Movlog

Faith

പ്രമുഖ താരം കവിതയുടെ അവസ്ഥ അറിഞ്ഞ ആളുകൾ കണ്ണീരിൽ ! കോവിഡ് മൂലം കവിതയ്ക്ക് സംഭവിച്ച നഷ്ടം

ബാലതാരമായി സിനിമയിലേക്ക് ചുവടുവെച്ച് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയിരുന്ന താരമാണ് കവിത. മലയാളത്തിൽ “അഗ്നിദേവൻ”, “ഫ്രണ്ട്സ്”, “അർത്ഥന”, “മഞ്ജീരധ്വനി” തുടങ്ങിയ ചിത്രങ്ങളിലും കവിത അഭിനയിച്ചിരുന്നു. വെള്ളിത്തിരയിൽ മാത്രം അല്ല മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് കവിത. കവിതയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഇരട്ടി ദുഃഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

നടിയുടെ ഭർത്താവ് ദശരഥ് രണ്ടാഴ്ച മുമ്പായിരുന്നു കോവിഡ് ബാധിച്ച് ഈ ലോകത്തോട് വിട പറഞ്ഞത്. ഭർത്താവിന്റെ വിയോഗത്തിൽ നിന്നും മുക്ത ആവുന്നതിന് മുമ്പ് തന്റെ പ്രിയപ്പെട്ട മകനെയും നഷ്ടം ആയിരിക്കുകയാണ് താരത്തിന്. ജൂൺ 16ന് ആണ് കവിതയുടെ മകൻ സായ് രൂപും കോവിഡ് മൂലം അന്തരിച്ചത്. ജീവിതത്തിൽ വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് താരമിപ്പോൾ കടന്നു പോകുന്നത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ആയിരുന്നു ഭർത്താവ് ദശരഥ ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ മിക്ക മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കവിത ഇപ്പോഴും തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. “നന്ദിനി” എന്ന തമിഴ് പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവും മകനും നഷ്ടമായതിന്റെന് തീരാ ദുഃഖത്തിലാണ് കവിത ഇപ്പോൾ. നിരവധി പേരാണ് താരത്തിനും കുടുംബത്തിനും വേണ്ടി പ്രാർഥനകളുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top