Movlog

Kerala

പ്രമുഖ സിനിമ താരം മൈഥിലി വിവാഹിതയായി !

2009ൽ “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മൈഥിലി. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ തന്നെ അരങ്ങേറ്റം കുറിച്ച മൈഥിലിക്ക് പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു മലയാള സിനിമയിൽ ലഭിച്ചത്.

“സോൾട്ട് ആൻ പെപ്പർ”, “ചട്ടമ്പിനാട്”, “കേരള കഫെ”, “ശിക്കാർ”, “ഞാനും എന്റെ ഫാമിലിയും”, “ഈ അടുത്ത കാലത്ത്”, “നാടോടി മന്നൻ”, “മാറ്റിനി” തുടങ്ങി നിരവധി ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം ആണ് മൈഥിലി. ഇടയ്ക്ക് അഭിനയത്തിൽ നിന്നും മാറി നിന്ന മൈഥിലി എവിടെയായിരുന്നു എന്ന് പ്രേക്ഷകർ അന്വേഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും അത്ര സജീവമല്ല താരം.

ഇപ്പോഴിതാ മൈഥിലിയുടെ വിവാഹ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കാവ്യ മാധവൻ ഉൾപ്പെടെ ഒരുപാട് സിനിമാതാരങ്ങളെ വിവാഹത്തിനായി അണിയിച്ചൊരുക്കിയ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഉണ്ണി. ഉണ്ണിയുടെ കരവിരുതിനെ കുറിച്ച് കുറിച്ച് വാനോളം പുകഴ്ത്തി ഒരുപാട് സിനിമാതാരങ്ങളും എത്താറുണ്ട്.

ബ്രൈഡ് ഓഫ് ദി ഡേ എന്ന കുറിപ്പോടെയാണ് മൈഥിലിയുടെ വിവാഹ വേഷത്തിലുള്ള ചിത്രം ഉണ്ണി പങ്കുവെച്ചത്. ചന്ദന കളർ കസവു സാരിയും ചേരുന്ന ട്രഡീഷണൽ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞ് ചിരിച്ചു നിൽക്കുന്ന മൈഥിലിയുടെ ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

തുളസിമാലയും താരപൂവിന്റെ മാലയും അണിഞ്ഞ് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൈഥിലിയുടെയും ഭർത്താവ് സമ്പത്തിന്റെയും ചിത്രം ഉണ്ണി സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. നടി അനുമോൾ മൈഥിലിയുടെ വിവാഹ വീഡിയോ പങ്കുവെച്ചിട്ടുണ്ട് നിരവധി സിനിമാ താരങ്ങളും ആരാധകരും ആണ് താരത്തിന് വിവാഹമംഗള ആശംസകളുമായി രംഗത്തെത്തിയത്. നടി ശ്രിന്ദ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

മൈഥിലിയോടൊപ്പം ഉള്ള ചിത്രം ശ്രിന്ദ തന്നെ സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ചിട്ടുണ്ട്. വൈകിട്ട് കൊച്ചിയിൽ വെച്ച് സിനിമ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് നടത്തുന്നുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റ ബാലചന്ദ്രൻ എന്നാണ്. ഒരു മികച്ച അഭിനേത്രി മാത്രമല്ല മൈഥിലി. “ലോഹം” എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചിരുന്നു താരം. “ചട്ടമ്പി” എന്ന സിനിമയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top