Movlog

Movie Express

രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ആ കാര്യം ! ശരണ്യ മോഹൻ മനസ്സ് തുറക്കുന്നു !

ശാലീന സൗന്ദര്യം കൊണ്ടും തനി നാടൻ വേഷങ്ങൾ ചെയ്തും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ മോഹൻ. ഫാസിൽ സംവിധാനം ചെയ്ത “അനിയത്തിപ്രാവ് ” എന്ന സിനിമയിലൂടെ ബാലതാരം ആയെത്തിയ ശരണ്യ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. ധനുഷ്-നയൻതാര കൂട്ടുകെട്ട് ഒന്നിച്ച “യാരടി നീ മോഹിനി” എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധേയമാവുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആയി നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു അഭിനേത്രി മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് ശരണ്യ. 2015 ൽ ആയിരുന്നു അരവിന്ദ് കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം. രണ്ടു മക്കൾ ആണ് ഇവർക്കുള്ളത്. അനന്തപത്മനാഭനും, അന്നപൂർണയും.

ആദ്യത്തെ പ്രസവത്തോടെ ശരീരഭാരം വർധിച്ചിരുന്ന ശരണ്യ ബോഡി ഷേമിങ്ങ് നേരിടേണ്ടി വന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നത്. ഇപ്പോൾ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ പങ്കു വെക്കുകയാണ് താരം. മകളെ ഗർഭം ധരിച്ചപ്പോൾ മൂത്ത മകന് വിഷമങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മകന് രണ്ടര വയസു പ്രായമുള്ളപ്പോൾ ആയിരുന്നു ശരണ്യ മകളെ ഗർഭം ധരിക്കുന്നത്. മകളുടെ ഗർഭവസ്ഥയെല്ലാം സുഖകരമായിരുന്നു. ആകെ ഉണ്ടായിരുന്ന പ്രശ്നം കുഞ്ഞിന്റെ വരവ് മകനെ മനസിലാക്കുക എന്നതായിരുന്നു. രണ്ടാമത്തെ ആൾ ഉണ്ടാവുമ്പോൾ മൂത്തയാൾക്ക് പരിഭവം ഉണ്ടാവുന്നത് പലയിടത്തും കേട്ടിട്ടുള്ള കാര്യമാണ്. സ്നേഹം പങ്കിട്ടു പോകുമോ, കുറഞ്ഞു പോകുമോ എന്ന പല ആശങ്കകളും ആ കുഞ്ഞു മനസിലുണ്ടാവും.

രണ്ടാമത്തെ കുഞ്ഞിന് ഗർഭം ധരിച്ചപ്പോൾ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ശരണ്യ വെളിപ്പെടുത്തുന്നു. അത് മകന്റെ കുഞ്ഞുവാവ ആണെന്ന് പറഞ്ഞു ആദ്യമേ പരിചയപ്പെടുത്തി മകനിൽ വാവയോടുള്ള സ്നേഹം വളർത്തിയെടുക്കുകയായിരുന്നു. പിന്നീട് മകന് അനിയത്തിക്കുട്ടി എന്നാൽ ജീവനായി മാറി എന്ന് താരം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top