Movlog

India

കൊറോണ വാക്സിൻ കച്ചവടം പൊടി പൊടിച്ചു ! അത്യാഢംബരം – തന്റെ രണ്ടാമത്തെ ഫാന്റം 8 കാർ ഇന്ത്യയിൽ എത്തിച്ചു അദാർ പൂനവാല

ആരും കൊതിക്കുന്ന ഒരു ആഡംബര വാഹനമാണ് റോൾസ് റോയ്സ്. ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന കോടീശ്വരൻമാർക്ക് മാത്രം സ്വന്തമായിട്ടുള്ള വാഹനമാണിത്. റോറോൾസ് റോയ്സിന്റെ ഫ്ലാഗ്ഷിപ്പ് സെഡാനായ ഫാന്റം എന്ന ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് കോവിഡ് വാക്‌സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാല. ആഡംബരത്തിനും കരുത്തിനും മറുവാക്ക് ആയി കരുതുന്ന ഈ ബ്രിട്ടീഷ് കാറിന് ഇന്ത്യൻ വില 10 കോടി രൂപയോളം വരും.

കോവിഷീൽഡ്‌ വാക്സിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോക്ടർ സൈറസ് പൂനവാലയുടെ മകനാണ് അദാർ പൂനവാല. ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ സ്വന്തമായിട്ടുള്ള അദാർ പൂനവാലയുടെ ഗ്യാരേജിൽ എത്തുന്ന രണ്ടാമത്തെ ഫാന്റം 8 മോഡലാണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 2019ൽ ആയിരുന്നു ആദ്യത്തെ ഫാന്റം 8 അദ്ദേഹം സ്വന്തമാക്കിയത്. വാഹന ചരിത്രത്തിൽ തന്നെ ഇതിഹാസ മാനങ്ങളുള്ള എട്ടാം തലമുറ റോൾസ് റോയ്സ് അനാവരണം ചെയ്തത് 2017 ലാണ്. ആഡംബരത്തിൽ മാത്രമല്ല ശബ്ദരഹിതമായ പ്രവർത്തനങ്ങൾക്കും പ്രശസ്തമാണ് ഈ മോഡൽ.

പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന റോൾസ് റോയ്സ് ഫാന്റം 8 മോഡൽ ആണ് ഇപ്പോൾ വിപണിയിലെത്തുന്നത്. 1975 ലാണ് ആദ്യത്തെ ഫാന്റം മോഡൽ ഇറങ്ങിയത്. പതിറ്റാണ്ടുകളിൽ ഒരെണ്ണം മാത്രം ആയിട്ടായിരിക്കും ഫാന്റം കാറുകൾ വിപണിയിലെത്തുക. രാജകുടുംബാംഗങ്ങൾ, രാഷ്ട്രത്തലവന്മാർ എന്നിവരുടെ ഇഷ്ട വാഹനമാണിത്. ന്യൂജൻ ആഡംബര മോഡലുകളോട് പിടിച്ചു നിൽക്കാൻ കെല്പുള്ള ഏക മോഡലാണിത്. ഒരുപാട് പ്രത്യേകതകളും സൗകര്യങ്ങളുമുള്ള വണ്ടിയാണ് റോൾസ് റോയ്സിന്റെ എട്ടാം തലമുറയിൽ ഉള്ളത്.

ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന പോലുള്ള അനുഭവമാണ് യാത്രക്കാർക്ക് ഉണ്ടാവുക. ഏഴാം തലമുറയേക്കാൾ 30% ഭാരക്കുറവായിട്ടാണ് എട്ടാം തലമുറ നിർമ്മിച്ചിരിക്കുന്നത്. വെറും 5.1 സെക്കൻഡുകൾകൊണ്ട് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗത എങ്കിലും റേസ് ട്രാക്കുകളിൽ 290 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. ടയർ റോഡിൽ ഉരയുന്ന ശബ്ദം പോലും കേൾക്കാതിരിക്കാൻ 150 തരം വ്യത്യസ്ത ഡിസൈനുകൾ ആണ് ടയറിൽ ഉള്ളത്.

എഞ്ചിന്റെയും വാഹനത്തിന്റെയും ശബ്ദം യാത്രക്കാരെ അസൗകര്യപ്പെടുത്താതെ ഇരിക്കാൻ വേണ്ടി 130 കിലോഗ്രാം ഭാരമുള്ള ശബ്ദം ഇല്ലാതാക്കുന്ന പദാർത്ഥങ്ങൾ ആണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻ തലമുറകളിൽ നിന്നും വ്യത്യസ്തമായി ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഇൻസ്ട്രുമെൻസ് ക്ലസ്റ്ററും വാഹനത്തിൽ ഉണ്ട്. ഡോർ ഹാന്ഡിലിലെ സെൻസർ തൊട്ടാൽ തന്നെ ഡോർ തനിയെ അടയും. ഷാംപെയ്ൻ ഫ്ലൂറ്റുകളും, വിസ്കി ഗ്ലാസുകളും, കൂൾ ബോക്‌സും ഒക്കെ സൂക്ഷിക്കാൻ ഡ്രിങ്ക്സ് ക്യാബിൻ തന്നെ ഒരുക്കിയിട്ടുണ്ട്. മികച്ച നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, കാൽനടക്കാരുടെ സാന്നിധ്യമറിയിക്കുന്ന പെഡസ്ട്രിയൻ വാണിംഗ്,ക്രോസ് ട്രാഫിക് വാണിംഗ് തുടങ്ങി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് ഈ വാഹനത്തിൽ അണിനിരക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top