദിലീപേട്ടനൊപ്പം എന്നാണ് ആദിത്യൻ കുറിച്ചത്. നിരവധി പേരാണ് ആദിത്യന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top