Movlog

Kerala

ജോർജ്ജ് ഉരുണ്ടുരുണ്ട് സബ്ജയിലിലേക്ക് കയറി പോകുന്നത് ക്യാമറയിൽ പകർത്താനും അത് കാണാൻ കാത്തിരുന്നവരും മൂഞ്ചി

മാധ്യമങ്ങൾക്കും മറ്റ് ചിലർക്കും നല്ല വെപ്പ് വെച്ചുകൊണ്ടുള്ള പോസ്റ്റാണ് സംഗീത ലക്ഷ്മണ നടത്തിയിരിക്കുന്നത്. വിധ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ പി സി ഇപ്പൊ അകത്ത് കിടക്കും എന്ന് പ്രതീക്ഷിച്ചവർ ശരിക്കും മൂഞ്ചി എന്നാണ് അഡ്വക്കറ്റ് പറയുന്നത്. പോസ്റ്റിന്റെ സാരാംശം ഇങ്ങനെ

“വീരാ ധീരാ നേതാവേ ധീരതയോടെ നയിച്ചോളു….ന്ന്. അഥവാ പി. സി ജോർജ്ജിന് ജാമ്യം….ന്ന്. അഥവാ ജോർജ്ജ് ഉരുണ്ടുരുണ്ട് സബ്ജയിലിലേക്ക് കയറി പോകുന്നത് ക്യാമറയിൽ പകർത്താനും അത് കാണാൻ കാത്തിരുന്നവരും മൂഞ്ചി ….ന്ന്.”

ദിലീപിനും വിജയ് ബാബുവിനും മാധ്യമങ്ങൾ കുറച്ചു റസ്റ്റ് കൊടുത്ത ദിവസമാണ് ഇതെന്ന് സംഗീത ലക്ഷമണ പോസ്റ്റിൽ കൂട്ടി ചേർത്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. “ഞായറാഴ്ചയാണ്. എങ്കിലും പി.സി ജോർജ് വന്നു. പി.സി ജോർജ് വന്നതോണ്ട് വിജയ് ബാബൂന് കുറച്ച് റെസ്റ്റ് കിട്ടി. വിജയ് ബാബു വന്നതോണ്ട് ദിലീപിന് കുറച്ച് റെസ്റ്റ് കിട്ടി. അത് നല്ലതാണ്. കാരണം എല്ലാവർക്കും വേണം ഒരു ബ്രീതിംഗ് ടൈം.

കാർബൺ ഡയോക്സൈഡ് പുറത്തേക്ക് വിടാനും ഓക്സിജൻ അകത്ത് ചെല്ലാനുമുള്ള ഗ്യാപ് തരുന്നുണ്ട് നമ്മുടെ മാധ്യമക്കാര്. ജോർജ് പോയി കഴിയുബോ ഇനിയിപ്പോ വേറൊന്നും കിട്ടിയിലെങ്കില് വീണ്ടും പോയി ദിലീപിനെ കെട്ടിവെലിച്ച് കൊണ്ടു വന്ന് പിച്ചിചീന്തി നമ്മടെ അണ്ണാക്കില് തിരുകി വെച്ച് തരും മാധ്യമക്കാര്! ഒരു ദീലീപുള്ളത് കൊണ്ട് എന്തെല്ലാം എന്തെല്ലാം ഉപകാരമാണ് ഈ നാടിന് ! ഹോ !”

എന്തായാലും അപ്പൊഴപ്പോൾ നടക്കുന്ന വിഷയങ്ങളിൽ തന്റേതായ കാഴ്ചപ്പാട് ഒരുമടിയും കൂടാതെയാണ് സംഗീത ലക്ഷമണ പങ്കുവെയ്ക്കാറു. മാധ്യമങ്ങൾ സംഗീത പറഞ്ഞത് പോലെ തന്നെയാണ്. ചിലർ പ്രശസ്തരാകാൻ ഇതുപോലെ ശ്രമിക്കാറും ഉണ്ട്. ചൂടുള്ള വിഷയങ്ങൾ വരുമ്പോൾ നല്ല ചൂടൻ പ്രതികരണവുമായി വരും. വരാൻ പോകുന്ന ഭവിഷ്യത്ത് ആലോചിക്കാതെ ആണ് ഇടയ്ക്ക് അങ്ങനെ സംഭവിക്കാറുള്ളത്. ഇടക്കാല ജാമ്യം കിട്ടിയ പി സിയുടെ വാർത്ത ഇന്ന് ചർച്ചയാകുമോ അതോ വീണ്ടും വിജയ് ബാബുവിനെയും ദിലീപിനെയും തന്നെ കൊണ്ട് വരുമോ എന്നും കണ്ടറിയാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top