Movlog

Movie Express

ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ – അതാണ് അവസ്ഥ – കല്യാണ ശേഷം ജീവിതത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞു താരം

“ഒരു അഡാർ ലവ് ” എന്ന സിനിമയിലൂടെ ശ്രദ്ധേയ ആയ താരം ആണ് റോഷ്‌ന ആൻ റോയ്. നടൻ കിച്ചു ടെല്ലൂസിനെയാണ് റോഷ്‌ന വിവാഹം കഴിച്ചത്. ഒരുപാട് കാലങ്ങളായുള്ള സൗഹൃദം പ്രണയത്തിലേക്കും അത് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഒരു അഭിനേത്രി മാത്രമല്ല നല്ല ഒരു നർത്തകി കൂടിയാണ് റോഷ്‌ന. 2017 ൽ പുറത്തിറങ്ങിയ “വർണ്യത്തിൽ ആശങ്ക ” എന്ന സിനിമയിലൂടെ ആണ് റോഷ്‌ന അഭിനയരംഗത്തെത്തുന്നത്.

ഒമർ ലുലു സംവിധാനം ചെയ്ത “ഒരു അഡാർ ലവ് ” എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. “സുല്ല്”, “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ “, “ധമാക്ക” എന്നീ സിനിമകളിൽ റോഷ്‌ന അഭിനയിച്ചിട്ടുണ്ട്. കിച്ചു ടെല്ലുസ് ഒരു നടനും തിരക്കഥാകൃത്തും ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “അങ്കമാലി ഡയറീസ് “, “തണ്ണീർമത്തൻ ദിനങ്ങൾ ” എന്നീ സിനിമകളിൽ കിച്ചു അഭിനയിച്ചിരുന്നു. നടിയും മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ റോഷ്ന സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.

ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് റോഷ്‌ന. ആദ്യമായി സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ ആകാംഷയും പ്രതീതിയും ആണെന്നും ഈ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല എന്നും താരം പറയുന്നു. നവാഗതസംവിധായകൻ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന “ഭഗവാൻ ദാസന്റെ രാമരാജ്യം” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലൂടെ ആണ് റോഷ്‌ന തിരിച്ചു വരുന്നത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അവസരങ്ങൾ വരാതായതോടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയി മുന്നോട്ടു പോവുകയായിരുന്നു റോഷ്ന. ഭാര്യയും വീട്ടുകാരിയുമായി ഒതുങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുമ്പോഴാണ് “ഭഗവാൻ ദാസന്റെ രാമ രാജ്യ”ത്തിലേക്ക് അവസരം ലഭിക്കുന്നത്. റോഷ്‌ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് റോഷ്‌നയെ തേടി ഈ സന്തോഷവാർത്ത എത്തിയിരിക്കുന്നത്.

2019 ആയിരുന്നു മേക്കപ്പ് ആൻഡ് ബ്യൂട്ടീഷൻ ഡിപ്ലോമ എടുക്കുന്നത്. അണിയിച്ചൊരുക്കുന്നത് ഇഷ്ടമുള്ള കാര്യം ആയതുകൊണ്ട് ആണ് ഇങ്ങനെയൊരു കോഴ്സ് ആഗ്രഹിച്ചു പഠിച്ചത്. കൊറോണ വന്നപ്പോൾ അതായിരുന്നു താരത്തിന്റെ ആഗ്രഹം. അതിനിടയ്ക്ക് ആയിരുന്നു വിവാഹം. റോഷ്‌നയുടെ വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷം ആയിരുന്നു സിനിമകൾ വീണ്ടും വിലക്കുകൾ എല്ലാം നീക്കി സജീവമായി തുടങ്ങിയത്.

എല്ലാവരും തിരക്കുപിടിച്ച സമയത്ത് റോഷ്‌നയുടെ അവസ്ഥ പരിതാപകരമായിരുന്നു. ഈച്ചയെ ആട്ടിയിരിക്കുക എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ അതായിരുന്നു അവസ്ഥ എന്ന് റോഷ്‌ന പറയുന്നു. എന്നാൽ സിനിമ അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്ന ചിന്തയിൽ പഠിച്ചതൊക്കെ കൂട്ടിച്ചേർത്ത് മേക്കപ്പ് വർക്കുകൾ ചെയ്യാൻ തുടങ്ങി. വെറുതെ ഇരിക്കാൻ ഉള്ള മനസ്സ് അന്നും ഇന്നും ഇല്ല. സിനിമാക്കാരുമായി അധികം ബന്ധം പുലർത്താത്തത് കാരണം ആയിരിക്കും അവസരങ്ങൾ ലഭിക്കാത്തത് എന്ന് കരുതി എല്ലാവർക്കും മെസ്സേജ് അയച്ചപ്പോഴാണ് കാര്യങ്ങൾ മനസ്സിലാവുന്നത്.

അഭിനയ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് വിവാഹ ശേഷം മേക്കപ്പ് ആർട്ടിസ്റ്റ് ആയി റോഷ്‌ന മാറി എന്ന് എല്ലാമായിരുന്നു പ്രചരിച്ചിരുന്നത്. വഴിയെ പോകുന്നവർ അങ്ങനെ താരത്തിന്റെ ജീവിതത്തെക്കുറിച്ച് തീരുമാനിക്കുകയായിരുന്നു. സ്വന്തം കഴിവു തന്നെ താരം മറന്നു പോയി തുടങ്ങിയിരുന്നു. ഒരു വീട്ടുകാരിയും ഭാര്യയുമായി ഒതുങ്ങാൻ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു തമിഴ് സിനിമയുടെ പ്രൊജക്റ്റ് എത്തുന്നത്.

അതിൽ നിന്നും പ്രചോദനം ഉൾകൊണ്ട കഠിനമായി പ്രയത്നിച്ച് നിലവിൽ മൂന്നു വർഷവും നാല് മാസത്തിനു ശേഷം ഒരു മലയാള സിനിമയുടെ ഭാഗമാകുവാൻ റോഷ്‌നയ്‌ക്ക് സാധിച്ചു. സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ഒരാൾ വിളിച്ച് കഥ പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം തന്നെ പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് റോഷ്‌ന പറയുന്നു. റഷീദ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ “ഭഗവാൻ ദാസന്റെ രാമരാജ്യം” എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രമായി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് റോഷ്‌ന. സിബി മലയിൽ, ഷാജി കൈലാസ്, ലിസ്റ്റിൻ, ടി ജി രവി എന്നിവരുടെ സാന്നിധ്യത്തിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയായി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top