Movlog

Kerala

തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരുടെ മനം കവർന്നു പാർവതി ! വീഡിയോ കണ്ടവരെല്ലാം ഞെട്ടി !

തിരുവനന്തപുരം സ്വദേശിനി ആയ പാർവതി “ചെമ്പരത്തിപ്പൂ” എന്ന മലയാള ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ആസിഫ് അലിയുടെ സഹോദരനും യുവനടനും ആയ അഷ്‌കർ അലിയുടെ നായികാ ആയി അരങ്ങേറ്റം കുറിച്ച പാർവതി “എന്നാലും ശരത്”,”ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “കളിക്കൂട്ടുകാർ” എന്നീ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം മോഡലിങ്ങിൽ സജീവമാണ്.

നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുള്ള പാർവതി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങൾ നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ആണ് പാർവതി ചെയ്യാറുള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാർവതി പങ്കുവെച്ച ഒരു നൃത്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

അവിസ്മരണീയ പ്രകടനമാണ് വീഡിയോയിൽ താരം കാഴ്ചവെച്ചത്. അതിഗംഭീരമായ നൃത്തച്ചുവടുകൾ വെയ്ക്കുന്ന പാർവതിയുടെ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഇതിനുമുമ്പ് പാർവതി പങ്കുവെച്ച സ്മോക്കി രൂപത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top