Movlog

Kerala

വിവാഹ നിശ്ചയത്തിന് ദിവസങ്ങൾക്ക് മുമ്പ് വരൻ പിന്മാറി..തന്റെ വിവാഹം നടക്കാത്തത് ഈ കാരണം കൊണ്ടെന്നു തുറന്ന് പറഞ്ഞു താരം

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി ശർമ. തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഏറെ ശ്രദ്ധേയമായത് മലയാള സിനിമയിലൂടെയാണ്. 2006ൽ ബ്ലെസി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടിയുടെ നായികയായി “പളുങ്ക്” എന്ന സിനിമയിലൂടെയാണ് ലക്ഷ്മി ശർമ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ഒരു തുടക്കകാരിയുടെ യാതൊരു പിഴവുകളുമില്ലാതെ അവിസ്മരണീയ പ്രകടനം ആയിരുന്നു ലക്ഷ്മി കാഴ്ച വെച്ചത്.

പിന്നീട് “നഗരം”,”ആയുർരേഖ”, “കേരള പോലീസ്”, “ചിത്രശലഭങ്ങളുടെ വീട്”, “പറയാൻ മറന്ന പരിഭവം”, “പാസഞ്ചർ”, “തസ്കര ലഹള”, “അച്ഛന്റെ ആൺമക്കൾ”, “ക്യാപ്റ്റൻ” തുടങ്ങി നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി താരം. മലയാള സിനിമകൾക്ക് പുറമെ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ലക്ഷ്മി ശർമ. ബിഗ് സ്ക്രീനിനു പിന്നാലെ മിനിസ്ക്രീനിലും തിളങ്ങിയിരുന്നു താരം.

പലപ്പോഴും സിനിമാതാരങ്ങൾക്ക് വിവാഹ അഭ്യർത്ഥനകളുടെ നീണ്ട നിര ആയിരിക്കും. എന്നാൽ ലക്ഷ്മിയുടെ കാര്യത്തിൽ വിവാഹം ഇത്രയും കാലം നടക്കാതിരുന്നതിന്റെ ഏക കാരണം ഒരു സിനിമ നടി ആയത് കൊണ്ടാണ്. മറ്റുള്ളവരെപ്പോലെ നല്ലൊരു കുടുംബജീവിതം നയിക്കാൻ ലക്ഷ്മിക്കും ആഗ്രഹമുണ്ട്. എന്നാൽ വിവാഹാലോചനകൾ വരുമ്പോൾ ഒരു സിനിമ നടി ആയതിന്റെ പേരിൽ പലരും ആലോചനകൾ വേണ്ടെന്നു വെക്കുന്നു.

പ്രായം കൂടുംതോറും ജീവിതത്തെക്കുറിച്ചുള്ള ആവലാതി കൂടുകയാണെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രണയവിവാഹത്തിന് താരത്തിന് താൽപര്യമില്ല. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. മിനിസ്‌ക്രീനിൽ സജീവമായിരുന്ന കാലത്ത് പ്രകോപനപരമായ സന്ദേശങ്ങൾ ഒരു സീരിയൽ സംവിധായകൻ അയച്ച് തന്നെ പീഡിപ്പിക്കുകയാണെന്ന് ലക്ഷ്മി പരസ്യമായി പ്രതികരിച്ചിരുന്നു.

ഒരു സിനിമ താരം ആയതുകൊണ്ട് തന്നെ ഏതു രീതിയിലും സമീപിക്കാമെന്ന് അയാൾ കരുതുന്നതായും താരം തുറന്നു പറഞ്ഞിരുന്നു. ലക്ഷ്മിയുടെ ഈ തുറന്നു പറച്ചിൽ അന്ന് ഒരുപാട് മാധ്യമ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിവാഹാലോചനകൾ ഒന്നും ശരിയാകാതെ വന്നതോടെ സ്ത്രീകൾ അഭിനയത്തിൽ തുടരുന്നതിനെ കുറിച്ചും ലക്ഷ്മി തുറന്നടിച്ചിരുന്നു. അഭിനയം വിവാഹത്തിന് തടസ്സമാണെന്ന് സ്വന്തം അനുഭവത്തിലൂടെ പങ്കുവയ്ക്കുകയാണ് താരം.

2009ൽ താരത്തിന്റെ വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു വരൻ പിന്മാറിയത്. ഇതിനു ശേഷം നല്ല വിവാഹാലോചനകൾ ഒന്നും പിന്നീട് താരത്തെ തേടി എത്തിയിട്ടില്ല. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിനിയാണ് ലക്ഷ്മി. വിവാഹം ശരിയാവാത്ത താരത്തിനും കുടുംബത്തിനും ഒരു തീരാദുഖം തന്നെ ആണ്. ബ്ലെസിയുടെ ഏറ്റവും പുതിയ ചിത്രമായ “ആടുജീവിത” ത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top